സന്നിധാനത്ത് കടകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി; 31000 രൂപ പിഴയിട്ടു

സന്നിധാനത്ത് കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന…

സഹനമല്ല ശബ്ദമാണ് – രാത്രി നടത്തം സംഘടിപ്പിച്ച് കുടുംബശ്രീ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.…

വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഒന്നാം സ്ഥാനത്ത്

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങളുടെ കീര്‍ത്തി കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍  ഇന്ത്യയില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്ത്് ആണെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവില്‍ വന്നതിനുശേഷം കിഫ്ബി വഴി മാത്രം 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ നടന്നത്. ഇതില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി മുതല്‍ മുടക്കില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി മുതല്‍ മുടക്കില്‍ 446 സ്‌കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

 

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഇക്കാലയളവില്‍ പത്തര ലക്ഷം പുതിയ കുട്ടികള്‍ ആണ് എത്തിയതെന്നും ഈ പ്രവര്‍ത്തനം തുടരാന്‍  എല്ലാവരുടേയും പിന്തുണ വേണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭാവന ചെയ്ത 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിതരണത്തിന് തയ്യാറായതായി എം എല്‍ എ അറിയിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നിര്‍മ്മിച്ച കിഡ്‌സ് പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന കുടിവെള്ള കണ്ടെയ്‌നര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ ഏറ്റുവാങ്ങി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഒ ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, പഞ്ചായത്തംഗം സി പ്രീത, ജില്ലാ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ പി വി പ്രദീപ്, തലശ്ശേരി ഡി ഇ ഒ എന്‍ എ ചന്ദ്രിക, സംഘാടക സമിതി ചെയര്‍മാന്‍ എം കെ സുധീര്‍ കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം ശ്രീരഞ്ജിനി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞിലേരി യു പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച രണ്ട് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഔട്ട്്‌ഡോര്‍ സ്റ്റേജ് ഡോ. വി ശിവദാസന്‍ എം പി യും നവീകരിച്ച ഓഫീസ് കെ കെ ശൈലജ എം എല്‍ എ യും ഉദ്ഘാടനം ചെയ്തു. മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, സ്ഥിരം സമിതി അധ്യക്ഷ രേഷ്മ സജീവന്‍, സ്‌കൂള്‍ മാനേജര്‍ പി വി വാസുദേവന്‍, സ്റ്റാഫ്് സെക്രട്ടറി എസ് ശംസുദീന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകും

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനമായ ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്കിന്റെ ഉദ്ഘാടനം ഫറോക്കിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. സാഹിത്യ സാംസ്‌ക്കാരിക സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ മലയാളികളിൽ മതനിരപേക്ഷ മനസ്സ് സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

 

വയലോരം മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ മാമുക്കോയ നിർവ്വഹിച്ചു. കരുവന്തിരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ ഡോ കെ.ചന്ദ്രിക, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എൻ.എം ഷീജ, മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ അബൂബക്കർ, ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ്, നമ്മൾ ബേപ്പൂർ പദ്ധതി കോർഡിനേറ്റർ ടി രാധാഗോപി, അനീസ് ബഷീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വേദിയിൽ ഫാം റോക്ക് ഗാർഡനിലെ ശില്പങ്ങൾ തയ്യാറാക്കിയ ശില്പികളെ ആദരിച്ചു. ചടങ്ങിൽ ബഷീർ പ്രതിമയുടെ അനാച്ഛാദനവും ഡോക്ടർ ഹൈമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. കരുവൻതിരുത്തി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ എൻ രാജീവൻ സ്വാഗതവും എം ബാബുരാജ് നന്ദിയും പറഞ്ഞു.

