ഒരിത്തിരി മദ്യം കഴിച്ചാലൊന്നും കുഴപ്പമില്ലെന്ന ധാരണയുണ്ടോ ? പിറകേയുണ്ട് ആറുതരം കാന്‍സറുകള്‍.

മദ്യം ലഹരി മാത്രമല്ല, പിറകേതന്നെ അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന് പഠനങ്ങള്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാന്‍സര്‍ വരാനുള്ള സാധ്യകളെക്കുറിച്ചാണ് പഠനം വിശദമാക്കുന്നത്. മദ്യപാനത്തോടൊപ്പമുള്ള പുകവലി മൂലം കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. യു.എസ്സില്‍ 5.4 ശതമാനം കാന്‍സര്‍ രോഗികള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. ഇത്തിരി സ്പിരിറ്റ് അകത്തുചെന്നാല്‍ പ്രശ്‌നമൊന്നുമില്ല എന്ന പൊതുധാരണയെ തിരുത്തേണ്ടതുണ്ടെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് നിര്‍ദേശിക്കുന്നു.

മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാന്‍സര്‍ പടരാനുള്ള സാധ്യതറേുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2019-ല്‍ പാശ്ചാത്യരാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാന്‍സര്‍ രോഗികളില്‍ ഇരുപതുപേരില്‍ ഒരാള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. അമേരിക്കയില്‍ അമ്പതുവയസ്സിനു താഴെയുള്ളവരില്‍ വന്‍കുടലിലെ കാന്‍സറില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുചെയ്യുന്നു.

എല്ലാ മദ്യപാനികള്‍ക്കും കാന്‍സര്‍ വന്നുകൊള്ളണമെന്നില്ല, പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഏതുതരം മദ്യമാണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ നിലവിലില്ലെങ്കിലും മദ്യത്തിലടങ്ങിയിട്ടുള്ള എഥ്‌നോള്‍ ആണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യത്തിന്റെയും കാന്‍സറിന്റെയും അപകടകരമായ ബന്ധത്തെക്കുറിച്ച് അമ്പതുശതമാനം മദ്യപാനികളും തിരിച്ചറിയുന്നില്ല എന്നതിനാല്‍ ഇതേക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്”

തേങ്ങക്കും വെളിച്ചെണ്ണക്കും സംസ്ഥാനത്ത് വില കുത്തനെ വർധിക്കുന്നു

കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കിലോയ്ക്ക് 45 രൂപയായിരുന്ന തേങ്ങക്കിന്ന് മൊത്ത വ്യാപാരശാലകളിൽ 60 രൂപക്ക് മുകളിൽ ആണ് വില. ചില്ലറകച്ചവടക്കാർ നൽകുന്നത് 70 മുതൽ 80 രൂപ വിലയിലും.

തേങ്ങക്ക് വില കൂടിയതോടെ എണ്ണയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്.180 രൂപയിൽ കിടന്ന എണ്ണ വില ഇന്ന് 220 രൂപയാണ്. ഒരുതരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത തേങ്ങയ്ക്കും എണ്ണയ്ക്കും വില കൂടിയതോടെ താളം തെറ്റിയിരിക്കുന്നത് സാധാരണക്കാരുടെ ബജറ്റാണ്.

തമിഴ്നാട്ടിലും മൈസൂരിലും കർണാടകയിലും ഒക്കെ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ അവിടെ നിന്നും കയറ്റി അയക്കുന്ന തേങ്ങകളുടെ വില കൂടി. ഇതാണ് കേരളത്തിലും വിലകൂടാൻ കാരണം. ഡിസംബർ വരെയുള്ള കാലം സ്വതവേ തേങ്ങയുടെ ഉൽപാദനം കുറവുള്ള സമയമാണ്. അതിനാൽ അടുത്തവർഷം ജനുവരി വരെ ഈ വിലക്കയറ്റം ഇങ്ങനെ തുടരുമെന്ന് വിലയിരുത്തപ്പെടുന്നത്.

