Month: March 2022
അസൂസ് വിവോബുക്ക് സ്ലേറ്റ് ഒഎൽഇഡി ഇന്ത്യയിൽ അവതരിപ്പിച്ചു
അസൂസിന്റെ വിവോബുക്ക് സ്ലേറ്റ് ഒഎൽഇഡി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേർപെടുത്താനാവുന്ന കീബോർഡോടുകൂടിയ ലാപ്ടോപ്പ് ആണിത്. 45990 രൂപയാണ് വില. അസൂസ് സ്റ്റൈലസ് പെൻ 2.0 ഉം ഇതിനൊപ്പമുണ്ട്.ലോകത്തെ ആദ്യ 13.3 ഇഞ്ച് ഓഎൽഇഡി വിൻഡോസ് ഡിറ്റാച്ചബിൾ ലാപ്ടോപ്പ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
അസൂസ് പെൻ 2.0 യിലെ യുഎസ്ബി സി പോർട്ട് വഴി വെറും 30 മിനിറ്റിൽ പൂർണമായും ചാർജ് ചെയ്യാനാകും. 140 മണിക്കൂറോളം ഇത് ഉപയോഗിക്കാനാവുമെന്നും കമ്പനി
അവകാശപ്പെടുന്നു.അതേസമയം ലാപ്ടോപ്പിൽ 50 WH (വാട്ടഅവർ) ശേഷിയുള്ള ഫുൾ ചാർജ് ബാറ്ററിയിൽ 9 മണിക്കൂകർ നേരം ഉപയോഗിക്കാനാവും. 13.3 ഇഞ്ച് ഓഎൽഇഡി എച്ച്ഡിആർ ഡിസ്പ്ലേയാണ് അസൂസ് വിവോബുക്കിന്. 1920 x 1080 പിക്സൽ റസലൂഷനാണുള്ളത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിപണിയിലെ തകർച്ച നേട്ടമാക്കാം:നിക്ഷേപിക്കാം പേടിയില്ലാതെ ഈ അഞ്ചു ഫണ്ടുകളിൽ
രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ച് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതുകയാണ് നിക്ഷേപം നടത്തുന്നത്. വിപണിയിലെ തിരുത്തലിൽനിന്ന് നേട്ടമുണ്ടാക്കാൻ രാജ്യത്തെ നിക്ഷേപകർ പഠിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. ദീർഘകാലയളവിലെ എസ്ഐപി നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ കഴിയുമെന്ന വിശ്വാസം
നിക്ഷേപകരിലുണ്ടായിരിക്കുന്നു.
ജനുവരിയിൽ വിപണി തിരുത്തൽ നേരിട്ടപ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ വൻതോതിലാണ് നിക്ഷേപമെത്തിയത്. 2021 ഡിസംബറിലെ കണക്കുപ്രകാരം 12,600 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയതെങ്കിൽ 2022 ജനുവരിയിൽ ഇത് 14,900 കോടി രൂപയായി. പുതിയ ഫണ്ടുകളിലേയ്ക്കെത്തിയ നിക്ഷേപം ചേർക്കാതെയാണ് ഈ കണക്ക്. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ചിട്ടയായി നിക്ഷേപിക്കാൻ ഏറെപ്പേരും തയ്യാറായതാണ് വിപണിയിലെ ഈ പ്രതിഭാസത്തിനുപിന്നിൽ. വിപണിയിൽ തിരുത്തലുണ്ടാകുമ്പോൾ നിക്ഷേപം പിൻവലിക്കുന്ന രീതിയിൽനിന്ന് കൂടുതൽ പണമിറക്കുന്നതിലേയ്ക്കുള്ള മാറ്റം ശ്രദ്ധേയമാണ്. 2021ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയിൽ കാര്യമായ വർധനവാണുണ്ടായത് അതിന് തെളിവാണ്. മൊത്തം ആസ്തി 22ശതമാനം വർധിച്ച് 38 ലക്ഷം കോടി രൂപയായിരിക്കുന്നു.
ഈ സാഹചര്യത്തിൽ, എസ്ഐപിയായി നിക്ഷേപിക്കാൻ മികച്ച ആദായം നൽകിവരുന്ന അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുക്കുന്നു. ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ്, ലാർജ് ആൻഡ് മിഡ് ക്യാപ് എന്നീ വിഭാഗങ്ങളിലുള്ളവയാണ് ഈ ഫണ്ടുകൾ.
1. ആക്സിസ് ബ്ലൂചിപ് ഫണ്ട്
ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് ആക്സിസ് ബ്ലുചിപ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കനുസരിച്ച് ഈ ഫണ്ട് കൈകാര്യംചെയ്യുന്ന മൊത്തം തുക 34,182 കോടി രൂപയാണ്. ഒരുവർഷത്തിനിടെ 11.41 ശതമാനവും മൂന്നുവർഷത്തിനിടെ 18.55ശതമാനവും അഞ്ചുവർഷത്തിനിടെ 18.17ശതമാനവും ഏഴുവർഷത്തിനിടെ 12.73ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകർക്ക് നൽകി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി മാർച്ച് 2ലേതുപ്രകാരം 48.14 രൂപയാണ്.
2. കനറാ റൊബേകോ ചിപ് ഇക്വിറ്റി ഫണ്ട്
ലാർജ് ക്യാപ് വിഭാഗത്തിലെതന്നെ മറ്റൊരു മികച്ച ഫണ്ടാണ് കനറാ റൊബേകോ ബ്ലുചിപ് ഇക്വിറ്റി ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 6,020 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 12.44ശതമാനവും മൂന്നു വർഷത്തിനിടെ വർഷത്തിനിടെ 17.18ശതമാനവും ഏഴു 20.87ശതമാനവും അഞ്ചു വർഷത്തിനിടെ 12.61ശതമാനവും ആദായം ഈ ഫണ്ട് നിക്ഷേപകർക്ക് നൽകി. മാർച്ച് 2 ലേതുപ്രകാരം ഫണ്ടിന്റെ ഒരു യൂണിറ്റിന്റ(എൻഎവി)വില 43.56 രൂപയാണ്.
3. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്
ഫ്ളക്സി ക്യാപ്-ഫോക്കസ്ഡ് ഫണ്ട് കാറ്റഗറിയിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 23,186 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 22.81 ശതമാനവും മൂന്നു വർഷത്തിനിടെ 21.97ശതമാനവും അഞ്ചു വർഷത്തിനിടെ 18.47ശതമാനവും ഏഴു വർഷത്തിനിടെ 14.89ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകർക്ക് നൽകി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി(2022 മാർച്ച് 2249.84 രൂപയാണ്.
4. പരാഗ് പരീഖ് ഫ്ളക്സി ക്യാപ് ഫണ്ട്
ഫ്ളക്സി ക്യാപ് വിഭാത്തിൽപ്പെട്ട മറ്റൊരു മികച്ച ഫണ്ടാണ് പരാഗ് പരീഖ് ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 20,412 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്.ഒരുവർഷക്കാലയളവിൽ 25.31 ശതമാനവും മൂന്നു വർഷക്കാലയളവിൽ 25.87ശതമാനവും ഒരുവർഷക്കാലയളവിൽ 25.31 അഞ്ചു വർഷക്കാലയളവിൽ 20.33 ശതമാനവും ഏഴു വർഷക്കാലയളവിൽ 16.86ശതമാനവും ആദായം ഈ ഫണ്ട് നൽകിയിട്ടുണ്ട്. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി 49.88 രൂപയാണ്.
5. കനറാ റൊബേകോ എമേർജിങ് ഇക്വിറ്റീസ് ഫണ്ട്
ലാർജ് ആൻഡ് മിഡ്ക്യാപ് വിഭാഗത്തിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് കനറാ റൊബേകോ എമേർജിങ് ഇക്വിറ്റീസ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 12,548 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 17.11ശതമാനവും മൂന്നു വർഷത്തിനിടെ 21.28ശതമാനവും അഞ്ചു വർഷത്തിനിടെ 17.20ശതമാനവും ഏഴു വർഷത്തിനിടെ 15.62ശതമാനവും ആദായം ഈ ഫണ്ട് നൽകിയിട്ടുണ്ട്.ഫണ്ടിന്റെ മാർച്ച് രണ്ടിലെ എൻഎവി 168.79 രൂപയാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സെൻസെക്സിൽ 717 പോയന്റ് നഷ്ടം: നിഫ്റ്റി 16,300നുതാഴെ
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും സൂചികകൾക്ക് നേട്ടം നിലനിർത്താനായില്ല. നിഫ്റ്റി 16,300ന് താഴെയെത്തി.സെൻസെക്സ് 717 പോയന്റ് താഴ്ന്ന് 54,385ലും നിഫ്റ്റി 209 പോയന്റ് നഷ്ടത്തിൽ 16,288ലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈൻ സംഘർഷവും ആഗോള വിപണിയിൽ അസംകൃത എണ്ണവില ഉയരുന്നതുമൊക്കെയാണ് സൂചികകളെ ബാധിച്ചത്.
ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് ഒരുശതമാനത്തോളം നഷ്ടത്തിലാണ്. വ്യാപാരം നടക്കുന്നത്. സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യ ശരീരത്തിലെ’സിരകൾ’
രക്തചംക്രമണവ്യൂഹത്തിൽ ഹൃദയത്തിലേക്ക് രക്തംകൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ. കാപ്പില്ലറി കുഴലുകൾ തീരുന്നിടത്തുനിന്ന് സിരകൾ തുടങ്ങുന്നു. ശ്വാസകോശസിരകളും ( pulmonary veins) അമ്പിലിക്കൽസിരകളും ഒഴികെ എല്ലാ സിരകളും ഓക്സിജന്റെ അളവു കുറഞ്ഞതും വിസർജ്യവസ്തുക്കൾ അലിഞ്ഞുചേർന്നതുമായ രക്തമാണ് വഹിക്കുന്നത്.
ഇവ ത്വക്കിനോട് കൂടുതൽ അടുത്ത് കാണുന്നു. ഇവ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നതിന് അനുസൃതമയ തരത്തിലുള്ള വാൽവുകളോട് കൂടിയവയാണ്. സിരകളിൽ രക്തത്തിന് മർദ്ദം കുറവായിരിക്കും. സിരകളുടെ ഭിത്തിയ്ക്ക് കട്ടി കുറവായിരിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യൻ നേവിയിൽ വിവിധ ബ്രാഞ്ചുകളിൽ ആയി അവസരം
> എക്സിക്യുട്ടീവ് ബ്രാഞ്ച്
ജനറൽ സർവീസ്/ഹൈഡ്രോ കേഡർ-40 (പുരുഷന്മാർക്കുമാത്രം), നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ-6: (പുരുഷന്മാർക്കും വനിതകൾക്കും), എയർ ട്രാഫിക് കൺട്രോളർ-6 (പുരുഷന്മാർക്കും വനിതകൾക്കും), ഒബ്സർവർ-8 (പുരുഷന്മാർക്കുമാത്രം), പൈലറ്റ്-15 (പുരുഷന്മാർക്കുമാത്രം), (പുരുഷന്മാർക്കുമാത്രം),ലോജിസ്റ്റിക്സ്-18 (പുരുഷന്മാർക്കുമാത്രം).
> എജ്യുക്കേഷൻ ബ്രാഞ്ച്
ഈ ബ്രാഞ്ചിലെ എല്ലാ ഒഴിവിലേക്കും പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. കമ്യൂണിക്കേഷൻ എൻജിനിയറിങ് എം.ടെക്. ഒഴിവ്-1, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എം.ടെക്. ഒഴിവ്-1, മാനുഫാക്ചറിങ്/പ്രൊഡക്ഷൻ/ മെറ്റലർജിക്കൽ/മെറ്റീരിയൽ എൻജിനിയറിങ് എം.ടെക്. ഒഴിവ്-2, മെക്കാനിക്കൽ സിസ്റ്റം/മെക്കാനിക്കൽ സിസ്റ്റം ഡിസൈൻ/മെക്കാനിക്കൽ ഡിസൈൻ എം.ടെക്. ഒഴിവ്-2, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ബി. ഇ./ബി. ടെക്. ഒഴിവ് -1, മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ബി.ടെക്. ഒഴിവ്-1.
> ടെക്നിക്കൽ ബ്രാഞ്ച്
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി
www.joinindiannavy.gov.in കാണുക.അവസാന തീയതി: മാർച്ച് 12.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇൻസ്റ്റാഗ്രാം വീഡിയോകൾക്ക് ഓട്ടോ കാപ്ഷൻ
ഇൻസ്റ്റാഗ്രാമിലെ ഫീഡിൽ പങ്കുവെക്കുന്ന വീഡിയോകളിൽ ഓട്ടോ കാപ്ഷൻ സംവിധാനം വരുന്നു. വീഡിയോകൾക്ക് കീഴിൽ സബ്ടൈറ്റിൽ വരുന്ന സംവിധാനമാണിത്. യൂട്യൂബിലും ഫേസ്ബുക്കിലും ഇതേ സൗകര്യമുണ്ട്.നിലവിൽ തിരഞ്ഞെടുത്ത ഭാഷകളിൽ മാത്രമേ ഓട്ടോ കാപ്ഷൻ ലഭിക്കുകയുള്ളൂ. ഇത് ആക്റ്റിവേറ്റ് ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഡിഫോൾട്ട് ആയി ലഭിക്കും. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പദ്ധതി.
മികവുറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനനുസരിച്ച് പരിഷ്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. കേൾവിക്കുറവുള്ളവർക്കും കേൾവിശക്തിയില്ലാത്തവർക്കും ഇൻസ്റ്റാഗ്രാം വീഡിയോകൾ ആസ്വദിക്കാൻ ഈ സംവിധാനം സഹായകമാവും. നിലവിൽ ക്രിയേറ്റർമാർക്ക് കാപ്ഷൻ സ്വയം തയ്യാറാക്കി ചേർക്കാൻ സാധിക്കില്ല.
എങ്കിലും വീഡിയോകൾ ശബ്ദമില്ലാതെ തന്നെ ആസ്വദിക്കാൻ ഇത് സൗകര്യപ്രദമാവുമെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. ഐജിടിവി ആപ്പ് ഒഴിവാക്കി ഇൻസ്റ്റാഗ്രാം ആപ്പിൽ തന്നെ എല്ലാ തരം വീഡിയോകളും ഉൾക്കൊള്ളിക്കാനാണ് കമ്പനി ഇപ്പോൾ താൽപര്യപ്പെടുന്നത്. വീഡിയോ ഉള്ളടക്കങ്ങൾക്ക് വേണ്ടിയുള്ള കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റിംഗ്
പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി.www.keralaforestecotourism എന്ന വെബ് സൈറ്റിൽ ഇന്നു മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം . സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്.
