ചിക്കന്‍പോക്‌സ് മരണം ഈ വര്‍ഷം 15 ആയി; അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്.

സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേര്‍ മരിച്ചു. അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീര്‍ണമാകുന്നതും ചികിത്സിക്കാന്‍ വൈകുന്നതുമാണ് മരണം കൂടാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.കഴിഞ്ഞവര്‍ഷം 26,363 പേര്‍ക്കു രോഗം ബാധിച്ചെങ്കിലും മരണസംഖ്യ നാലുമാത്രമായിരുന്നു. ഈവര്‍ഷം ഇതുവരെ 18,150 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 15 മരണമുണ്ടായി.2019 മുതലാണ് ചിക്കന്‍പോക്‌സ് ബാധിതരുടെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു തുടങ്ങിയത്. ആ വര്‍ഷം 29,583 പേര്‍ക്ക് രോഗമുണ്ടായി. 20 പേര്‍ മരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണസംഖ്യ രണ്ടുമുതല്‍ നാലുവരെ മാത്രമായിരുന്നു. എന്നാല്‍, 2022-ല്‍ 14 പേര്‍ മരിച്ചു.വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. വേനല്‍ക്കാലം ഈ വൈറസിന് അനുകൂലമാണ്. എന്നാല്‍, ഇപ്പോള്‍ മഴക്കാലത്തും ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രമേഹം, അര്‍ബുദം, ശ്വാസകോശരോഗം എന്നിവയുള്ളവരെയും ഗര്‍ഭിണികളെയുമാണ് രോഗം എളുപ്പത്തില്‍ കീഴടക്കുക








വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയിലില്ല.

ശരീരത്തില്‍ കുമിളകള്‍ വരുന്നതാണ് പ്രധാന ലക്ഷണം. അതിനുമുന്‍പ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നിവയുണ്ടാകും. ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാന്‍ വെരിസെല്ല വാക്‌സിന്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. വാക്‌സിനെടുത്താല്‍ വര്‍ഷങ്ങളോളം പ്രതിരോധശേഷി ലഭിക്കും.



പ്രതിരോധശേഷി കുറഞ്ഞാല്‍ ഹെര്‍പ്പിസ് വരാം.

ചിക്കന്‍പോക്‌സ് വന്നവര്‍ക്ക് പ്രതിരോധശേഷി കുറഞ്ഞാല്‍ ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗം പിടിപെടാം.ശരീരത്തില്‍ വീണ്ടും കുമിളകള്‍ വരും. കഠിനമായ വേദനയുണ്ടാകും. ഒരുതവണ രോഗം വന്നവരുടെ.നാഡീഞരമ്പുകളില്‍ വൈറസ് ദീര്‍ഘനാളുണ്ടാകും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോള്‍ ഇവ വീണ്ടും ശക്തിപ്രാപിച്ച് കുമിളകളാകും. ചിക്കന്‍പോക്‌സ് വന്ന് 
വര്‍ഷങ്ങള്‍ കഴിഞ്ഞും ഹെര്‍പ്പിസ് വരാമെന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. രജിത്ത് കുമാര്‍ പറഞ്ഞു.




1xbet Nadir Formal Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk

1xbet Nadir Formal Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, ApkSiz bu seçimdə dördgözlü olmalısınız, çünki qabaqda…

“gerçek Parayla En Iyi Slot Makineleri Ve Spor Bahisler

“gerçek Parayla En Iyi Slot Makineleri Ve Spor Bahisleri Ücretsiz Online Casinon » Şimdi Oyna!” Content…

Mostbet’te Kayıt Ve Giriş Sürec

Mostbet’te Kayıt Ve Giriş Süreci Online Spor Bahisleri Şirketi Ve Casino Content Kişisel Hesabınıza Para Yatırma…

Mostbet Türkiye’yi Keşfedin: Seçkin On Line Casino Ve Bahis Deneyim

Mostbet Türkiye’yi Keşfedin: Seçkin On Line Casino Ve Bahis Deneyimi Mostbet Türkiye Uygulaması Mostbet Türkiyede Bahis…

ധവാന്‍, ഐസിസി ടൂർണമെന്‍റുകളില്‍ ഇന്ത്യയുടെ ബിഗ് മാച്ച് പ്ലേയർ; ‘മിസ്റ്റർ ഐസിസി’ കളമൊഴിയുമ്പോള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന വിവരം ധവാന്‍ ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയെ അനേകം വിജയങ്ങളിലെത്തിച്ച ഇന്നിങ്‌സുകള്‍ക്കുടമയായ ധവാന്റെ അപ്രതീക്ഷിതപ്രഖ്യാപനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുമെന്ന് തീര്‍ച്ചയാണ്.

ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുകളുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയായ ധവാന് ‘മിസ്റ്റർ ഐസിസി’ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലും ഐസിസി ട്രോഫികളിലും വലിയ സംഭാവന നല്‍കിയിട്ടുള്ള ധവാനെ അക്ഷരാര്‍ത്ഥത്തില്‍ ബിഗ് മാച്ച് പ്ലേയറെന്ന് വിശേഷിപ്പിക്കാം.

ചെറിയ പരമ്പരകളില്‍ മാത്രം തിളങ്ങി വലിയ മത്സരങ്ങള്‍ വരുമ്പോള്‍ കളി മറക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ധവാന്‍. ഇന്ത്യയ്ക്ക് വേണ്ടി 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2018 ഏഷ്യാ കപ്പ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ധവാന്‍. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുംപ്രകടനം കാഴ്ച വെച്ച ധവാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കോമ്പിനേഷനുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രോഹിത്- ധവാന്‍ കൂട്ടുകെട്ട് ഒരു സമയത്ത് ലോകത്തിലെ ഏതൊരു ബൗളിങ് നിരയെയും വിറപ്പിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ 2010ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ ഏകദിനം കളിച്ച ധവാന്‍ 2013ല്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. 2013 മാര്‍ച്ച് 14ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയിലായിരുന്നു ടെസ്റ്റ്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 85 പന്തില്‍ ധവാന്‍ സെഞ്ച്വറി തികച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും ധവാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില്‍ നിന്ന് 44.11 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയോടെ 1759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ 2315 റണ്‍സും നേടിയിട്ടുണ്ട്.

2015 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധവാന്‍. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരമായി ധവാന്‍ കളം നിറഞ്ഞു.

സ്മാർട്ട് വാച്ചിനെ കണ്ണടച്ച് വിശ്വസിക്കല്ലേ, നിങ്ങളുടെ ആരോഗ്യം അപകടത്തിലായേക്കാം!

സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട് !

ഇന്നത്തെ ജീവിതരീതിയിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാകും നമ്മളോരോരുത്തരും. ജിമ്മും, പ്രത്യേക വർക് ഔട്ടും ഒക്കെയായി എപ്പോഴും ഫിറ്റ് ആയിരിക്കാനാകും നമ്മുടെ ശ്രമം. അത്തരത്തിലുള്ളവരുടെ കയ്യിലെല്ലാം ഒരു സ്മാർട്ട് വാച്ചും ഇക്കാലത്ത് ഉണ്ടാകാറുണ്ട്. അവയിലൂടെ ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം നോക്കിയാകും നമ്മൾ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണ് വെയ്ക്കുക.

ആരോഗ്യം കൂടാതെ ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട് !

അടുത്തിടെ ഇറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ മേൽപ്പറഞ്ഞ ആരോഗ്യകാര്യങ്ങളിലും മറ്റും കാണിക്കുന്ന ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് കാണുന്നതെല്ലാം സത്യമല്ലെന്ന് ! സ്പ്രിംഗര്‍ ലിങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് സ്മാർട്ട് വാച്ചുകൾ കാണിക്കുക എന്നാണ് പഠനം പറയുന്നത്‌. കലോറി റേറ്റുകൾ കാണിക്കുന്നതിലുമുണ്ട് വലിയ വ്യത്യാസം. 15 മുതൽ 21 ശതമാനം വരെയാണ് അവയിലെ പിഴവ്. ഇനി നിങ്ങൾ ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നവരാണോ? ആണെങ്കിൽ അതിലുമുണ്ട് 10 ശതമാനത്തോളം പിഴവ് !

