Month: March 2022
അറിയാം വിറ്റാമിൻ ഇ-യുടെ ഗുണങ്ങൾ
ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് പോഷകങ്ങളും ധാതുക്കളും ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം. ഓരോ പോഷകങ്ങളും ശരീരത്തിലെ വ്യത്യസ്തമായ ഭാഗങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ചർമത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിൽ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിൻ ഇ. അതിനാൽ, മിക്ക സൗന്ദര്യ വർധക ഉത്പന്നങ്ങളിലും വിറ്റാമിൻ ഇ പ്രധാന ഘടകമാണ്. ശരീരത്തിലെ കോശങ്ങളുടെ സംരക്ഷണത്തിൽ, വിറ്റാമിൻ പ്രധാന പങ്കുവഹിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ചർമസംരക്ഷണത്തിനൊപ്പം തലമുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്.
> വാർധക്യലക്ഷണങ്ങളെ തടയുന്നു
കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതിൽ വിറ്റാമിൻ ഇ പ്രാധാന്യമർഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ ഇ കഴിക്കുന്നത് ചർമത്തിൽ പ്രായം കൂടുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ ഇ ചർമത്തിൽ കാണപ്പെടുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദനം കൂട്ടി ചർമത്തിലെ ചുളിവുകൾ കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു
> സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നു
ഭൂരിഭാഗമാളുകളുടെയും ചർമത്തിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സ്ട്രെച്ച് മാർക്കുകൾ. സ്ട്രെച്ച് മാർക്കുകൾ ഒരിക്കൽ ചർമത്തിൽ വന്നാൽ അത് ഇല്ലാതാകാനുള്ള സാധ്യത വളരെകുറവാണ്. എന്നാൽ, സ്ഥിരമായി വിറ്റാമിൻ ഇ അടങ്ങിയ ലേപനങ്ങളോ എണ്ണയോ പുരട്ടുന്നത് സ്ട്രെച്ച് മാർക്കിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
> മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു
മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ ശരീരത്തിലെയും തലയോട്ടിയിലെയും രക്തചംക്രമണം വർധിപ്പിക്കുന്നതിന് വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്ന പോഷകങ്ങൾ മുടിയുടെ വേരിനുസമീപം എത്തിക്കുന്നു. ഇത് കൂടാതെ, കേടായതും വരണ്ടതുമായ മുടി നന്നാക്കുന്നതിനും വിറ്റാമിൻ സഹായിക്കുന്നുണ്ട്. അറ്റം പൊട്ടിപ്പോയ മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും അകാലനര തടയുന്നതിനും വിറ്റാമിൻ ഇ യുടെ പങ്ക് വലുതാണ്. വിറ്റാമിൻ ഇ ഓയിൽ വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും എണ്ണയിലോ കൂട്ടിച്ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
> ചർമം വൃത്തിയാക്കുന്നു
ചർമം വൃത്തിയാക്കുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. ചെറിയ അളവിൽ വിറ്റാമിൻ ഇ ചർമത്തിൽ പുരട്ടി തടവുന്നത് ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിലിനൊപ്പം വിറ്റാമിൻ ഇ ചേർത്ത് ചർമത്തിലെ കറുത്തപാടുകളിൽ സ്ഥിരമായി പുരട്ടാം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗെയിലിൽ 48 എക്സിക്യൂട്ടീവ് ട്രെയിനി; അപേക്ഷ ഓൺലൈനായി
മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയാവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുണ്ട്. ഗേറ്റ് 2022 സ്ക്കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.
> ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ 18, മെക്കാനിക്കൽ15, ഇലക്ട്രിക്കൽ15 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകൾ. മെക്കാനിക്കലിലെയും ഇൻസ്ട്രുമെന്റേഷനിലെയും ഓരോ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
> യോഗ്യത
ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രോണിക്സ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/ മാനുഫാക്ചറിങ് മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 65 ശതമാനം മാർക്കോടെയുള്ള ബിരുദം. (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി മാർക്കിളവ് ലഭിക്കും). റെഗുലർ കോഴ്സായി നേടിയതായിരിക്കണം 2020ലോ അതിന് മുൻപോ യോഗ്യത നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.