10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ബുദ്ധിയോടെ പ്രവർത്തിച്ചാൽ സ്വന്തമാക്കാനാകുക വമ്പൻ നിക്ഷേപം

സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000  രൂപയോളം നൽകേണ്ട അവസ്ഥയാണ്. വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാൽ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം. സ്വർണം അനുദിനം വില കൂടുന്ന ഒരു ലോഹമാണ്. 2007  ൽ ഒരു പവൻ സ്വർണത്തിന് 7000 രൂപ മാത്രമായിരുന്നു വില. ഗ്രാമിന് 875 ഉം. 17  വർഷങ്ങൾ കൊണ്ട് അര ലക്ഷം രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. മികച്ച നിക്ഷേപ മാർഗം തന്നെയാണ് സ്വർണം എന്നതിൽ തർക്കമില്ല. എന്നാൽ വലിയ തുകയാണ് പലരെയും സ്വർണം വാങ്ങുന്നതിൽ നിന്നും വിലക്കുന്നത്. ഇതിന് പരിഹാരമുണ്ട്. സ്വർണം ഡിജിറ്റലായും വാങ്ങി സൂക്ഷിക്കാം. എങ്ങനെയെന്നല്ലേ…..

സ്വർണത്തിൽ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. ഫിസിക്കൽ സ്വർണ്ണത്തിന്റെ വിപണി വിലതന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിർണ്ണയിക്കുന്നത് എന്നതിനാൽ സ്വർണ്ണവിലകുറയുമെന്ന ആശങ്കയും വേണ്ട. ഡിജിറ്റൽ ഗോൾഡ് 100% ശുദ്ധവും, സുരക്ഷിതമായി സൂക്ഷിക്കാവുന്നതുമാണ്.മാത്രമല്ല ഈ നിക്ഷേപത്തിന് പൂർണ്ണമായി ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്‌സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം.

ഇപ്പോഴിതാ പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ, ഫിനാൻഷ്യൽ ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ജാറുമായി സഹകരിച്ച് ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നതിനായുള്ള  പുതിയ ‘ഡെയിലി സേവിംഗ്സ്’ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഫോൺ പേ പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ വഴി ഫോൺപേ ഉപയോക്താക്കൾക്ക് 24 കാരറ്റ് സ്വർണം ഡിജിറ്റലായി വാങ്ങാം. അതായത് ഡിജിറ്റൽ സ്വർണം വാങ്ങാം. പ്രതിദിനം 10 രൂപ മുതൽ വാങ്ങാനും ലഭ്യമാണ്.  പരമാവധി രൂപ. 5,000 വരെ തുക നൽകി നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. 45 സെക്കൻഡിൽ ഇടപാടുകൾ പൂർത്തിയാക്കാം എന്നാണ് ഫോൺപേ അവകാശപ്പെടുന്നത്. 

ഉപയോക്താക്കൾക്ക് പ്രതിദിന നിക്ഷേപം നടത്താൻ ‘ഓട്ടോ പേ’ സൗകര്യം ഉപയോഗിക്കാം. കൂടാതെ എപ്പോൾ വേണമെങ്കിലും ഇത് ദ്ദാക്കാനും സൗകര്യമുണ്ട്. കൂടാതെ നിങ്ങൾ വാങ്ങിയ സ്വർണം എപ്പോൾ വേണമെങ്കിലും ഓൺലൈനിൽ വിൽക്കുകയും പണം തിരികെ നേടുകയും ചെയ്യാം.  1.2 കോടി ആളുകൾ ഇതിനകം തന്നെ ഫോൺപേ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങുന്നുണ്ട്. കൈയിൽ 10  രൂപയുണ്ടെങ്കിലും സ്വർണം വാങ്ങാമെന്നാണ് ഇതിനർത്ഥം.

“Fifty Freispiele Ohne Einzahlun

“Fifty Freispiele Ohne Einzahlung Vulkan Las Vegas 50 Freispiele Bonus Ohne Einzahlung ️ 50 Free Moves…

ഗുണങ്ങളേറെയാണ്; ദിവസവും അനാർ കഴിക്കുന്നത് നല്ലതോ

അനാർ അല്ലെങ്കിൽ മാതളനാരങ്ങ എല്ലാവർക്കും പ്രിയപ്പെട്ട പഴമാണ്. ഒരു ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. പുറത്തെ തൊലിയൊക്കെ പൊളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അകത്തുള്ള ചെറിയ കുഞ്ഞു മണികൾ ഒരുപാട് ​ഗുണകരമാണ്. പഴത്തിൽ അരിൽസ് എന്നറിയപ്പെടുന്ന നൂറുകണക്കിന് ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയിരിക്കുന്നു. വിവിധ പാചക വിഭവങ്ങളിലും അനാർ പ്രതൃക്ഷപ്പെടാറുണ്ട്.

144 ഗ്രാം മാതളനാരങ്ങയിൽ 93 കലോറിയും 2.30 ഗ്രാം പ്രോട്ടീനും 20.88 ഗ്രാം കാർബോഹൈഡ്രേറ്റും 0.14 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്. പലപ്പോഴും അസുഖങ്ങൾ കാരണം ഡോക്ടർമാരെ കണ്ടാൽ അവർ ഉടൻ പറയുന്നതും അനാർ കഴിക്കണം എന്നാണ്.

അനാറിൻ്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയണ്ടേ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉള്ള ആളുകൾക്ക് ഏറെ ​ഗുണകരമാണ് അനാർ അഥവാ മാതളനാരങ്ങ. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മാതളനാരങ്ങ ജ്യൂസ് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

അണുബാധയെ പ്രതിരോധിച്ചു നിൽക്കുന്നു

നിങ്ങൾക്ക് ഈയിടെയായി അസുഖം വരികയും നിങ്ങളുടെ പ്രതിരോധശേഷി കുറയുകയും ചെയ്തിട്ടുണ്ടോ? അനാറിൻ്റെ സത്തിൽ ശക്തമായ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ദിവസവും അനാർ കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുകയും നിങ്ങളെ ആരോഗ്യമുള്ളവരും ശക്തരുമാക്കുകയും ചെയ്യുന്നു.

ഓർമ്മ ശക്തി വർദ്ധിപ്പിക്കും

നാലാഴ്ചത്തേക്ക് മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കാഴ്ചശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഓര്‍മ്മ തകരാറുകൾ ഇതിലൂടെ ഒരു പരിധി വരെ മെച്ചപ്പെടുത്താം.

വ്യായാമം മെച്ചപ്പെടുത്താം

നൈട്രേറ്റ് ഉള്ളത് കാരണം, വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കുമ്പോൾ മാതളനാരങ്ങ പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ്, രക്തത്തിലെ ലിപിഡുകളെ ഓക്‌സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

ശുക്രൻ്റെ നിഗൂഢതകൾ തേടി ‘ശുക്രയാൻ 1’; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ‘ശുക്രയാൻ 1’ എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. വിജയകരമായ മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ശുക്രൻ്റെ നിഗൂഢതകളിലേയ്ക്ക് വെളിച്ചം വീശാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. പേടകത്തിൻ്റെ ശുക്രനിലേയ്ക്കുള്ള യാത്രയ്ക്ക് 112 ദിവസമെടുക്കുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.

 

ശുക്രനിലേക്കുള്ള ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാൻ ശക്തമായ എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) റോക്കറ്റാണ് ഉപയോഗിക്കുക.2028 മാർച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രൻ്റെ അയണമണ്ഡലത്തെ (അയണോസ്ഫിയർ) കുറിച്ച് പഠിക്കാനുള്ള സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ പേടകം വഹിക്കും. ശുക്രൻ്റെ കട്ടിയുള്ളതും കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞതുമായ അന്തരീക്ഷത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനും ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ സജീവമായ അഗ്നിപർവ്വതങ്ങളുടെ സാധ്യത പര്യവേക്ഷണം ചെയ്യാനും ഈ ഉപകരണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും

ഐഎസ്ആർഒ ശുക്രനിലേയ്ക്ക് അയക്കുന്ന വീനസ് ഓർബിറ്റർ മിഷനിൽ ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, പ്ലാസ്മ പരിസ്ഥിതി എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിഎസ്എആർ (വീനസ് എസ്-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ): സജീവമായ അഗ്നിപർവ്വതങ്ങൾ കണ്ടെത്താനും തിരയാനും ഉയർന്ന മിഴിവോടെ ശുക്രനെ മാപ്പ് ചെയ്യാനും കഴിയുന്ന ഉപകരണമാണ് വിഎസ്എആർ. ഇത് ഗ്രഹത്തിൻ്റെ ഭൂപ്രകൃതിയെയും ഉപരിതല സവിശേഷതകളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഎസ്ഇഎഎം (വീനസ് സർഫേസ് എമിസിവിറ്റി ആൻഡ് അറ്റ്മോസ്ഫെറിക് മാപ്പർ): ഈ ഹൈപ്പർസ്പെക്ട്രൽ സ്പെക്ട്രോമീറ്റർ ശുക്രൻ്റെ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കും, അഗ്നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ധൂമപടലങ്ങളുടെ ഘടന, ജലം നീരാവിയാകുന്നതിൻ്റെ മാപ്പിംഗ് എന്നിവയെക്കുറിച്ചാവും പഠിക്കുക.

വിറ്റിസി (വീനസ് തെർമൽ ക്യാമറ): ശുക്രൻ്റെ മേഘങ്ങളിൽ നിന്നുള്ള താപ ഉദ്‌വമനം മാപ്പ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വീനസ് തെർമൽ ക്യാമറ. അന്തരീക്ഷ ചലനാത്മകതയെയും പ്ലാനിറ്ററി-സ്കെയിലിൻ്റെ സവിശേഷതകളെ കുറിച്ചുള്ള നിർണായക ഡാറ്റകളും ഇത് നൽകും.

വിസിഎംസി (വീനസ് ക്ലൗഡ് മോണിറ്ററിംഗ് ക്യാമറ): ഈ യുവി- വിസിബിൾ വേവ് ലെംഗ്ത്ത് ക്യാമറ അന്തരീക്ഷ ചലനത്തിൻ്റെ ഡൈനാമിക്‌സ് ക്യാപ്‌ചർ ചെയ്യുകയും തരംഗ പ്രതിഭാസങ്ങളെയും മിന്നലിനെയും കുറിച്ച് പഠിക്കുകയും ചെയ്യും.

ലൈവ് (ശുക്രനുള്ള മിന്നൽ ഉപകരണം): ഈ ഉപകരണം ശുക്രൻ്റെ അന്തരീക്ഷത്തിലെ വൈദ്യുത പ്രവർത്തനം കണ്ടെത്തും. മിന്നലും പ്ലാസ്മ എമിഷനും ഇത് വിശകലനം ചെയ്യും.

വിഎഎസ്പി (വീനസ് അറ്റ്മോസ്ഫെറിക് സ്പെക്ട്രോപോളാരിമീറ്റർ): ഈ ഉപകരണം ക്ലൗഡ് പ്രോപ്പർട്ടികൾ,ശുക്രനുള്ളിലെ വായുവിൻ്റെ ചലനം എന്നിവയെക്കുറിച്ച് പഠിക്കും.

 

 

 

എസ്പിഎവി (സോളാർ ഒക്ൾട്ടേഷൻ ഫോട്ടോമെട്രി): ശുക്രൻ്റെ മെസോസ്ഫിയറിലെ എയറോസോളുകളുടെയും മൂടൽമഞ്ഞിൻ്റെയും വെർട്രിക്കിൾ ഡിസ്ട്രിബ്യൂഷനെക്കുറിച്ച് പഠിക്കും.

 

റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഐഎസ്ആർഒയുടെ വീനസ് ഓർബിറ്റർ മിഷനുമായി സഹകരിക്കുന്നുണ്ട്. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ് (ഐആർഎഫ്) സൂര്യനിൽ നിന്നും ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്നുമുള്ള ചാർജ്ജ് കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം പഠിക്കാൻ വീനസ് ന്യൂട്രൽസ് അനലൈസർ (വിഎൻഎ) ഉപകരണവും മിഷന് നൽകും. ഏകദേശം 150 മില്യൺ ഡോളറാണ് വീനസ് ഓർബിറ്റർ മിഷന് ചെലവ് വരിക.

ഇനി കാഴ്ച്ച നൽകാനും എഐ; കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്ര ലോകം

ഓരോ ദിവസവും ശാസ്ത്ര ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പുതിയ ഒരു കണ്ടുപിടുത്തമാണ് കാഴ്ച്ചയില്ലാത്തവർക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ അഥവാ ബയോണിക് ഐ എന്ന അത്യാധുനിക സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ​ഗവേഷകർ. ഇതിൻ്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍.

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ പിന്നീട് അത് കാഴ്ച്ചാശക്തിയെ ബാധിക്കും. എന്നാൽ പുതിയ കണ്ടെത്തൽ വഴി തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്‌നലുകള്‍ അയയ്ക്കും. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും.

എന്താണ് ​ഗവേഷകർ കണ്ടെത്തിയ ബയോണിക് ഐ

കണ്ണിൻ്റെ രൂപത്തിൽ മിനിയേച്ചര്‍ ക്യാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ബയോണിക് ഐ. ഒപ്പം ഒരാൾക്ക് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവയും സ്ഥാപിക്കും. ഒട്ടം കാഴ്ച്ച പരിധി ഇല്ലാത്തവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.

ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്‌നല്‍ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്‌ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്‌ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്‌ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ തലച്ചോർ സഹായിക്കും. ഒട്ടും വൈകാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഒരു പ്രതീക്ഷയാണ് ജെന്നാരിസ് സിസ്റ്റം നല്‍കുന്നതാണ്.

ലോക്ഡൗണ്‍ ബാധിച്ചത് ഭൂമിയെയും മനുഷ്യനെയും മാത്രമല്ല ചന്ദ്രനെയും; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഈ അടുത്തകാലത്ത് ലോകം നേരിട്ട ഏറ്റവും വലിയ മഹാമാരി ആയിരുന്നു കൊവിഡ്-19. ജനജീവിതം സ്തംഭിച്ച ലോക്ക്ഡൗണ്‍ കാലം മാനസികമായും ശാരീരികമായും മനുഷ്യനെ ബാധിച്ചു. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യനെയും ഭൂമിയെയും മാത്രമല്ല ചന്ദ്രനെയും ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചുവെന്നാണ് .

അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ നിന്നുള്ള കെ ദുര്‍ഗപ്രസാദും ജി അമ്പിളിയുമാണ് ചന്ദ്രനെ വിശകലനം ചെയ്തത്. കോവിഡ് ലോക്ക്ഡൗണുകള്‍ ചന്ദ്രന്റെ താപനിലയെ സ്വാധീനിച്ചുവെന്നാണ് കണ്ടെത്തല്‍. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പിയര്‍ റിവ്യൂഡ് പ്രതിമാസ അറിയിപ്പുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 ലെ ലോക്ക്ഡൗണ്‍ കാലയളവിലെ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ചന്ദ്രോപരിതല താപനിലയില്‍ അസാധാരണമായ കുറവ് സംഭവിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന വികിരണം കുറഞ്ഞതാണ് താപനില കുറയാന്‍ കാരണം. മനുഷ്യന്റെ ഇടപെടലുകള്‍ കുറവായതിനാല്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തിലും എയ്റോസോളിലെ കേടുപാടുകള്‍ക്കും കുറവ് സംഭവിച്ചു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് കുറയുന്നതിന് കാരണമായി. ഇതാണ് ചന്ദ്രന്റെ താപനിലയെയും സ്വാധീനിച്ചതെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാസയുടെ ലൂണാര്‍ കെക്കണൈസന്‍സ് ഓര്‍ബിറ്റില്‍ നിന്നുള്ള ഡേറ്റയാണ് ഇതിനായി ഉപയോഗിച്ചത്. മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം കാണാന്‍ സാധിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ഉറക്കം പ്രധാനം; കാൻസറിനെ പ്രതിരോധിക്കാൻ കരുതൽ വേണം ഈ നാലുശീലങ്ങളിൽ.

ജനിതകം, പാരിസ്ഥിതികം, ജീവിതശൈലി എന്നുതുടങ്ങി കാൻസറിന് നിരവധി ഘടകങ്ങൾ കാരണമാകാറുണ്ട്. എന്നാൽ ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ്. ജീവിതശൈലിയിൽ നാല് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കാൻസറിനെ പ്രതിരോധിക്കാം എന്നുപറയുകയാണ് ​ഗവേഷകർ. അമേരിക്കയിലെ മാസ് ജനറൽ ബ്രി​ഗാമിൽ നിന്നുള്ള ​ഗവേഷകരാണ് ഇതേക്കുറിച്ച് പങ്കുവെച്ചത്. ​​ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കുമൊടുവിൽ കാൻസർ സാധ്യത ശീലങ്ങളിൽ വരുത്തേണ്ട നാലുമാറ്റങ്ങളേക്കുറിച്ചാണ് ​ഗവേഷകർ പങ്കുവെച്ചത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

സ്ക്രീനിങ്ങുകൾ പ്രധാനം

കാൻസർ പ്രതിരോധത്തിൽ സ്ക്രീനിങ്ങുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സ്തനാർബുദം, കോളൻ കാൻസർ തുടങ്ങിയ പല കാൻസറുകളും നേരത്തേയുള്ള സ്ക്രീനിങ്ങുകളിലൂടെരോ​ഗസ്ഥിരീകരണം നടത്താവുന്നതും അപകടാവസ്ഥ പ്രതിരോധിക്കാവുന്നതുമാണ്. ലക്ഷണങ്ങൾ കാണുമ്പോൾ കാൻസറാകുമെന്ന് ഭയന്ന് സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തതാണ് പലരുടെയും പ്രധാനപ്രശ്നമെന്ന് മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. അഡോജ അന്യാനെ യെബോവ പറയുന്നു. കാൻസർ സാധ്യത കുറയ്ക്കാനും ​ഗുരുതരാവസ്ഥയിലേക്ക് എത്തുംമുമ്പേ തിരിച്ചറിയാനും സ്ക്രീനിങ്ങ് പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രക്തബന്ധത്തിലുള്ളവർക്ക് കാൻസറുണ്ടെങ്കിൽ നിർബന്ധമായും സ്ക്രീനിങ് നടത്തിയിരിക്കണമെന്നും ​ഗവേഷകർ പറയുന്നു.

 

ഉറക്കം നിസ്സാരമാക്കരുത്
പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ്. ഇതും കാൻസറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും കാൻസർ പ്രതിരോധത്തിന് സുഖകരമായ ഉറക്കം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഉറക്കക്കുറവും ഒവേറിയൻ കാൻസറും സംബന്ധിച്ച പലപഠനങ്ങളും നടന്നിട്ടുമുണ്ട്. ഒവേറിയൻ കാൻസർ ബാധിതരിൽ ഉറക്കക്കുറവ് പ്രധാന പ്രശ്നമായി കണ്ടിരുന്നുവെന്ന് ബ്രി​ഗാമിലെ വുമൺസ് ഹോസ്പിറ്റലിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ ​​ഹെമിങ് വാങ് പറഞ്ഞു.

ആസ്പിരിൻ ഉപയോ​ഗം.
ആസ്പിരിൻ ഉപയോ​ഗവും കാൻസർ പ്രതിരോധവും തമ്മിലും ബന്ധമുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 
ആസ്പിരിൻ ഉപയോ​ഗത്തിലൂടെ കോളറക്റ്റൽ കാൻസർ പ്രതിരോധിക്കാമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.അതേസമയം ശരീരത്തിൽ വീക്കം ഉൾപ്പെടെ ഉണ്ടാകുന്ന പ്രശ്നങ്ങളും ആസ്പിരിൻ ഉണ്ടാക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്. അമിതവണ്ണം, പുകവലിശീലം, മദ്യാസക്തി,വ്യായാമമില്ലായ്മ, അനാരോ​ഗ്യകരമായ ഭക്ഷണരീതി തുടങ്ങിയ ജീവിതശൈലി പിന്തുടരുന്നവരിൽ ആസ്പിരിൻ ഉപയോ​ഗം ​ഗുണംചെയ്യുമെന്നാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടരുന്നവരിൽ കോളൻ കാൻസറിനുള്ള സാധ്യത കുറവുമാണ്.





പഞ്ചസാര പാനീയങ്ങൾ പ്രശ്നം

പലരും പഞ്ചസാരയുടെ അളവ് ധാരാളം കൂടുതലുള്ള പാനീയങ്ങൾക്ക് അടിമകളാണ്. ദിവസവും ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള  
കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നുണ്ട്. അതിനാൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായകമാകും.


കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ഒക്ടോബര്‍ ആറ് വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ ജില്ലകളിലായി യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തമിഴ്‌നാട് തീരത്ത് കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി അടക്കം നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

Verified by MonsterInsights