സ്മാർട്ട് വാച്ചുകളിലെ കണക്കുകൾ നോക്കി ആരോഗ്യകാര്യങ്ങൾ പ്ലാൻ ചെയ്യുന്നവരാകും നമ്മളിൽ പലരും. ഒരു കണക്കിന് പറഞ്ഞാൽ, അവയിൽ കാണിക്കുന്ന സംഖ്യയെ കണ്ണടച്ചുവിശ്വസിക്കുന്ന ആളുകളാകും നമ്മൾ. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇപ്പോൾ മനസിലായല്ലോ?

നിപ സംശയം: സംസ്ഥാനത്ത് രണ്ടുപേർ നിരീക്ഷണത്തിൽ.

നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകൾ 
പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.








വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.
രോഗാണുക്കൾ പ്രധാനമായും ശ്വാസകോശ സ്തരങ്ങൾ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ൽ കോഴിക്കോട് ജില്ലയിൽ അൻപത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോൾ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആൻറിബോഡി കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളിൽ, ഏഴ് സ്പീഷിസുകളിൽ സിറം പരിശോധനയിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.








രോഗമുണ്ടായവരിൽ 70 മുതൽ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോകണ്ടെത്തിയിട്ടില്ല.

മനുഷ്യരിലെത്താനുള്ളകാരണങ്ങൾ.

വവ്വാലുകളുടെ സ്വാഭാവിക താവളങ്ങൾ നഷ്ടപ്പെടുമ്പോഴും ആവാസവ്യവസ്ഥ കൈയേറ്റം ചെയ്യപ്പെടുമ്പോഴും അവയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകുമ്പോഴും ഉണ്ടാകുന്ന ഉത്കണ്ഠകൾ
അവയുടെപ്രതിരോധശേഷി കുറക്കും.അപ്പോൾ അവയിലെ വൈറസുകളുടെ പെരുപ്പം കൂടി വൈറസ് വിസർജനം ഉണ്ടാക്കാം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളിൽ മുതിർന്ന വവ്വാലുകളിൽ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഔട്ട്ബ്രെയ്ക് ഉണ്ടായിട്ടുള്ളത്. പറക്കമുറ്റാത്ത വവ്വാൽ കഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതൽ വൈറസുകളെ പുറത്തുവിടാൻ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാൽ കുഞ്ഞുങ്ങളെയോ വെറും കൈക്കൊണ്ട് തൊടരുത്.











കേരളത്തിൽ ജിയോയ്ക്കും വി ക്കും എയർടെല്ലിനും വെല്ലുവിളി;ബി.എസ്.എൻ.എല്ലിന്റെ 332 4 ജി ടവറുകൾ സജ്ജമായി.

രാജ്യത്തെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബി.എസ്.എൻ.എൽ. 4-ജി കണക്ടിവിറ്റി എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സംസ്ഥാനത്ത് 332 ടവറുകൾ സജ്ജമായി. 316 പുതിയ ടവറുകൾ നിർമിക്കുകയും നിലവിൽ 3-ജി സേവനമുള്ള 16 ടവറുകൾ 4-ജി ആയി ഉയർത്തുകയും ചെയ്തു.




ഗ്രാമങ്ങളിലും പട്ടികജാതി, പട്ടികവർഗ താമസകേന്ദ്രങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിടുന്ന 4-ജിസാച്ചുറേഷൻ പദ്ധതിയുടെ ഭാഗമാണിത്. വിദ്യാർഥികളുടെ പഠനത്തിനും ഇത് സഹായകരമാകുമെന്ന് അധികൃതർ പറയുന്നു. ബി.എസ്.എൻ.എൽ. നടപ്പാക്കുന്ന പദ്ധതിയിലൂടെ 26,316 കോടിരൂപ മുടക്കി രാജ്യത്തെ 24,680 ഗ്രാമങ്ങളിൽ 4-ജി സേവനം എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.





ആന്റിബയോട്ടിക്കുകള്‍ അടക്കം 156 സംയുക്തങ്ങള്‍ക്ക് നിരോധനം.

കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ.

ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു.
ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.






പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. വിജ്ഞാപനം പുറത്തിറങ്ങിയ ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്.





Verified by MonsterInsights