പലിശ നിരക്ക് വര്‍ധനവിന് സാധ്യതയേറി

അടുത്തയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിയേക്കും. 15 മുതൽ 40വരെ ബേസിസ് പോയന്റിന്റെ വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. വിപണിയിൽനിന്ന് വൻതോതിൽ വായ്പയെടുക്കാനുള്ള സർക്കാർ പദ്ധതിയാണ് നിരക്ക് ഉയർത്തലിന് കാരണമാകുക. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്.

കോവിഡിനെതുടർന്ന് പ്രഖ്യാപിച്ച ഇളവുകളിൽനിന്ന് റിസർവ് ബാങ്ക് പുറകോട്ടുപോകുന്നതിന്റെ സൂചനയായി ഇതിനെ കാണാം. വായ്പാനയം സാധാരണ രീതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാകും ഇനി കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുക. വിപണിയിൽ പണലഭ്യതകൂട്ടാൻ സർക്കാർ സെക്യൂരിറ്റികൾ വൻതോതിൽ തിരികെ വാങ്ങുന്ന പദ്ധതിയിൽനിന്ന് ആർബിഐ പിന്മാറുകയാണ്. റിവേഴ്സ് റിപ്പോ നിരക്ക് വർധനയാണ് അടുത്ത നടപടി. 2020 മെയ്മാസം മുതൽ റിവേഴ്സ് റിപ്പോ നിരക്ക് കുറഞ്ഞ നിരക്കായ 3.35ശതമാനത്തിൽ തുടരുകയാണ്. ഇനിയും ഈ നില തുടരനാവില്ലെന്നാണ് ആർബിഐ നൽകുന്ന സൂചന.

> നിരക്കുകളിലെ വ്യത്യാസം

സാധാരണ രീതിയിൽ റിവേഴ്സ് റിപ്പോ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയന്റിന്റെ(കാൽശതമാനം)വ്യത്യാസമാണ് നിലനിർത്താറുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ സമ്പദ്ഘടനയ്ക്ക് താങ്ങാകാനാണ് ഇരു നിരക്കുകൾ തമ്മിൽ ഒരുശതമാനംവരെ വ്യത്യാസം വരുത്തേണ്ടിവന്നത്. വായ്പായനയം സാധാരണ രീതിയിലേയ്ക്കുകൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ റിപ്പോ നിരക്കുകളും വർധിപ്പിച്ചേക്കും. ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ മുക്കാൽശതമാനം(0.75ശതമാനം) വർധന വരുത്തിയേക്കാം. അതായത് ഈ കലണ്ടർ വർഷത്തിൽതന്നെ റിപ്പോ നിരക്ക് 4.75ശതമാനമായി വർധിക്കാനുള്ള സാധ്യതയാണുള്ളത്.

> പലിശ വർധിക്കും

നിരക്കുകൾ ഉയർത്തുന്നതോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകും. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളും വർധിക്കും. സർക്കാർ സെക്യൂരികളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് നിലവിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മൂന്നുമാസംകൂടുമ്പോൾ പരിഷ്കരിക്കുന്നത്.പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചതോടെ സർക്കാർ ബോണ്ടുകളുടെ ആദായം രണ്ടുവ്യാപാര ദിനങ്ങളിലായി 24 ബേസിസ് പോയന്റ് വർധിച്ച് 6.92ശതമാനമായി. റിപ്പോ നിരക്കായ നാലുശതമാനവുമായി താരതമ്യംചെയ്യുമ്പോൾ കടപ്പത്ര ആദായത്തിലെ വ്യത്യാസം 2.92ശതമാനമാണ്. അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വ്യത്യാസമുണ്ടാകുന്നത്.

> റിവേഴ്സ് റിപ്പോ നിരക്ക്

ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. വായ്പ നൽകാൻ അവസരമില്ലാതെ ബാങ്കുകളുടെ കൈവശം അധികംപണമുണ്ടാകുമ്പോൾ ആർബിഐ നിക്ഷേപമായി സ്വീകരിച്ച് പലിശ നൽകുകയാണ് ചെയ്യുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സിവില്‍ സര്‍വീസ്, ഐഎഫ്എസ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രാഥമിക പരീക്ഷകൾ 2022 ജൂൺ 5-ന് നടത്തും.