സന്ദർശകർ ഓൺലൈൻ ആയി തുക കൊടുത്ത് സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിയ്ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ-ടിക്കറ്റിന് പകരം ടിക്കറ്റ് തുക കൊടുത്തതായി കാണിക്കുന്ന മറ്റ് രേഖകളൊന്നും പ്രവേശനത്തിന് അംഗീകാരം നൽകുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാഡീവ്യൂഹം.
മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് നാഡീ വ്യൂഹം. ഉദ്ദീപനങ്ങൾക്കനുസൃതമായാണ് ജീവൽപ്രവർത്തനങ്ങൾ നടക്കുന്നത്, ജീവികളിൽ വിവിധ ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് നാഡീവ്യവസ്ഥയും, അന്തഃസ്രാവി വ്യവസ്ഥയും നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ ഉൾപ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോൺ, ഡെൻഡ്രൈറ്റുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്. ആയിരക്കണക്കിന് നാഡീകോശ തന്തുക്കൾ ചേർന്നതാണ് ഒരു നാഡി . ബാഹ്യമോ, ആന്തരികമോ ആയ വിവിധതരം ചോദനകൾക്കനുസൃതമായി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്. തീയിൽ തൊടുമ്പോൾ കൈ പിൻവലിക്കുന്നതുപോലെയുള്ള ഐച്ഛികപ്രവർത്തനങ്ങളെയും ഹൃദയസ്പന്ദനം, രക്തചംക്രമണം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും നാഡീവ്യൂഹമാണ്.നാഡീവ്യൂഹത്തിന്റെ ഏറ്റവും ലളിതമായ പ്രവർത്തനശൃംഖല റിഫ്ളക്സ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്നു. വിവിധതരം ബാഹ്യചോദനകൾ സംവേദക ന്യൂറോണുകൾ എന്ന സ്വീകരണ കോശങ്ങളിൽ എത്തിച്ചേരുന്നതോടെയാണ് ഈ പ്രവർത്തനശൃംഖല സജീവമാകുന്നത്. സംവേദക ന്യൂറോണിൽ എത്തുന്ന ചോദനകൾ വൈദ്യുത ആവേഗങ്ങളായി പരിവർത്തനം ചെയ്യുകയും തുടർന്ന് ഇവ സംവേദകന്യൂറോണുകളുടെ ആക്സോണിൽക്കൂടി സഞ്ചരിച്ച് സംയോജക ന്യൂറോണിൽ എത്തിച്ചേരുകയും ചെയ്യുന്നു. സംയോജക ന്യൂറോണുകൾ ആവേഗങ്ങളെ അഥവാ സന്ദേശങ്ങളെ സമഗ്രമായി അപഗ്രഥിച്ചശേഷം ചാലകന്യൂറോണുകൾക്ക് കൈമാറ്റം ചെയ്യുകയും, ചാലകന്യൂറോണുകൾ ഈ സന്ദേശങ്ങളെ പ്രവർത്തനക്ഷമമാകേണ്ട എഫക്ടർ കോശങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. എഫക്ടർ കോശങ്ങൾ സാധാരണയായി ഒരു പേശിയോ ഗ്രന്ഥിയോ ആയിരിക്കും. ഇവ ആവേഗങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു.ഉയർന്നതരം ജീവികളിൽ അനേകായിരം ന്യൂറോണുകൾ ഉൾപ്പെട്ട സങ്കീർണമായ നാഡീവ്യവസ്ഥയാണുള്ളത്. ഓരോ ആവേഗവും കടന്നുപോകുന്ന സംയോജക ന്യൂറോണിനെ അടിസ്ഥാനമാക്കിയായിരിക്കും ജീവികളിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാകുന്നത്. മസ്തിഷ്കം മുതലായവയ ചേർന്നതാണ്.മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്കത്തിൽ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും അതിൽനിന്നു ബഹിർഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉൾക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോർ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവർത്തനം കൊണ്ടാണ് മാംസപേശീപ്രവർത്തനവും പ്രതികരണ പ്രവർത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവർത്തക സിരാവ്യൂഹവും ജന്തുക്കളിൽ കാണാം.പരിണാമ പ്രക്രിയയ്ക്കനുസൃതമായി താണതരം അകശേരുകികളെയപേക്ഷിച്ച് ഉയർന്നതരം അകശേരുകികളിൽ നാഡീവ്യൂഹം കാര്യമായ വികസനത്തിന് വിധേയമായിരിക്കുന്നു. വ്യക്തമായ നട്ടെല്ലില്ലാത്ത ആദിമകശേരുകികളിൽ (ഉദാ. ആംഫിയോക്സസ്, ലാംപ്രേ), നാഡിവ്യൂഹത്തിന് പകരം പൊള്ളയായ ഒരു കുഴൽ മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂറൽ ട്യൂബ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കുഴൽ ആധുനിക കശേരുകികളുടെ സുഷുമ്നയ്ക്ക് ഏതാണ്ട് സമാനമാണ്. ഇതിന്റെ മധ്യഭാഗത്തായി നാഡീകോശശരീരങ്ങൾ അടങ്ങിയ ചാരഭാഗവും അതിനുചുറ്റുമായി ന്യൂറോണുകളുടെ ആക്സോണുകളും, ഡെൻഡ്രൈറ്റുകളും അടങ്ങിയ ശ്വേത ഭാഗവുമാണുള്ളത് . ന്യൂറൽ ട്യൂബിന്റെ ഒരു ഭാഗം, അവിടെ നിന്നും ആരംഭിക്കുന്ന നാഡികൾ എത്തിച്ചേരുന്ന ഒരു പ്രത്യേക ശരീരഭാഗത്തിന്റെ പ്രവർത്തനങ്ങളെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. എന്നാൽ, ആദിമജീവികൾ ഉൾപ്പെടുന്ന അകശേരുകികളുടെ വിഭാഗമായ ഫൈലം പോറിഫെറയിൽ യഥാർഥ നാഡികൾ കാണപ്പെടുന്നില്ല. എന്നാൽ സ്പോഞ്ചു പോലെയുള്ള ജീവികളിൽ നാഡികൾ പോലെയുള്ള ചില ഭാഗങ്ങൾ വികസിച്ചിട്ടുള്ളതായി അനുമാനിക്കുന്നു.ഫൈലം സീലൻട്രേറ്റയിലാണ് നാഡീകോശങ്ങളുടെ സാന്നിധ്യം ആദ്യമായി നിർണയിച്ചത്. ഈ ഫൈലത്തിൽ ഉൾപ്പെടുന്ന ഹൈഡ്രയാണ് നാഡീകോശസംബന്ധമായ പഠനങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമായിട്ടുള്ളത്. ഹൈഡ്രയിൽ നാഡീകോശങ്ങൾ ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഒരു നാഡീജാലിക (nerve net) പോലെയാണ് ഇവയുടെ നാഡീവ്യൂഹം. നാഡീകോശത്തിൽ ആക്സോണുകളും, ഡെൻഡ്രൈറ്റുകളും തമ്മിൽ വ്യത്യാസമില്ല. അവ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു. തത്ഫലമായി, ഹൈഡ്രയുടെ ഉത്തേജിപ്പിക്കപ്പെട്ട ശരീരഭാഗത്തുനിന്നും ആവേഗങ്ങൾ, ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്നു. എന്നാൽ, ഈ ഫൈലത്തിലെ മറ്റൊരംഗമായ ജെല്ലി മത്സ്യത്തിൽ, രണ്ടുതരം നാഡീജാലികകൾ കാണപ്പെടുന്നു; ആവേഗങ്ങളെ വേഗത്തിൽ വഹിക്കുന്നവയും, സാവധാനത്തിൽ വഹിക്കുന്നവയും.പരന്നവിരകൾ ഉൾപ്പെടുന്ന പ്ലാറ്റിഹെൽമിന്തസ് ഫൈലത്തിൽ, നാഡീകോശങ്ങൾ ഗാംഗ്ലിയ എന്നുപേരുള്ള സമൂഹമായാണ് വർത്തിക്കുന്നത്. നീളമുള്ളതും അനുദൈർഘ്യദിശയിലുള്ളതുമായ നിരവധി ആക്സോണുകൾ ഈ ഗാംഗ്ളിയകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. തലയുടെ മുൻഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്ന ചില ഗാംഗ്ളിയകൾ കൂടിച്ചേർന്ന് തലച്ചോറിന്റെ ഒരു പ്രാകൃത രൂപമായി പരിണമിച്ചിരിക്കുന്നു.
സഖണ്ഡങ്ങളായ ശരീരഭാഗങ്ങളോടു കൂടിയ ഫൈലം അനലിഡയിലെ അംഗങ്ങളിൽ, പരന്ന വിരകളെയപേക്ഷിച്ച് താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. തലയുടെ ഭാഗത്തുള്ള വലിയ ഗാംഗ്ളിയകൾ കൂടിച്ചേർന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ തലച്ചോറായി പരിണമിച്ചിരിക്കുന്നു. ഇവയുടെ തലച്ചോറിൽ നിന്നും ഉദ്ഭവിക്കുന്ന ഒരു ജോടി പരസ്പരം കെട്ടുപിണഞ്ഞ നാഡീതന്തുക്കൾ പൃഷ്ഠീയ ഭാഗത്തുകൂടി ശരീരത്തിൽ വ്യാപിച്ചിരിക്കുന്നു. ഇവയുടെ ഓരോ ശരീരഖണ്ഡത്തിലും പ്രത്യേകം നാഡീകോശസമൂഹം അഥവാ ഗാംഗ്ലിയോണുകളും ഉണ്ട്. ഈ ഗാംഗ്ലിയോണുകൾ, ഓരോ ശരീരഖണ്ഡത്തിലുമുള്ള മാംസപേശികളെയും വിവിധ അവയവങ്ങളെയും നാഡീകരിക്കുന്നു . ഗാംഗ്ലിയോണുകളിൽ നാഡീകോശങ്ങൾ ഇരു ദിശകളിലേക്കും ആവേഗങ്ങളെ കടത്തിവിടാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തത്ഫലമായി, സമീപസ്ഥങ്ങളായ ശരീരഖണ്ഡങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുകയും ചോദനകൾക്കനുസൃതമായി എല്ലാ ശരീരഖണ്ഡങ്ങളും ചേർന്ന് ഒന്നായി പ്രതികരിക്കുകയും ചെയ്യുന്നു. ആക്സോണുകളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഈ ഫൈലത്തിലെ അംഗമായ മണ്ണിരയിലാണ്. നാഡീസ്രവം ഉത്പാദിപ്പിക്കാൻ കഴിവുള്ള പ്രത്യേകതരം ന്യൂറോസെക്രീട്ടറി കോശങ്ങളും അനലിഡുകൾ മുതലുള്ള ഉയർന്നതരം ജന്തുക്കളിലാണ് ആദ്യമായി നിർണയിക്കപ്പെട്ടത്.