കെയർ ഹോം പദ്ധതിയിൽ സംസ്ഥാനത്ത് 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകി

കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ സഹകരണ മേഖലയുടെ നേതൃത്വത്തിൽ 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകിയിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

സഹകരണ ബാങ്കുകൾ വഴി വിവിധങ്ങളായ പദ്ധതികളാണ് സർക്കാർ നടത്തി വരുന്നത്. സഹകരണ ബാങ്കിൽ അംഗത്വമുളള സഹകാരിക്ക് ഗുരുതര രോഗം ബാധിച്ചാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ അപേക്ഷ സമർപ്പിച്ചാൽ 50,000 രൂപയും വായ്പയെടുത്ത ആളാണെങ്കിൽ 1.25 ലക്ഷം രൂപയും ചികിത്സാ സഹായമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരന് ആശ്വാസത്തിന്റെ കൈത്താങ്ങാവുകയാണ് സഹകരണ മേഖല. വരുന്ന നിയമസഭാ സമ്മേളനത്തിൽ സഹകരണ മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന സഹകരണ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി എല്ലാവർക്കും വിവരങ്ങൾ ലഭ്യമാക്കത്തക്ക രീതിയിലേക്ക് സഹകരണ ബാങ്കുകളെ മാറ്റിയതായും മന്ത്രി പറഞ്ഞു. 

 

സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘അംഗ സമാശ്വാസ നിധി’യുടെ വിതരണോദ്ഘാടനം, ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന, ഗുരുതര രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ സഹായ പദ്ധതി, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി.എം ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. 

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി റീന, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് കെ.എം കുഞ്ഞനന്തൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ ദീപേഷ് നന്ദിയും പറഞ്ഞു.

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും

കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത് ഗെയിംസ്ദേശീയ ഗെയിംസ്ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികരംഗത്തു ലഭിക്കുന്ന അംഗീകാരങ്ങൾ അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. അർഹരായവർക്കു മെറിറ്റ് അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിൽ വ്യക്തിഗത ഇടപെടലുകൾക്കുള്ള സാധ്യത പൂർണമായി ഇല്ലാതാക്കും. പുറത്തുനിന്നുള്ള ഇടപെടൽകൊണ്ട് അർഹരായവർക്കു കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. പി.എസ്.സി. അടക്കമുള്ള പരീക്ഷകൾക്കായി കായികതാരങ്ങൾക്കു നൽകുന്ന സർട്ടിഫിക്കറ്റുകൾ സർക്കാർ നേരിട്ടു നൽകുന്ന രീതി ഉടൻ കൊണ്ടുവരും. എസ്.എസ്.എൽ.സി. പരീക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന മാതൃകയിൽ ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും.

കായികരംഗത്തെ വിശാലമായ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം തയാറെടുക്കുകയാണെന്നു മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ആരംഭിക്കുന്ന കേരള സ്പോർട്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കും. പരിശീലനത്തിലടക്കം ഡിപ്ലോമ കോഴ്സുകൾ ഇവിടെ ആരംഭിക്കാൻ കഴിയും. വരാൻപോകുന്ന ഗോവ ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം ലഭിക്കാൻ പാകത്തിൽ കേരള ടീമിനെ സജ്ജമാക്കും. കായികതാരങ്ങളും ഒഫിഷ്യൽസും അതിനായുള്ള ശ്രമങ്ങൾ തുടങ്ങണം. വിദഗ്ധ പരിശീലനം ആവശ്യമെങ്കിൽ നൽകാനുള്ള കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പാരിതോഷിക തുകയുടെ കാര്യത്തിൽ പിന്നിലാണെങ്കിലും അവിടങ്ങളിൽ ഇല്ലാത്തവിധം കായികതാരങ്ങൾക്ക് ജോലി നൽകാൻ കേരളത്തിനു കഴിയുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 80ഓളം കായികതാരങ്ങൾക്കു സർക്കാർ ജോലി നൽകിക്കഴിഞ്ഞു. കഴിയാവുന്നത്ര കായികതാരങ്ങൾക്കു സ്പോർട്സ് ക്വാട്ടയിൽ ജോലി നൽകുന്നതിനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോമൺവെൽത്ത് ഗെയിംസ്ദേശീയ ഗെയിംസ്ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം നേടിയ കായികതാരങ്ങളെ മന്ത്രി ആദരിച്ചു. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്സെക്രട്ടറി സി. അനിൽ കുമാർഎൽ.എൻ.സി.പി.ഇ. പ്രിൻസിപ്പാളും റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർകായിക യുവജനകാര്യ വകുപ്പ് അഡിഷണൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവരും പങ്കെടുത്തു.