യോഗ്യത

സിവിൽ സർവീസ്: അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. 21 – 32 വരെയാണ് പ്രായപരിധി.

ഐ.എഫ്.എസ്: അംഗീകൃത സർവകലാശാലയിൽ നിന്നും നിർദിഷ്ട വിഷയത്തിൽ ബിരുദം. 21 – 32 വരെയാണ് പ്രായപരിധി.

പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22. വിശദവിരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://upsc.gov.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിജിറ്റല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി ബജറ്റ്

ഡിജിറ്റൽ സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് ബജറ്റ്. നിലവിലുള്ള ഓരോ ക്ലാസിനും ഓരോ ടി.വി. ചാനൽ പി.എം. ഇ-പദ്ധതി വിപുലീകരിക്കും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രാദേശികഭാഷയിലടക്കം 200 വിദ്യാഭ്യാസ ചാനലുകൾ ആരംഭിക്കും. കോവിഡിനെത്തുടർന്ന് രണ്ടുവർഷമായി വീട് സ്കൂളായതിനാൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

നൈപുണ്യ പരിപാടികൾ പുനഃക്രമീകരിക്കും. യുവാക്കളുടെ നൈപുണ്യത്തിനും പുനർ നൈപുണ്യത്തിനുംവേണ്ടി ഡിജിറ്റൽ ദേശ് ഇ-പോർട്ടൽ ആരംഭിക്കും.

• കാർഷിക സർവകലാശാലകളിലെ സിലബസ് പരിഷ്കരിക്കും. ജൈവകൃഷിക്കും ആധുനികകൃഷിക്കും സിലബസിൽ പ്രാധാന്യം.

• അഞ്ച് സെന്റർ ഓഫ് എക്സലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിനും 250 കോടി അനുവദിക്കും. അർബൻ പ്ലാനിങ് കോഴ്സുകൾക്കായാണ് ഫണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇനി പുതിയ മാറ്റങ്ങൾ

യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ രൂപകൽപനയിലുള്ള വീഡിയോ പ്ലെയർ അവതരിപ്പിക്കുന്നു. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ബട്ടനുകളെ പ്ലെയർ വിൻഡോയിലേക്ക് കൊണ്ടുവന്ന് വീഡിയോ നിയന്ത്രിക്കുന്നത് കൂടുതൽ ലളിതമാക്കുന്ന വിധത്തിലാണ് മാറ്റം. വീഡിയോ ഫുൾ സ്ക്രീൻ മോഡിലേക്ക് മാറ്റുമ്പോഴാണ് ഈ ബട്ടനുകൾ സ്ക്രീനിൽ കാണുക. വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ തൊടുമ്പോഴും വീഡിയോ പോസ് ചെയ്യുമ്പോഴും ഈ ബട്ടനുകൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോൾ ഇവ കാണില്ല.

ലൈക്ക് ബട്ടൻ, ഡിസ്ലൈക്ക് ബട്ടൻ, കമന്റുകൾ തുറക്കുന്നതിനുള്ള ബട്ടൻ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ കമന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോയുടെ വലത് ഭാഗത്തായി തുറക്കുന്ന സൈഡ് ബാറിൽ കമന്റുകൾ കാണാൻ സാധിക്കും. വീഡിയോ ഷെയർ ചെയ്യുന്നതിനുള്ള പ്രത്യേക ബട്ടനുണ്ട്. മറ്റൊന്ന് വീഡിയോ പ്ലേ ലിസ്റ്റിൽ ചേർക്കുന്നതിനാണ്. വലതുഭാഗത്ത് താഴെയായി മോർ വീഡിയോസ് ബട്ടനും നൽകിയിരിക്കുന്നു.

ഈ ബട്ടനുകളൊന്നും തന്നെ യൂട്യൂബിൽ പുതിയതല്ല. നേരത്തെ യൂട്യൂബിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഇവയിൽ പലതും ഫുൾസ്ക്രീൻ മോഡ് മാറ്റി പോർട്രെയ്റ്റ് മോഡിൽ വീഡിയോ കാണുമ്പോഴോ സൈ്വപ്പ് ചെയ്യുമ്പോഴോ കാണുന്നവയാണ്. പുതിയ ഡിസൈനിൽ അവ നേരിട്ട് വീഡിയോ പ്ലെയർ സ്ക്രീനിൽ തന്നെ ലഭിക്കും. ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ പുതിയ വീഡിയോ പ്ലെയർ യുഐ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് വ്യാപകമായി ലഭ്യമാക്കിയിട്ടില്ല. കിട്ടാത്തവർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിനോദസഞ്ചാരമേഖലയിൽ പുതിയ മാറ്റങ്ങൾ ആവിഷ്കരിച്ച് കേരള ടൂറിസം

വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതംചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്. വിനോദസഞ്ചാരികളിൽനിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. സംസ്ഥാന സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.

