പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും.

പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) വിദ്യാഭ്യാസ യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468-2360462, 8281040524.

സ്വർണവില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായിരുന്നു വില. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയുമായി.

തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.

koottan villa

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ.

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പകൽ ഒ പി യിലേക്ക് ഒരു ഡോക്ടറെയും,  രാത്രികാല ഒ പിയിലേക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ
അപേക്ഷ സമർപ്പിക്കേണ്ടതാണ്.

എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം.

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ   1999 ഒക്ടോബർ മുതൽ 2021  ജൂൺ വരെ കാലയളവിൽ  രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി   നഷ്ടപ്പെട്ടാതെ  പുതുക്കാൻ അവസരം.  

ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും  നിശ്ചിത സമയ പരിധിക്ക് ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തത് മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഏപ്രിൽ 30 നകം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസിൽ നൽകണം’ 

www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന  ഉദ്യോഗാർത്ഥികൾക്ക്  നേരിട്ടും രജിസ്ട്രേഷൻ  പുതുക്കാവുന്നതാണ്.

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഏപ്രിൽ 29-ന് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www.mec.ac.in 

ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍), ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍,  എപ്പിഡെമിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്,  സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍(എസ് ടി എസ്),  മെഡിക്കല്‍ ഓഫീസര്‍(പാലിയേറ്റീവ് കെയര്‍) എന്നീ ഒഴിവുകളാണുളളത്.  താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സഹിതം മെയ് 3 വൈകീട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0487 2325824

 

ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് നാളെ

തിരുവനന്തപുരം ജില്ലയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സ്‌കില്‍ ടെസ്റ്റ് നാളെ (ഏപ്രില്‍ 28) 9   മണി മുതൽ പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടക്കും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും പരീക്ഷയുടെ സമയക്രമവും https://trivandrum.nic എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പ് തന്നെ തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.  വൈകിയെത്തുന്നവര്‍ക്ക് യാതൊരുകാരണവശാലും പ്രവേശനം അനുവദിക്കില്ലെന്ന് എ.ഡിഎം. ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ -81570 75750.

സെന്‍സെക്‌സില്‍ 480 പോയന്റ് നഷ്ടം: നിഫ്റ്റി 17,100ന് താഴെ

മുംബൈ: ആഗോള വിപണികളിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 17,070 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 480 പോയന്റ് നഷ്ടത്തില്‍ 56,944ലിലു നിഫ്റ്റി 121 പോയന്റ് താഴ്ന്ന് 17,070ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഡെപ്യൂട്ടേഷൻ ഒഴിവ്

koottan villa2

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സാധ്യതാപട്ടികകൾ ഉടൻ; 40 തസ്തികകളിൽ പുതിയ വിജ്ഞാപനം.

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു.

ഈ മാസമോ അടുത്തമാസം ആദ്യമോ ജില്ലാതലത്തിൽ ഇവ പ്രസിദ്ധീകരിക്കും. രേഖാപരിശോധനയ്ക്കുശേഷം വൈകാതെ റാങ്ക്പട്ടികകൾ തയ്യാറാക്കാനും ജില്ലാ ഓഫീസുകൾക്ക് യോഗം നിർദേശം നൽകി. മുഖ്യപരീക്ഷ കഴിഞ്ഞ് അഞ്ചുമാസമായിട്ടും സാധ്യതാപട്ടിക വൈകുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. പ്രതീക്ഷിത ഒഴിവുകൾ അറിയിച്ചാൽ അത് അടിസ്ഥാനമാക്കി പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു പി.എസ്.സി.യുടെ തീരുമാനം. എന്നാൽ, വകുപ്പുകളിൽനിന്ന് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തുകിട്ടിയില്ല. അതാണ് സാധ്യതാപട്ടികകൾ വൈകാൻ കാരണം.

koottan villa

ഒടുവിൽ, കഴിഞ്ഞ പട്ടികയിൽനിന്നുള്ള നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ സാധ്യതാപട്ടിക തയ്യാറാക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം തീരുമാനിക്കുകയായിരുന്നു

Verified by MonsterInsights