ചിലന്തി, ഞണ്ട് എന്നിവ ഉൾപ്പെടുന്ന ഫൈലം ആർത്രോപോഡയിൽ ഒരു പരിധിവരെ അനലിഡുകളുടേതിന് സമാനമായ നാഡീവ്യൂഹമാണുള്ളത്. ഇവയുടെ ശരീരത്തിന് പ്രധാനമായും തല, വക്ഷസ്, ഉദരം എന്നീ മൂന്ന് ഭാഗങ്ങളാണുള്ളത്. വളരെയധികം സങ്കീർണമായ ഇവയുടെ തലച്ചോറിൽ ഗാംഗ്ലിയകൾ വളരെയധികം സംയോജിച്ചിരിക്കുന്നു.[1] ഇത് സുപ്രാ ഈസോഫാഗൽ (supra oesophagal) ഗാംഗ്ലിയ എന്ന പേരിലറിയപ്പെടുന്നത്. എന്നാൽ ചിലയിനം പ്രാണികളുടെ (ഉദാ. വണ്ട്) തലച്ചോറിൽ നൂറുകണക്കിന് മൾട്ടി പോളാർ ന്യൂറോണുകൾ കാണപ്പെടുന്നു. ഒന്നോ രണ്ടോ പുരോനാഡികൾ ഇവയുടെ വക്ഷസ്സിലും ഉദരത്തിലുമായി വ്യാപിച്ചിരിക്കുന്നു. എന്നാൽ ചില പ്രാണികളുടെ വക്ഷസ്സിൽ സംയോജിത ഗാംഗ്ലിയകളാണുള്ളത്. വക്ഷസ്സിലുള്ള ഗാംഗ്ലിയകൾക്ക് വിവിധതരം പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഒരു പരിധിവരെ പ്രതികരിക്കാൻ കഴിയും. എന്നാൽ അന്തിമനിയന്ത്രണം തലച്ചോറിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയുടെ ഉദരത്തിലെ ഗാംഗ്ലിയകൾ വളരെയധികം വികാസം കൈവരിച്ചിരിക്കുന്നു. വികാസം പ്രാപിച്ച സംവേദന അവയവങ്ങളാണ് ആർത്രോപോഡ ഫൈലത്തിലെ അംഗങ്ങളുടെ മറ്റൊരു പ്രത്യേകത. ഇവയുടെ ശരീരത്തിൽ നിരവധി ചെറിയ പ്രാന്ത ഗാംഗ്ലിയകളും (peripheral ganglia) കാണപ്പെടുന്നുണ്ട്. ഇവ ഹൃദയം, ശ്വസന-ദഹന അവയവങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഈ പ്രാന്ത ഗാംഗ്ളിയകൾ, കശേരുകികളിലെ സ്വതന്ത്ര നാഡീവ്യൂഹത്തിന് സമാനമാണ്. ഈ ജീവികളിൽ കണ്ടുവരുന്ന വികസിതമായ ന്യൂറോ സെക്രീട്ടറി കോശങ്ങൾ നിരവധി രാസപ്രേഷകങ്ങൾ (neurotransmitters) പുറപ്പെടുവിക്കുന്നുണ്ട്. ഈ രാസപ്രേഷകങ്ങൾ ജീവികളെ വേഗത്തിൽ ചലിക്കാൻ സഹായിക്കുന്നു. (ഉദാ. ശത്രുവിനെ കാണുമ്പോൾ ചിലന്തിയുടെ വേഗത വർധിക്കുന്നത്.) വിവിധതരം ആർത്രോപോഡുകളിൽ നാഡീവ്യൂഹത്തിന്റെ ക്രമീകരണം വ്യത്യസ്തമാണ്. ഉദാ. ഞണ്ട്, ഈച്ച തുടങ്ങിയ ജീവികളിൽ ഗാംഗ്ലിയകൾ ശരീരം മുഴുവൻ വ്യാപിക്കാതെ, തലയുടെ മുൻഭാഗത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു.ഒച്ച്, കക്ക, കണവ, നീരാളി തുടങ്ങിയ ജന്തുക്കൾ ഉൾപ്പെടുന്ന മൊളസ്ക ഫൈലത്തിൽ, താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. കക്ക, ഒച്ച് തുടങ്ങിയ ജീവികളുടെ ശരീരഘടനയ്ക്ക് അനുസൃതമായി ഗാംഗ്ളിയകളുടെ സ്ഥാനവും നാഡികളുടെ ക്രമീകരണവും വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഇവയുടെ തലച്ചോറിൽ, ഏറെ വികാസം പ്രാപിച്ച ഗാംഗ്ലിയകളാണുള്ളത്. ഇവിടെനിന്നും ഉദ്ഭവിക്കുന്ന നിരവധി നാഡികൾ കണ്ണ്, ഗ്രാഹികൾ (tentacle) എന്നീ സംവേദന അവയവങ്ങളുമായി സംയോജിക്കുന്നു. തലച്ചോറിലെ ഗാംഗ്ളിയയിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു ജോടി നീളമുള്ള നാഡീതന്തുക്കൾ ശരീരം മുഴുവൻ വ്യാപിച്ചിരിക്കുകയും, ഈ തന്തുക്കൾ ശരീരത്തിലുള്ള മറ്റ് ഗാംഗ്ളിയകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയ്ക്കു പുറമേ ചില ഉപഗാംഗ്ളിയകളും ഉണ്ട്. ഈ ഉപഗാംഗ്ലിയകൾ, മൊളസ്കകളുടെ പാദം, വൃതി, ആന്തര അവയവപിണ്ഡം തുടങ്ങിയവയിൽ നാഡികളെത്തിക്കുന്നു. മൊളസ്കകളുടെ വർഗം, ആകൃതി, രൂപം എന്നിവയ്ക്കനുസരിച്ച് ശരീരത്തിൽ ഉപഗാംഗ്ളിയകളുടെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗാംഗ്ളിയകളിൽ യൂണിപോളാർ ന്യൂറോണുകളാണധികവും. എന്നാൽ നീരാളിയുടെ തലച്ചോറിന്റെ മുക്കാൽഭാഗത്തും ഹെറ്ററോ പോളാർ ന്യൂറോണുകളാണുള്ളത്. ഇവയ്ക്കു പുറമേ ധാരാളം ന്യൂറോസെക്രീട്ടറി കോശങ്ങളും കാണപ്പെടുന്നു.പരിണാമപരമായി, ഉയർന്നതരം ജന്തുക്കളാണെങ്കിലും, ഫൈലം എക്കിനോഡെർമേറ്റയിലെ അംഗങ്ങളുടെ നാഡീവ്യൂഹത്തെപ്പറ്റി സൂക്ഷ്മമായ പഠനങ്ങൾ ഉണ്ടായിട്ടില്ല. ഇവയ്ക്കു പൊതുവേ കേന്ദ്രീകൃതമായ നാഡീവ്യൂഹം കാണപ്പെടുന്നില്ല. പകരം വായയ്ക്കു ചുറ്റുമായി നാഡീവലയം പോലുള്ള ക്രമീകരണമാണുള്ളത്. യൂണിപോളാർ, മൾട്ടിപോളാൾ എന്നീ രണ്ട് തരം നാഡീകോശങ്ങൾ കാണപ്പെടുന്നു. ഇവയിൽ ഗാംഗ്ളിയകൾ ചെറുതും എണ്ണത്തിൽ കുറവുമാണ്.പരിണാമപ്രക്രിയയ്ക്കനുസൃതമായി ഉയർന്ന കശേരുകികളിൽ വികസിതമായ നാഡീവ്യൂഹമാണുള്ളത്. ഇത്തരം ജന്തുക്കളിൽ ന്യൂറൽ ട്യൂബിന്റെ വീർത്തമുകൾഭാഗം മസ്തിഷ്കമായി വികസിച്ചിരിക്കുന്നു. ഇതാകട്ടെ, സ്വന്തം ചുറ്റുപാട് വിലയിരുത്തുന്നതിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജന്തുക്കളെ സഹായിക്കുന്നു. തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് വ്യത്യസ്ത പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും കശേരുകികളെ സഹായിക്കുന്നത്. ന്യൂറൽ ട്യൂബിൽ തലച്ചോർ ഒഴികെയുള്ള ഭാഗം സുഷുമ്ന എന്നറിയപ്പെടുന്നു. വിവിധതരം കശേരുകികളിൽ, തലച്ചോറിന്റെ ഭാഗങ്ങൾക്ക് പ്രകടമായ വ്യത്യാസമുണ്ടെങ്കിലും മിക്ക കശേരുകികളിലും സുഷുമ്നയുടെ ഘടന ഏറെക്കുറെ സമാനമാണ്.