വിനോദസഞ്ചാരികളിൽ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു. ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ചുപ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. പലോലെം, അഗോണ്ട എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റിടങ്ങൾ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസത്തിലേറെ സാവകാശം നൽകി വാട്സ്ആപ്പ്

അയച്ച സന്ദേശം മെസേജ് സ്വീകരിച്ച എല്ലാവരുടെയും ചാറ്റിൽ നിന്നും ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഉയർത്താനൊരുങ്ങി വാട്സ്അപ്പ്. നിലവിൽ ഒരു മണിക്കൂറും ഏട്ടു മിനിറ്റുമാണ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി. ഇത് രണ്ടു ദിവസവും 12 മണിക്കൂറുമായി കൂട്ടനാണ് കമ്പനിയുടെ പദ്ധതി.

ഡിലീറ്റ് ഫോർ എവരിവണിൽ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ഉപയോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മാറ്റം. അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പ് ആദ്യമായി കൊണ്ടുവന്നപ്പോൾ ഉപയോക്താക്കൾക്ക് ഏഴു മിനിറ്റിന്റെ സാവകാശം മാത്രമേ ലഭിച്ചിരുന്നുള്ളു. 2018 ലാണ് ഇത് ഒരു മണിക്കൂറിലേറെയായി ഉയർത്തിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എ.ഐ.സി.ടി.ഇ. പി.ജി. സ്‌കോളര്‍ഷിപ്പ്

മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി/ഡിസൈൻ ഫുൾടൈം പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ 2021-’22-ൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനസമയത്ത് സാധുവായ ഗേറ്റ്/ജിപാറ്റ്/സീഡ് സ്കോർ ഉണ്ടായിരിക്കണം. ഡ്യുവൽ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 10-ൽ എട്ടോ കൂടുതലോ സി.ജി.പി.എ. വേണം.

ആദ്യം സ്ഥാപനങ്ങൾ വിദ്യാർഥികളുടെ ഐ.ഡി. ഉണ്ടാക്കണം. തുടർന്ന്, വിദ്യാർഥികൾ ഫെബ്രുവരി 28-നകം https://pgscholarship.aicte-india.org-ൽ അപേക്ഷ നൽകണം. സ്ഥാപനങ്ങൾ സ്റ്റുഡന്റ് വെരിഫിക്കേഷൻ ഇതേ വെബ്സൈറ്റ് വഴി മാർച്ച് 15-നകം പൂർത്തിയാക്കണം. വിശദമായ നിർദേശങ്ങൾക്ക് താഴെ കാണിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക https://www.aicte-india.org/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മഞ്ഞണിഞ്ഞ് മൂന്നാർ: താപനില മൈനസ് ഡിഗ്രിയിലെത്തി

വൈകിയെത്തിയ തണുപ്പ് മൂന്നാറിൽ മൈനസ് ഡിഗ്രിയിലെത്തി. ഡിസംബർ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറിൽ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെൽഷസായിരുന്നു ഇന്നലെ ഇവിടെ താപനില. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപനില മൈനസിനടുത്തെത്തി.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിരോധനമില്ല, നിയന്ത്രണംതന്നെ: ക്രിപ്‌റ്റോ ആസ്തികള്‍ക്ക് കൂടിയ നികുതി