> പ്രായപരിധി
26 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
> അടിസ്ഥാന ശമ്പളം
60,000 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം www.gailonline.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 16.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അലഹാബാദ് എൻ.ഐ.ടി.യിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം
അലഹാബാദ് മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എൻ.എൻ.ഐ.ടി.) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലൂടെ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്) അല്ലെങ്കിൽ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർ കോഴ്സിന്റെ അന്തിമപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് കാറ്റ് 2021ലെ സാധുവായ സ്കോർ ഉണ്ടാകണം. ഈ സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
കാറ്റ് പെർസന്റെൽ, അക്കാദമിക് മികവ്, പ്രവൃത്തിപരിചയം, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ സ്കോർ എന്നിവ അടിസ്ഥാനമാക്കി പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും. അപേക്ഷ academics.mnnit.ac.in/fresh_mba/ മാർച്ച് 20 വരെ നൽകാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാർച്ച് 30ന് വൈകീട്ട് 5.30നകം സ്ഥാപനത്തിൽ ലഭിക്കണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നു
രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ 25 വരെയുള്ള കണക്കുപ്രകാരം 33,600 കോടി രൂപ(4.47 ബില്യൺ ഡോളർ)യുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകരെ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ചു.
അതേസമയം, രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളാകട്ടെ, വിപണിയിലെ തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കാൻ വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട്. ബിഎസ്ഇയിൽനിന്നുള്ള താൽക്കാലിക കണക്കുകൾ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപകർ 3,948.4 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപനങ്ങൾ 4,142.82 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപത്തിലുണ്ടായ വർധനവാണ് ആഭ്യന്തര നിക്ഷേപം കൂടാൻ കാരണമായി വിലയിരുത്തുന്നത്.
നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനവും സാമ്പത്തിക ഉത്തേജന നടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവും കുറച്ചുമാസങ്ങളായി രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റത്തിന് കാരണമായി. കുത്തനെയുള്ള നിരക്കുവർധന സംബന്ധിച്ച ആശങ്ക കുറഞ്ഞെങ്കിലും ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ നിരീക്ഷിച്ചുവരികയാണ് നിക്ഷേപലോകം.റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനാൽ കനത്ത ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലുള്ളത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മികച്ച കരിയർ സ്വന്തമാക്കാൻ ഇനി ഫുട്വെയർ ഡിസൈനിങ്ങ് പഠിക്കാം; അപേക്ഷ ഏപ്രിൽ28 വരെ
വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതർ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷൻ ഡിസൈനിങ്ങും മർച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്തെ അടക്കം 12 കാമ്പസുകളുണ്ട്. ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്കുമുതൽ അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്.
> പ്രോഗ്രാമുകൾ
• ബി.ഡിസ്.: ഫുട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ലതർ ഗുഡ്സ് ആൻഡ് ആക്സസറീസ് ഡിസൈൻ, ഫാഷൻ ഡിസൈൻ.
• ബി.ബി.എ.: റീട്ടെയിൽ ആൻഡ് ഫാഷൻ മർച്ചൻഡൈസ്
• എം.ഡിസ്.: ഫുട്വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ
• എം.ബി.എ.: റീട്ടെയിൽ ആൻഡ് ഫാഷൻ മർച്ചൻഡൈസ്
> യോഗ്യത
ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു അഥവാ മൂന്നുവർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം. ബി.എ.യ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. എം.ഡിസിന് ഫുട്വെയർ, ലതർ ഗുഡ്സ്, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനിയറിങ്, പ്രൊഡക്ഷൻ, ടെക്നോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം വേണം. അവസാനവർഷ പരീക്ഷ
എഴുതുന്നവരെയും പരിഗണിക്കും.അപേക്ഷകർക്ക് ജൂലായ് ഒന്നിന് 25 വയസ്സ് കവിയരുത്.
> എഴുത്തുപരീക്ഷ
സെലക്ഷൻ പരീക്ഷ ജൂൺ 19ന് നടക്കും. ബാച്ചിലർ കോഴ്സുകൾക്ക് 150 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. മാസ്റ്റർ കോഴ്സുകൾക്ക് 175 ചോദ്യങ്ങളും. ടെസ്റ്റിൽ ഉയർന്ന റാങ്കുള്ളവർക്ക് കൗൺസലിങ് വഴി പ്രവേശനം നൽകും. മികവ് മാത്രമാണ് പ്രവേശനത്തിന്റെ മാനദണ്ഡം. അപേക്ഷിക്കാൻ www.fddiindia.com അഡ്മിഷൻ 2022 ലിങ്ക് വഴി ഏപ്രിൽ28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: നോയിഡ 01204500100, ചെന്നൈ 95006 30114, 94456 70481.പാദരക്ഷാ വ്യവസായത്തിലും ഫാഷൻ ഡിസൈനിങ്ങിലും വിദഗ്ധരെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് എഫ്.ഡി.ഡി.ഐ.
