കേരളത്തിൽ എം.എസ്‌സി. നഴ്‌സിങ് പ്രവേശനം.

കേരളത്തിൽ 2024-’25-ലെ എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്‌മെന്റ് നടപടി www.cee.kerala.gov.in-ൽ ആരംഭിച്ചു. സർക്കാർ നഴ്‌സിങ് കോളേജുകളിലെ സീറ്റുകൾ, സ്വകാര്യ സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിലെ ഗവൺമെന്റ് മെറിറ്റ് സീറ്റുകൾ എന്നിവയാണ് പ്രക്രിയകളിൽ ഉൾപ്പെടുന്നത്. പി.ജി. നഴ്‌സിങ് 2024 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർക്ക് പ്രവേശനത്തിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.അപേക്ഷാനമ്പർ, പാസ്‌വേഡ്‌ എന്നിവ www.cee.kerala.gov.in-ൽ ‘പി.ജി.നഴ്‌സിങ് 2024- കാൻഡിഡേറ്റ്‌സ് പോർട്ടൽ’ വഴി നൽകി ഹോംപേജിലേക്ക് ലോഗിൻ ചെയ്യണം. 
അവിടെയുള്ള ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ ലിങ്ക് ക്ലിക്ക് ചെയ്ത്, താത്‌പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.
ആദ്യം ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി 2000 രൂപ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ ഓൺലൈനായി അടയ്ക്കണം.
അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വകയിരുത്തും.പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർ എന്നിവർ 500 രൂപ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കണം. ഇവർ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നപക്ഷം, ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകയിരുത്തും.പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്‌മെന്റ് ഒന്നുംലഭിക്കാത്തവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ്‌ തിരികെ നൽകും







ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ അലോട്മെന്റിനു ലഭ്യമായ എല്ലാ കോളേജ്- കോഴ്‌സ് കോമ്പിനേഷനുകൾ കാണാൻ കഴിയും. അവ ഓരോന്നും ഓരോ ഓപ്ഷനാണ്. മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ എല്ലാം രജിസ്റ്റർചെയ്യാം. അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടുകയും പ്രക്രിയയിൽനിന്ന്‌ പുറത്താവുകയുംചെയ്യും.ഒരിക്കൽ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ, ഓപ്ഷൻ രജിസ്‌ട്രേഷൻ സമയപരിധി എത്തുംമുൻപ്‌ എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.

ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർ റൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്താൻ/രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഓപ്ഷൻ രജിസ്‌ടേഷൻ നടത്താത്തവരെ അലോട്‌മെന്റിനായി പരിഗണിക്കില്ല.ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ട്. 
ആദ്യ അലോട്മെന്റ് പിന്നീട് പ്രഖ്യാപിക്കും.അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാകമ്മിഷണർ പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് കോളേജിൽ റിപ്പോർട്ടുചെയ്ത് അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് കോളേജിലടച്ച് സമയപരിധിക്കകം പ്രവേശനം നേടണം. എം.എസ്‌സി. നഴ്‌സിങ് പ്രോസ്പെക്ടസ് ക്ലോസ് 7 പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം.പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് നഷ്ടപ്പെടും. അവരെ കേന്ദ്രീകൃത അലോട്മെന്റിന്റെ അടുത്തറൗണ്ടിൽ പരിഗണിക്കുന്നതല്ല.









ഫീസ് ഘടന.

സർക്കാർ നഴ്‌സിങ് കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീസ്‌ -32,410 രൂപ. സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജിലെ ഗവൺമെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷ 
ട്യൂഷൻ ഫീസ്‌ -32,410 രൂപ. സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജിലെ ഗവൺമെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷ ട്യൂഷൻ ഫീസ്‌ ഒരു ഒരു ലക്ഷം രൂപയും.സ്പെഷ്യൽ ഫീസായി 50,000 രൂപയും ആയിരിക്കും.മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന എസ്.സി./എസ്.ടി./ഒ. ഇ.സി./രജിസ്റ്റർചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾശ്രീചിത്ര ഹോം, നിർഭയ ഹോം, ഗവ. ജുവനൈൽ ജസ്റ്റിസ് ഹോം എന്നിവയിലെ അന്തേവാസികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. 




സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ കിടിലൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ ടാഗിങ് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ അു്ഡേഷൻ പ്രകാരം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് നിലവിൽ കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

സ്റ്റാറ്റസ് അപ്ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റ് വഴി സാധിക്കും. ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ലൈക്ക് ചെയ്യാനും കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ആശ്വാസം ‘ഒരടി പിന്നോട്ട്’; സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സർവ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ഓറഞ്ച്’ നിസ്സാരക്കാരനല്ല ! ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

രാവിലെ എണീറ്റ് ചായയും കാപ്പിയും വെള്ളവും ഓക്കെ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചു നോക്കൂ, ഗുണങ്ങൾ ഏറെയാണ്. രോഗപ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രാവിലെ ഏണീറ്റ് ഒരു ​ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം നൽകുകയും ഹൃദയാരോഗ്യം, ചർമ്മത്തിൻ്റെ ആരോഗ്യം, തലച്ചോറിൻ്റെ ആരോഗ്യം, വൃക്കകളുടെ ആരോ​ഗ്യം എന്നിവയെ കാത്തുസൂക്ഷിക്കുകയും ചെയ്യും.

കടയിൽ നിന്ന് വാങ്ങുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാരയോ കൃത്രിമ മധുരപലഹാരങ്ങളോ മറ്റ് രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാൻ സാധ്യതയുള്ളതിനാൾ വീട്ടിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം.

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ​ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ജലദോഷം അല്ലെങ്കിൽ പനി പോലുള്ള അണുബാധകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് നിലനിർത്തുന്നു

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 88% വെള്ളമുണ്ട് ഇത് ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തെയും തലച്ചോറിനെയും ഉന്മേഷിപ്പിക്കാൻ കഴിയുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്തും

ഓറഞ്ച് ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്ന മുതിർന്നവർക്ക് ഓര്‍മ്മശക്തി, സംസാര ശുദ്ധി, പ്രതിരോധ ശേഷി എന്നിവ കൂടുതലായിരിക്കും. ഓറഞ്ച് ജ്യൂസ് തലച്ചോറിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജ്യൂസ് പിഴിഞ്ഞ ഉടനെ കഴിക്കാൻ ശ്രമിക്കുക, കാരണം അവ ദീർഘനേരം സൂക്ഷിക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. ജ്യൂസ് എടുക്കുന്നതിന് മുമ്പ് കുരു നീക്കം ചെയ്യാനും മറക്കരുത്. കാരണം ചില പഴങ്ങളിലെ കുരുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് രണ്ടുജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് രണ്ടുജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, ലക്ഷദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ കേരള തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

ടെക്സ്റ്റ് നൽകിയാൽ വീഡിയോ ആക്കി മാറ്റും; വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ ‘മെറ്റാ മൂവി ജെൻ’!

നിങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന വാക്കുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? ഇനി നിങ്ങളുടെ വാക്കുകളെ ഒരു സിനിമയാക്കി തന്നെ നിങ്ങൾക്ക് തരുമെന്ന് പറഞ്ഞാലോ ? അതെ ഈ പറഞ്ഞതെല്ലാം എല്ലാം ശരിയാണ്. വാചകത്തിൽ നിന്ന് വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ സഹായിക്കുന്ന മെറ്റാ മൂവി ജെനാണ് ഇപ്പോഴത്തെ താരം. മെറ്റയുടെ പുതിയ ജനറേറ്റീവ് എഐ ടൂൾ ഉപയോ​ഗിച്ച് നമ്മൾ നൽകുന്ന ഇൻപുട്ട് ടെക്സ്റ്റിൽ നിന്ന് ക്രിയാത്മകമായ വീഡിയോകൾ നിർമ്മിക്കാനും ഇഷ്‌ടാനുസൃതമായി ശബ്‌ദട്രാക്കുകൾ ചേർക്കാനും ഇതിൽ സാ​ധിക്കും

എന്താണ് മെറ്റ മൂവി ജെൻ ?

മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ ടൂളായ മെറ്റാ മൂവി ജെൻ ടെക്‌സ്‌റ്റ് ഇൻപുട്ടുകളെ യൂസറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് വീഡിയോ ഫോർമാറ്റാക്കി മാറ്റുകയാണ് ചെയ്യുക. വീഡിയോയിൽ വേണ്ട ഓഡിയോ, 3D ആനിമേഷനുകൾ എന്നിവയുൾപ്പടെ ഇതിൽ ചേർക്കാൻ സാധിക്കും. വീഡിയോ നിർമ്മിക്കുക മാത്രമല്ല എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കും. ടെക്‌സ്‌റ്റ്-ടു-വീഡിയോയും ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേഷനും ഇത് അനുയോജ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം പശ്ചാത്തല സംഗീതം, ശബ്‌ദ ഇഫക്റ്റുകൾ, പശ്ചാത്തല ശബ്‌ദങ്ങൾ എന്നിവയുൾപ്പെടെയുള്ള ഓഡിയോകളും മെറ്റാ മൂവി ജെനിന് നിർമ്മിക്കാൻ സാധിക്കും.

മെറ്റാ മൂവി ജെന്നിനെക്കുറിച്ച് വെള്ളിയാഴ്ചയാണ് മെറ്റ അറിയിച്ചത്. നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ് മൂവി ജെൻ. ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം ഇതെപ്പോൾ പുറത്തിറക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. മൂവി ജെനിനെ മികച്ച ഒരു എഐ ടൂളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മെറ്റ. ഇതിന്റെ ഭാ​ഗമായി ചലച്ചിത്ര നിർമ്മാതാക്കളുമായും കോൺടെൻ്റ ക്രിയേറ്റഴസുമായും സഹകരിച്ച് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് മെറ്റയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഓപ്പൺ എഐ-ക്ക് ഒരു എതിരാളിയാവുകയാണോ എന്നതാണ് നിലവിലെ ചർച്ച. ഓപ്പൺ എഐ യുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ മോഡൽ സോറയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ഈ വികസനമെന്നതും ടെക്ക് ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്‌.

പേരിലെ പൊരുത്തക്കേട്; ലക്ഷത്തിലേറെപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താന്‍ സാധ്യതയുണ്ട്. റേഷന്‍ കടകളില്‍ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്

ഫോണ്‍ മോഷണം പോയാല്‍ ഇനി ഭയക്കേണ്ട; സ്വകാര്യ വിവരങ്ങള്‍ ലീക്കാകില്ല; പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും. അവിടെ സ്മാര്‍ട്ട്‌ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണില്‍ സംഭരിച്ചിരിക്കുന്ന സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ലോക്ക് ചെയ്ത സ്മാര്‍ട്ട്ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇവ ലഭ്യമാക്കും

ഇനി ഡോക്ടറുടെ ‘മരുന്ന് കുറിപ്പടി’ ‌വായിക്കാൻ ബു​ദ്ധിമുട്ടേണ്ട, ചാറ്റ് ​ജിപിടി പറഞ്ഞു തരും; പക്ഷേ ശ്ര​ദ്ധിക്കണം

ഏതെങ്കിലും അസുഖത്തിന് ആശുപത്രിയിൽ പോയി വരുമ്പോൾ ഡോക്ടർ തന്ന ‘മരുന്ന് കുറിപ്പടി’കണ്ട് കിളി പോയി നിന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഇനി ‘ മരുന്ന് കുറിപ്പടി’യിലുള്ള മരുന്നിന്റെ പേരെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടേണ്ട. അതിനായി നമ്മളെ സഹായിക്കാൻ ചാറ്റ് ​ജിപിടി തയ്യാറാണ്. ഏത് മരുന്നാണ്, എന്തിനാണ് ആ മരുന്ന്, എത്ര നേരം കഴിക്കണം തുടങ്ങി എല്ലാം ചാറ്റ് ​ജിപിടി നിങ്ങൾക്ക് ‘മരുന്ന് കുറിപ്പടി’നോക്കി പറഞ്ഞു തരും.