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ. അതിന്റെ ഭാഗമായാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടുതൽ നികുതി ക്രിപ്റ്റോകറൻസി ഉൾപ്പടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക് ചുമത്തിയത്. ക്രിപറ്റോ കറൻസികൾ നിരോധിക്കാൻ ആദ്യം സർക്കാർ പദ്ധതിയിട്ടെങ്കിലും പിന്നീട് നിയന്ത്രണംമതിയെന്ന നിലപാടിലെത്തുകയായിരുന്നു. അതേസമയം, ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി രാജ്യത്ത് ഈവർഷംതന്നെ ഡിജിറ്റൽ റുപ്പി അവതരിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിപ്റ്റോ ഇടപാടുകളിൽനിന്നുള്ള മൂലധനനേട്ടത്തിന് ഇനി മുതൽ 30ശതമാനമാണ് നികുതി നൽകേണ്ടത്. ആസ്തി ഇടപാടിന് വേണ്ടിവന്ന ചെലവ് ഒഴികെയുള്ളവ വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കുകയുമില്ല. നഷ്ടം മറ്റ് ആസ്തികളിലെ വരുമാനത്തിൽനിന്ന് തട്ടിക്കിഴിക്കാനുമാവില്ല. ക്രിപ്റ്റോ ആസ്തികൾ സമ്മാനമായി നൽകിയാൽ സ്വീകരിക്കുന്നയാളിൽനിന്നാകും നികുതി ഈടാക്കുക. ഒരുശതമാനം ടിഡിഎസും ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി ഏർപ്പെടുത്തിയതോടെ സാമ്പത്തിക ആസ്തിയായി ക്രിപ്റ്റോയെ സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. കറൻസി ഇടപാടുകൾക്ക് അനുവദിക്കില്ലെങ്കിലും സ്വർണമോ ഓഹരിയോ പോലെ ആസ്തിയായി കണക്കാക്കി നിക്ഷേപംനടത്താൻ അനുവദിക്കും.

ക്രിപ്റ്റോ കറൻസി ഇടപാട് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആർബിഐ തന്നെ ഡിജിറ്റൽ റുപ്പി ഇറക്കി അതിനെ പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് രണ്ടുകോടി ക്രിപ്റ്റോകറൻസി നിക്ഷേപകരുണ്ടെന്നാണ് കണക്ക്. 40,000 കോടി രൂപയുടെ ക്രിപ്റ്റോ ആസ്തികളാണ് ഇവരുടെ കൈവശമുള്ളത്. ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികളും എൻഎഫ്ടിയുമാണ് ഡിജിറ്റൽ ആസ്തികൾക്കുകീഴിൽവരിക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസ്സം

താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച്, ആറ് ലൈനുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ അഞ്ചിന് ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുള്ള 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. എൽ.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എൽ.ടി.ടി.-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽപ്പെടും. നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും.

സി.എസ്.ടി., ദാദർ, എൽ.ടി.ടി. എന്നിവിടങ്ങളിൽനിന്നു പുണെ, കർമാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂരവണ്ടികളും റദ്ദാക്കിയവയിൽപ്പെടും. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കൺ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികൾ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പുണെയിൽ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയിൽനിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദർ, എൽ.ടി.ടി. സ്റ്റേഷനുകളിൽനിന്നും കല്യാൺ ഭാഗത്തേക്ക് ഓടുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാൽ താനെയിൽ ഈ വണ്ടികൾക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറേണ്ടതാണെന്നും റെയിൽവേ അറിയിച്ചു. കൊങ്കൺ പാതയിലൂടെ പോകേണ്ടവർ പനവേലിൽ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽ ഉൾപ്പെടും.

afjo ad

  > റദ്ദാക്കിയ തീവണ്ടികളിൽ ചിലത്

 * എൽ.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.

 * കൊച്ചുവേളി-എൽ.ടി.ടി.(22114)- ഫെബ്രുവരി ഏഴ്

 * എറണാകുളം-എൽ.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്

 * എൽ.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്

 * സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

 * മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

> പനവേലിൽ യാത്ര അവസാനിപ്പിക്കുന്നവ

 * കൊച്ചുവേളി-എൽ.ടി.ടി. ഗരീബ്രഥ് (12202)- ഫെബ്രുവരി ആറ്

 * തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി(16346)-ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്

 * മംഗളൂരു-എൽ.ടി.ടി.(12620)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

> പനവേലിൽനിന്ന് പുറപ്പെടുന്നവ

 * എൽ.ടി.ടി.-കൊച്ചുവേളി ഗരീബ്രഥ്(12201)- ഫെബ്രുവരി ഏഴ്

 * എൽ.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16345)-ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്

 * എൽ.ടി.ടി.-മംഗളൂരു(12619)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights