ഈ മാസം ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 25,000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ ഏതൊക്കെയെന്ന് അറിയാമോ? ഒന്നിനൊന്ന് മികച്ച പ്രത്യേകതകളുമായി നിരവധി സ്മാർട് ഫോണുകളാണ് ഈ വിഭാഗത്തിൽ വിപണിയിൽ മത്സരിക്കുന്നത്. ഇവിടെയിതാ 2023 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതിൽ 25000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.
1. പോക്കോ എക്സ്5 പ്രോ 5ജി
25,000 രൂപയ്ക്ക് താഴെയുള്ള വിലയുള്ള സ്മാർട്ഫോണുകളിൽ ഏറ്റവും മികച്ച മോഡലുകളിലൊന്നാണിത്. 108എംപി പ്രൈമറി റിയർ ക്യാമറ ഫീച്ചർ നൽകുന്ന പോക്കോയുടെ ആദ്യ ഫോണാണിത്. ഏറ്റവും മികച്ച ഫോട്ടോകൾ എടുക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്‌നാപ്ഡ്രാഗൺ 778G ചിപ്പ് ആണ് ഫോണിന് കരുത്ത് പകരുന്നത്. എതിരാളികളായ Dimensity 1080 നെ അപേക്ഷിച്ച് ഒരുപടി മുകളിലാണിത്. കൂടാതെ, ഡോൾബി വിഷൻ സപ്പോർട്ടോടുകൂടിയ 120Hz HDR 10+ ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസോടുകൂടിയ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. , IP53 റേറ്റിംഗ്, 5,000mAh ബാറ്ററി സഹിതം 67W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഇപ്പോൾ ഈ ഫോണിന്‍റെ വില 22,999 രൂപയാണ്. എന്നാൽ ഐസിഐസിഐ കാർഡ് ഓഫറിലൂടെ, 20,999 രൂപയ്ക്ക് ഇപ്പോൾ Poco X5 Pro ലഭിക്കും.
2. റിയൽമി 10 പ്രോ 5ജി
Poco X5 Pro പോലെ തന്നെ 108MP പ്രൈമറി റിയർ ക്യാമറയുള്ള മറ്റൊരു മോഡലാണ് റിയൽമി 10 പ്രോ. ഇപ്പോൾ, ഓഫറിലൂടെ ഈ ഫോൺ 20,000 രൂപയ്ക്ക് താഴെയുള്ള നിരക്കിൽ സ്വന്തമാക്കാനാകും. റിയൽമി 10 പ്രോയുടെ പ്രധാന പ്രത്യേകതകളിൽ സ്നാപ്ഡ്രാഗൺ 695 SoC ചിപ്പ്സെറ്റ്, 5,000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിംഗ്, ആൻഡ്രോയിഡ് 13 സോഫ്റ്റ്വെയർ എന്നിവ ഉൾപ്പെടുന്നു. ആദ്യം പറഞ്ഞതുപോലെ ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ 108MP Samsung HM6 പ്രൈമറി ക്യാമറയാണ്. മികച്ച ഫോട്ടോകളും മിഴിവേറിയ വീഡിയോകളും പകർത്താൻ ഇതിന് കഴിയും.
3. വൺപ്ലസ് നോർഡ് CE 2
വൺപ്ലസ് നോർഡ് CE 2 5G ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും ജനപ്രീതിയുള്ള ഫോണുകളിലൊന്നാണ്. ഈ ഫോണിന്റെ പ്രധാന പ്രത്യേകത അതിന്‍റെ ഡിസ്പ്ലേ തന്നെയാണ്. 90Hz-ഉള്ള AMOLED സ്‌ക്രീൻ, വീഡിയോ ദൃശ്യം ഏറ്റവും മികച്ച നിലവാരത്തിൽ ആസ്വദിക്കാനാകുന്ന HDR 10+ വൺ പ്ലസ് നോർഡ് സിഇ2 5ജിയ്ക്ക് ഉണ്ട്. കൂടാതെ ഏറ്റവും മികച്ച സോഫ്റ്റ്വെയർ അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണിത്. 4,500mAh ബാറ്ററിയും 65W ഫാസ്റ്റ് ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ 45 മിനിറ്റ് എടുക്കും. നിലവിൽ 24999 രൂപയാണ് ഫോണിന്‍റെ വില. ചില ഡെബിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 23999 രൂപയ്ക്കുള്ളിൽ വാങ്ങാനാകും