> മികച്ച പ്ലേസ്മെന്റ്
ഭാവനയുള്ളവർക്ക് അവസരങ്ങളുടെ വലിയലോകമാണ് കാത്തിരിക്കുന്നത്. കോഴ്സ് കഴിഞ്ഞവർക്ക് ജോലി ഉറപ്പുനൽകാനായി പ്ലേസ്മെന്റ് സെൽ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. മികച്ച ഡിസൈനർക്ക് 45,000 രൂപ തുടക്കശമ്പളം കിട്ടും. വിദേശത്ത് ഇതിന്റെ മൂന്നിരട്ടിയിലേറെ ലഭിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡ്യുവൽ ക്യാമറ, സ്നാപ്ഡ്രാഗൺ 888 ; അസുസ് 8സെഡ് സ്മാർട്ഫോൺ പുറത്തിറക്കി
അസൂസ് 8 സൈഡ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സെൻഫോൺ 8 എന്ന പേരിൽ കഴിഞ്ഞ വർഷം തായ് വാനിലും യൂറോപിലും ഫോൺ അവതരിപ്പിക്കപ്പെട്ടിരുന്നു. 5.9 ഇഞ്ച് ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറ, സ്നാപ്ഡ്രാഗൺ 888 പ്രൊസസർ എന്നിവയാണ് ഫോണിനുള്ളത്. ട്രിപ്പിൾ മൈക്രോഫോണുകൾ, ഓസോ ഓഡിയോ സൂം സംവിധാനം, വീഡിയോ റെക്കോർഡിങിനിടെ പരിസര ബഹളം നിയന്ത്രിക്കുന്നതിനുള്ള നോയ്സ് റിഡക്ഷൻ സാങ്കേതിക വിദ്യ എന്നിവയും ഫോണിനുണ്ട്. ചുരുക്കി പറഞ്ഞാൽ വലിപ്പം കുറഞ്ഞൊരു ഫ്ളാഗ്ഷിപ് സ്മാർട്ഫോൺ തന്നെയാണ് അസൂസ് സെഡ്.
അസൂസ് 8സെഡ് ഫോണിന്റെ 8ജിബി/ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 42,999 രൂപയാണ് വില. ഹൊറൈസൺ സിൽവർ, ഒബ്സിഡിയൻ ബ്ലാക്ക് നിറങ്ങളിൽ എത്തുന്ന ഫോൺ മാർച്ച് 7 മുതൽ ഫ്ളിപ്കാർട്ടിൽ ലഭ്യമാവും.അന്തർദേശീയ വിപണിയിൽ സെൻഫോൺ 8 ഫ്ളിപ്പിനൊപ്പമാണ് അസൂസ് 8 സെഡിന്റെ ഗ്ലോബൽ പതിപ്പായ സെൻഫോൺ 8 അവതരിപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് വൈകുകയായിരുന്നു. അതേസമയം സെൻഫോൺ 8 ഫ്ളിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.
> സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള സെൻ യുഐ 8 ആണ് അസൂസ് 8 സെഡിലുള്ളത്. 5.9 ഫുൾഎച്ച്ഡി പ്ലസ് സാംസങ് ഇ4 അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിൽ 8 ജിബി റാം ശേഷിയുണ്ട്. ഡ്യുവൽ റിയർ ക്യാമറയിൽ 64 എംപി സോണി ഐഎംഎക്സ് 686 സെൻസർ പ്രധാന സെൻസറും 12 എംപി സോണി ഐഎംഎക്സ് 363 സെൻസർ എന്നിവയാണുള്ളത്. സെൽഫിയ്ക്കായി 12 എംപി സോണി ഐഎംഎക്സ് 663 സെൻസർ നൽകിയിരിക്കുന്നു. ഡ്യുവൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും സെൽഫി കാമറയിലുണ്ട്. 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ആണിതിന്. എച്ച്ഡിഡി, എൻടിഎഫ്എസ് ഫോർമാറ്റുകളും പിന്തുണയ്ക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനാവില്ല. 5ജി കണക്റ്റിവിറ്റിയുണ്ട്. 4000 എംഎഎച്ച് ബാറ്ററിയിൽ 48 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. ഐപി68 അംഗീകാരമുള്ള വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് ഇതിനുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റഷ്യ-യുക്രൈൻ സംഘർഷം: ഏതൊക്കെ സെക്ടറുകളിലെ ഓഹരികൾ പരിഗണിക്കാം?നിക്ഷേപത്തിന് യോജിച്ച സമയമാണോ?