ബ്രൂണോയ്ക്ക് ഡബിള്‍; യുറുഗ്വയെ തകർത്ത് പോർച്ചുഗൽ പ്രീ ക്വാർട്ടറില്‍

ദോഹ: യുറുഗ്വയെ രണ്ട് ഗോളിന് തകർത്ത് പോർച്ചുഗൽ‌ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. രണ്ട് ഗോളുകളുമായി കളം നിറഞ്ഞ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോർച്ചുഗലിന്റെ വിജയശില്‍പി.
ഇതോടെ രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില്‍ നിലവില്‍ ഒന്നാമതാണുള്ളത്. ആദ്യ മത്സരത്തില്‍ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റൊണാൾഡോയും സംഘവും തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവൂ.

12ാം മിനിറ്റില്‍ യുറുഗ്വായ് പ്രതിരോധനിരക്കാരന്‍ ജിമിനസ്സ് ഉഗ്രന്‍ ഹെഡ്ഡറുതിര്‍ത്തു. പക്ഷേ ഹെഡ്ഡര്‍ ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് പോര്‍ച്ചുഗല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 18ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയെടുത്ത ഫ്രീകിക്ക് യുറഗ്വായന്‍ പ്രതിരോധമതിലില്‍ തട്ടി പുറത്തേക്ക് പോയി. 32ാം മിനിറ്റില്‍ മുന്നിലെത്താന്‍ യുറുഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റന്‍ക്കര്‍ തൊടുത്തുവിട്ട ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ സേവ് ചെയ്തു. യുറുഗ്വായ് ഗോളടിക്കാന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ക്രിസ്റ്റിയാനോയും യുറുഗ്വായ് പെനാല്‍റ്റി ബോക്‌സില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുറുഗ്വായ് ഞെട്ടി. സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോള്‍ സ്‌കോറര്‍ ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന് അറിയിക്കുകയായിരുന്നു.

ലീഡ് നേടിയ ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. റൂബന്‍ നെവസിന് പകരം റാഫേല്‍ ലിയോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ശക്തി കൂട്ടിയത്. സമനിലയ്ക്കായി യുറുഗ്വായും ശ്രമിച്ചുകൊണ്ടിരുന്നു. സൂപ്പര്‍താരം സുവാരസിനേയും മാക്സി ഗോമസിനേയും യുറുഗ്വായ് മൈതാനത്തിറക്കി. 75ാം മിനിറ്റില്‍ മാക്സി ഗോമസിന്റെ ഉഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റുകളില്‍ സുവാരസിനും അരസ്‌കാറ്റയ്ക്കും പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് മികച്ച അവസരങ്ങള്‍ കിട്ടി. പോര്‍ച്ചുഗീസ് പ്രതിരോധത്തെ പിളര്‍ന്ന് വാല്‍വെര്‍ദേ നല്‍കിയ പാസ് സ്വീകരിച്ച് അരസ്‌കാറ്റ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പറെ മികടക്കാനായില്ല. ഡീഗോ കോസ്റ്റ മികച്ച സേവുമായി പോര്‍ച്ചുഗലിന്റെ രക്ഷകനായി.

90ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനിടയില്‍ പന്ത് ഡിഫെന്‍ഡറുടെ കൈയില്‍ തട്ടുകയായിരുന്നു. വാര്‍ പരിശോധനകള്‍ക്ക് ശേഷം റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി. അവസാന മിനിറ്റുകളില്‍ ബ്രൂണോയ്ക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാനായില്ല.

അടുത്ത അധ്യയനവർഷം മുതൽ നാല് വർഷ ബിരുദം; പിജി ലാറ്ററൽ എൻട്രി, ഗവേഷണത്തിന് മുൻതൂക്കം

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും. രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴ്‌സിന്റെ മാര്‍ഗരേഖയ്ക്ക് യുജിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്.