കശേരുകികളുടെ നാഡീവ്യൂഹം, നാഡീകോശങ്ങൾ ചേർന്നുള്ള നാഡീകലകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രതികരണശേഷിയുള്ള ഈ നാഡീകലകൾക്ക് ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള കഴിവുണ്ട്. നാഡീകോശങ്ങൾക്കു പുറമേ ന്യൂറോലെമ്മ (Neurolemma), സാറ്റലൈറ്റ് കോശങ്ങൾ (satellite cells), ഗ്ലിയൽ കോശങ്ങൾ (glial cells), ഫൈബ്രോബ്ലാസ്റ്റ് (fibroblast), രക്തക്കുഴലുകൾ, കോശത്തിനു പുറത്തുള്ള ചില സ്രവങ്ങൾ എന്നിവയും ഇവയുടെ നാഡീവ്യൂഹത്തിൽ ഉൾപ്പെടുന്നു. ന്യൂറോലെമ്മ കോശങ്ങൾ പ്രാന്ത നാഡികളുടെ (peripheral nerves) ആക്സോണുകളെ ആവരണം ചെയ്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. ന്യൂറോലെമ്മ കോശങ്ങളുടെ മറ്റൊരു രൂപമാണ് സാറ്റലൈറ്റ് കോശങ്ങൾ. ഇവ പ്രാന്ത നാഡികളുമായി ബന്ധപ്പെട്ട ഗാംഗ്ളിയകളുടെ കോശശരീരത്തെ കവചം ചെയ്തിരിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയിലെ, നാഡീകോശങ്ങളുടെ ആക്സോണുകൾ ഗ്ളിയൽ കോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രാന്ത നാഡികളുടെ തന്തുക്കൾ, പരസ്പരം യോജിച്ച് ചെറിയ കെട്ടുകളായാണ് കാണപ്പെടുന്നത്. ഫൈബ്രോബ്ളാസ്റ്റ് കോശങ്ങൾ ഇവയെ യോജിപ്പിച്ച് നിലനിർത്തുന്നു.കശേരുകികളുടെ നാഡീവ്യൂഹത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. 1. കേന്ദ്ര നാഡീവ്യൂഹം 2. പ്രാന്ത നാഡീവ്യൂഹം 3. സ്വതന്ത്രനാഡീവ്യൂഹം.മസ്തിഷ്കവും സുഷുമ്നയും അവയെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളും ദ്രവങ്ങളും രക്തക്കുഴലുകളും ഉൾപ്പെട്ടതാണ് കേന്ദ്രനാഡീവ്യൂഹം. മനുഷ്യമസ്തിഷ്കത്തിന് ശരാശരി 1400 ഗ്രാം ഭാരമുണ്ട്.(Central Nervous system). പുരുഷനെ അപേക്ഷിച്ച്, സ്ത്രീയുടെ മസ്തിഷ്കത്തിൽ 11 ശതമാനം ന്യൂറോണുകൾ അധികമായുണ്ട്. ഘടന അനുസരിച്ച് മസ്തിഷ്കത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്; അഗ്രമസ്തിഷ്കം, മധ്യമസ്തിഷ്കം, പിൻമസ്തിഷ്കം.ബാഹ്യചോദനകൾക്കു പുറമേ, നിരവധി വസ്തുക്കൾ നാഡീവ്യൂഹത്തിൽ എത്തിച്ചേരാറുണ്ട് (ഉദാ. രാസവസ്തുക്കൾ, മരുന്ന്, ഹോർമോൺ മുതലയാവ). ഈ അന്യവസ്തുക്കൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. മദ്യം, ബാർബിറ്റ്വുറേററ്, ഓപ്പിയം, മോർഫിൻ തുടങ്ങിയ വസ്തുക്കൾ നാഡീവ്യൂഹത്തിന്റെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നു. മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ ഉണ്ടാകുന്ന കുറവ്, അയോണുകളുടെ ചലനത്തിൽ ഉണ്ടാകുന്ന വ്യതിയാനം എന്നിവയും നാഡീവ്യൂഹത്തിന് ഹാനികരമാണ്. ജീവകം-ബി-യിൽ ഉണ്ടാകുന്ന വൻകുറവ്, മസ്തിഷ്കം, സുഷുമ്നാ എന്നിവിടങ്ങളിലെ നാഡികൾക്ക് തകരാറു സംഭവിക്കാൻ കാരണമാകുന്നു. നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവർത്തനം, ശ്വസനം, രക്തചംക്രമണം, ദഹനം തുടങ്ങിയ മറ്റു വ്യവസ്ഥകളുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രായം കൂടുന്തോറും ശരീരത്തിൽ നാഡീകോശങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറിവരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ എസ്ബിഐ നിർത്തി
റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് എസ്ബിഐ. യുക്രൈൻ അധിനിവേശത്തിനുശേഷം അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിനുപിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നടപടി.ബാങ്കുകൾ, തുറമുഖങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയുമായി വൻതോതിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകൾ, മുത്തുകൾ, ആണവ റിയാക്ടറുകൾ, യന്ത്രഭാഗങ്ങൾ, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുപോലെ ഫാർമസിക്യൂട്ടിക്കൽ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ ഉൾപ്പടെയുള്ളവ ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്നുമുണ്ട്.