ഓപ്പൺ എഐ-യുടെ ചാറ്റ് ​ജിപിടി ആപ്പിന് ഉപയോക്താക്കളിൽ നിന്ന് ടെക്‌സ്‌റ്റും, ഇമേജും, ഓഡിയോയും ഒക്കെ മനസ്സിലാക്കാനും, അതിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകി സഹായിക്കാനും സാധിക്കും. ഈ ആപ്പ് നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്

ആപ്പിൻ്റെ ഫോട്ടോ ഫീച്ചർ ഉപയോക്താക്കളെ ചിത്രമെടുക്കാനും ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കും. ഡോക്ടർമാരുടെ കുറിപ്പടികൾ മുതൽ കുഴപ്പിക്കുന്ന മെഡിക്കൽ ഡോക്യുമെൻ്റുകൾ വരെ വായിക്കുന്നതിന് ഈ ഫീച്ചർ ഉപയോഗപ്രദമാണ്. എന്നാൽ പൂർണമായും ചാറ്റ് ജിപിടിയെ ആശ്രയിക്കാതെ, മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധരായ ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്തണം.

 

  • ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ചാറ്റ് ​ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ആപ്പ് തുറന്ന് സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
  • ചാറ്റ് ​ജിപിടി ആപ്പിൽ നിങ്ങളുടെ ‘ മരുന്ന് കുറിപ്പടി’യുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാനോ പുതിയ ഒരെണ്ണം എടുക്കാനോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക. ഡോക്ടറുടെ കൈയക്ഷരം ഉൾപ്പെടെ മുഴുവൻ കുറിപ്പടിയും വ്യക്തമായി പകർത്തുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ചിത്രമാണിതെന്ന് ഉറപ്പാക്കുക.
  • ചിത്രം അപ്‌ലോഡ് ചെയ്‌ത ശേഷം, കുറിപ്പടി വായിക്കാൻ ചാറ്റ് ​ജിപിടി-യോട് ആവശ്യപ്പെടാൻ ആപ്പിൻ്റെ സംഭാഷണ ഇൻ്റർഫേസ് ഉപയോഗിക്കുക. ഉദാഹരണത്തിന്, ‘ഇത് വായിക്കുക’ എന്നതുപോലുള്ള ഒരു നിർദ്ദേശം നിങ്ങൾക്ക് നൽകാം.
  • ചാറ്റ് ​ജിപിടി ചിത്രം പ്രോസസ്സ് ചെയ്യുകയും മരുന്നിൻ്റെ പേര്, അളവ്, എത്ര തവണ എടുക്കണം എന്നിവ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നൽകും.

ഓർക്കുക ചാറ്റ് ​ജിപിടിയുടെ വ്യാഖ്യാനത്തെ പൂർണ്ണമായി ആശ്രയിക്കുന്നതിന് മുമ്പ് അത് ഒരു വിദഗ്ധനായ ഡോക്ടറല്ല ഒരു എഐ ഉപകരണമാണെന്ന് ഓർക്കുക. എഐ ചിലപ്പോൾ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചേക്കാം, അതിനാൽ ചാറ്റ് ജിപിടിയിൽ നിന്നും മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധനായ ഒരു ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

അറിഞ്ഞോ?; കോട്ടയം പാതയില്‍ ഇന്ന് മുതല്‍ പുതിയ മെമു സര്‍വീസ്

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില്‍ ഇന്ന് മുതല്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമുവിന് തിരുവല്ലയിലും(7.28) സ്റ്റോപ് ഉണ്ട്.

തിരികെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് 9.50ന് മെമു പുറപ്പെടും. തിരുവല്ലയില്‍ 11.41നെത്തും. കൊല്ലത്ത് 1.30നാണെത്തുക.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് നടക്കുക.

 

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അനുവദിച്ച പുതിയ സര്‍വീസാണ് ഇതെന്നും എംപി പറഞ്ഞു. പുതിയ സര്‍വീസ് യാത്രക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.

Verified by MonsterInsights