ഡിഗ്രിമുതല്‍ തന്നെ വിദ്യാർത്ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.

പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതി, ഈ സാമ്പത്തിക വർഷം 16000 വീടുകൾ നിർമ്മിക്കും

  സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി 1,60,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്…

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

കേരളത്തിൻ്റെ തനതു വാസ്തുകലയും  ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന്  ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി  വിഭാഗത്തിൽ  സ്വർണ മെഡൽ. പ്രഗതി മൈതാനിയിലെ  ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ ഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന്   കേരള  പവിലിയനുവേണ്ടി ഐ & പി.ആർ.ഡി. അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ് പുരസ്കാരം ഏറ്റുവാങ്ങി. പി.ആർ.ഡി ഡെപ്യുട്ടി  ഡയറക്ടർ പ്രവീൺ എസ്.ആർ. ഇൻഫർമേഷൻ ഓഫീസർമാരായ  സിനി.കെ. തോമസ്, അഭിലാഷ് എ. സി,   പവിലിയൻ ഡിസൈനർ ജിനൻ സി.ബി എന്നിവർ സന്നിഹിതരായിരുന്നു.

മേളയുടെ ആശയമായ’ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ ‘ അടിസ്ഥാനമാക്കി കേരള പവിലിയൻ   ഒരുക്കിയത് പ്രശസ്ത ഡിസൈനർ ജിനൻ   സി.ബി യാണ് . ബിനു ഹരിദാസ്, ജിഗിഷ്  എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ . 2017 ലാണ്  ഇതിന് മുമ്പ് കേരളത്തിന് സ്വർണം ലഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണുണ്ടായിരുന്നത്. സാഫ്, കുടുംബശ്രീ എന്നിവരുടെ ഫുഡ് കോർട്ടും ഉണ്ടായിരുന്നു. ഇത്തവണത്തെ മേളയിൽ കേരളം ഫോക്കസ് സ്റ്റേറ്റ് ആയിരുന്നു. 14 ന് തുടങ്ങിയ മേള 27 ന് സമാപിച്ചു.

കേരള പവിലിയൻ ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു.  വനം ജീവി വകുപ്പ് മന്ത്രി  എ.കെ ശശീന്ദ്രൻ,  കേന്ദ്ര ഐ.ടി . സഹമന്ത്രി രാജീവ് ചന്ദ്രശേഖർ,  തോമസ് ചാഴിക്കാടൻ എം.പി സുപ്രീംകോടതി ജഡ്ജി.സി.ടി രവികുമാർ,  ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ,  ആന്ധ്രപ്രദേശ്  ധനകാര്യ മന്ത്രി ബുഗണ്ണ രാജേന്ദ്രനാഥ് . തമിഴ് നാട് ഐ.&പി.ആർ.ഡി ഡയറക്ടർ  ഡോക്ടർ വി. പി . ജയശീലൻ. ഐ.&പി.ആർ.ഡി കേരള ഡയറക്ടർ  എച്ച്.ദിനേശൻ, കയർ ഡവലെപ്പ്മെന്റ് വിഭാഗം ഡയറക്ടർ ഷിബു എ. , കൾച്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് റിയാസ്,  ഇൻഡസ്ട്രീസ് – കൊമേഴ്സ് വിഭാഗം ഡയറക്ടർ എസ്.ഹരികിഷോർ, ഫിഷറീസ് വകുപ്പ്  ഡയറക്ടർ ഡോക്ടർ അദീല അബ്ദുള്ള , ജോയിന്റ് കമ്മീഷണർ റവന്യൂ ഡയറക്ടർ  എസ്.ടി ഡിപ്പാർട്ട്മെന്റ് അർജുൻ പാണ്ഡ്യൻ , ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ്, എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സി.രാധാകൃഷ്ണൻ  എന്നിവർ  വിവിധ ദിവസങ്ങളിൽ കേരള പവിലിയൻ സന്ദർശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

Verified by MonsterInsights