റഷ്യൻ മേഖലയിൽ രാഷ്ട്രീയ അന്തരീക്ഷം വഷളായിക്കൊണ്ടിരുന്നെങ്കിലും യുദ്ധമായി പരിണമിച്ചത് ധനവിപണിയെ അമ്പരപ്പിച്ചിരിക്കയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. പൂർണതോതിലുള്ള യുദ്ധത്തിന് സാധ്യത കുറവാണെന്നായിരുന്നു ലോകത്തിന്റെ, പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളുടെ ധാരണ. റഷ്യയും യുക്രൈനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് എന്നാണ് കരുതിയത്. ഈ വടംവലി ദീർഘകാല നയതന്ത്ര പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും കരുതി. ചില റഷ്യൻ പ്രവിശ്യകളിലേക്കുള്ള നാറ്റോയുടെ കടന്നുകയറ്റത്തിനുള്ള പുടിന്റെ പ്രതികരണം ജനാധിപത്യ ലോകത്തെ ഞെട്ടിച്ചു.
യുദ്ധം ആഗോള ഓഹരി വിപണിയെ ശരിക്കും ബാധിച്ചു. ആദ്യദിനം തന്നെ റഷ്യൻ വിപണി 50 ശതമാനം ഇടിവുരേഖപ്പെടുത്തി. പ്രാദേശിക വിപണികളിലും ഇതിന്റെ അനുരണനങ്ങൾ പ്രകടമായി. ആഗോള എംഎസ്സിഐ സൂചിക മൂന്നുമുതൽ മുതൽ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. എന്നാൽ അടുത്ത ദിവസം തന്നെ തിരിച്ചുവരവിനു വിപണി ശ്രമിച്ചു. വിലകുറവും യുഎസ് ഉപരോധം റഷ്യയുടെ എണ്ണ കയറ്റുമതിയെ ലക്ഷ്യമാക്കാത്തതും സ്വിഫ്റ്റ് സംവിധാനം തടയാതിരുന്നതും ആയിരുന്നു ഇതിനു കാരണം. ഉടനെയില്ലെങ്കിലും ഈ യുദ്ധം അവസാനിക്കുമെന്നുതന്നെ ലോകം കരുതുന്നുണ്ട്. യുക്രെയിൻ കീഴടക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന പുടിന്റെ പ്രസ്താവനയും ഉഭയകക്ഷി യുദ്ധത്തിൽ യുഎസോ നാറ്റോയോ ഉപരോധങ്ങളിലൂടെയല്ലാതെ നേരിട്ടിടപെടാതിരിക്കണമെന്ന മുന്നറിയിപ്പും വന്നു.
ഈ സാഹചര്യം ഓഹരികൾ വാങ്ങാൻ പറ്റിയ സമയമാണോ ? ഇടക്കാലം മുതൽ ദീർഘകാലം വരെയുള്ള കാലയളവ് ലക്ഷ്യമിട്ട് ഓഹരികൾ വാങ്ങാൻ പറ്റിയ സമയം തന്നെയാണെന്നാണ് ഉത്തരം. കൂടിയ ഇന്ധന വിലകൾ കാരണം കുറച്ചുകാലത്തേക്ക് ധന കമ്മിയേയും നാണയപ്പെരുപ്പത്തേയും ബാധിക്കുമെന്നല്ലാതെ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി കുറയ്ക്കുമെന്നു കരുതാൻ വയ്യ. വിശാല വിപണിയിൽ കാര്യമായതോതിൽ തിരുത്തൽ ഉണ്ടായി. ഉദാഹരണത്തിന് നിഫ്റ്റി 500ലെ 80 ശതമാനം ഓഹരികളും കുറഞ്ഞത് 20 ശതമാനവും പരമാവധി 80 ശതമാനവും തിരുത്തൽ നേരിട്ടു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലകളിൽ ശരാശരി 30 ശതമാനമാണ് ഇടിവുണ്ടായത്.
പോർട്ഫോളിയോയിൽ ചെലവഴിക്കാൻ പണമുണ്ടെങ്കിൽ യോജിച്ച അവസരമാണിത്. മേൻമ നോക്കിയും ക്രമാനുഗതമായും ആയിരിക്കണം നിക്ഷേപമെന്നുമാത്രം. മൊത്തമായി വാങ്ങുന്നത് ഗുണകരമല്ല. ഓഹരികളുടെ വളർച്ചയേക്കാൾ ഗുണമേൻമയാണ് നോക്കേണ്ടത്. കൂടിയ വിലയുള്ള ഓഹരികളെല്ലാം നടത്തിക്കൊള്ളണമെന്നില്ല. ന്യാമായ വിലയും ഉറച്ച ഇടപാടുകളും ധനപരമായ കാഴ്ചപ്പാടുമുള്ള ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. ബാങ്കിംഗ്, ഐടി, ഫാർമ, ടെലികോം, മുഖ്യ ഉൽപന്നങ്ങൾ, ഉപഭോഗം എന്നീ മേഖലകളാണ് മികച്ചത്. ഈ മേഖലയിലെ ഓഹരികൾ കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി ന്യായവിലയിലാണ് ഇടപാടുകൾ നടത്തുന്നത്. മാത്രമല്ല, ദീർഘ കാലയളവിൽ ഇവയുടെ സാധ്യതകൾ മികച്ചതുമാണ്.
അസംസ്കൃത എണ്ണയുടെ വില വർധന പോയവാരം ഇന്ത്യയിലെ എണ്ണക്കമ്പനികളെ ഗുരുതരമായി ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം ഈ പാദത്തിൽ എണ്ണ വ്യവസായത്തിലെ പ്രവർത്തനലാഭം കുറഞ്ഞു. വരും പാദങ്ങളിലും ഇതു തുടരാനാണ് സാധ്യത. റഷ്യ-ഉക്രെയിൻ യുദ്ധം ഹൃസ്വകാലം മുതൽ ഇടക്കാലംവരെ എണ്ണ വ്യവസായ മേഖലയെ ബാധിക്കുകതന്നെ ചെയ്യും. ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നു മുന്നോട്ടു പോവുകയാണ്. എന്നാൽ യുദ്ധ നിലയിൽ മാറ്റംവന്നാൽ ഇതുപിന്നോട്ടു വരികയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ വാതക മേഖലയിലെ ഓഹരികൾ ആകർഷകമാണ്. തുടർച്ചയായ വളർച്ചയും നവീകരിക്കാവുന്ന ഊർജ്ജ സാധ്യതകളുമാണ് ഇതിനുകാരണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്.
രാജ്യത്ത് ഇന്ധനവിലയിൽ (Fuel Price) മാറ്റമില്ല. നൂറ് ദിവസത്തിനു മുകളിലായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബര്‍ 4 ന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി. പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ ഇനി എല്‍പിജിയില്‍ ഓടും; പദ്ധതിക്ക് തുടക്കം.
ഫോസില്‍ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന മത്സ്യബന്ധന ബോട്ടുകളെ എല്‍പിജിയിലേയ്ക്ക് മാറ്റുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു.നിലവിൽ ഫോസില്‍ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന മത്സ്യബന്ധന ബോട്ടുകളെ (fishing boats) എല്‍പിജിയിലേയ്ക്ക് (LPG) മാറ്റുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെയും (KSCADC) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെയും (CIFT) സമഗ്ര സാമൂഹിക, സാമ്പത്തിക വികസന പദ്ധതിയായ ‘പരിവര്‍ത്തന’ത്തിന്റെഭാഗമായാണ് പദ്ധതിആരംഭിച്ചത്.വെള്ളിയാഴ്ച വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളില്‍ എല്‍പിജി പരീക്ഷണം നടത്തുന്നത് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവലോകനം ചെയ്തു. എല്‍പിജി ഉപയോഗിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവ് 50-55 ശതമാനം വരെ ലാഭിക്കാമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (hpcl) സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിലിണ്ടര്‍ വികസിപ്പിച്ചെടുത്തുവെന്നും ഫിഷറീസ് വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ ഉയര്‍ന്ന ഇന്ധനച്ചെലവ്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമുള്ള മത്സ്യലഭ്യതക്കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ നിന്ന് എല്‍പിജിയിലേക്ക് മാറുന്നത് മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും”, മന്ത്രി പറഞ്ഞു.പൂനെ ആസ്ഥാനമായുള്ള വനസ് എഞ്ചിനീയേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്പിസിഎല്ലിന്റെ ഗവേഷണ-വികസന (R&D) കേന്ദ്രം എല്‍പിജിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ബോര്‍ഡ് എഞ്ചിനുകള്‍ക്ക് മാത്രമായി കസ്റ്റമൈസ്ഡ് എല്‍പിജി കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബോട്ടുകളില്‍ എല്‍പിജി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് പരിവര്‍ത്തനം സിഇഒ റോയ് നാഗേന്ദ്രന്‍ പറഞ്ഞു.