ജീവിച്ച് കൊതി തീരും മുന്‍പെ ഇരുപത്തിയാറാം വയസില്‍ മരണം കവര്‍ന്നെടുത്ത ഐവിന്‍ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മകള്‍ക്ക് ‘ക്യൂആര്‍ കോഡ്’ സാങ്കേതിക വിദ്യയിലൂടെ പുനര്‍ജീവന്‍ നല്‍കി ബന്ധുക്കള്‍. ഐവിന്‍റെ മൃതദേഹം സംസ്കരിച്ച തൃശൂര്‍ കുരിയച്ചിറ പള്ളിയിലെ കല്ലറയില്‍ പതിച്ച ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ പാട്ടും വീഡിയോയുമായി ഐവിന്‍റെ ഓര്‍മ്മകള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.
മെഡിക്കൽ ബിരുദം നേടിയ ശേഷം പ്രാക്ടിസ് ചെയ്യുന്ന സമയത്താണ് കോളജിലെ ഷട്ടിൽകോർട്ടിൽ കുഴഞ്ഞുവീണ് 2021 ഡിസംബർ 22ന് ഐവിന് ജീവന്‍ നഷ്ടമായത്. പഠനത്തിനൊപ്പം ഡ്രംസ്, ഗിറ്റാർ, കീബോർഡ്, ഫൊട്ടോഗ്രഫി, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ഡീകോഡിങ് എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിരുന്നു.

ഒമാനിൽ സൗദ് ഭവൻ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കുരിയച്ചിറ വട്ടക്കുഴി ഫ്രാൻസിസിന്റെയും സീബിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ആയ ലീനയുടെയും മകനായ ഐവിന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ കൂട്ടിച്ചേർത്ത് ഒമാനിൽ ആർക്കിടെക്ടായ ഏകസഹോദരി എവ്‌ലിൻ നിർമിച്ച വെബ്സൈറ്റാണു ക്യുആർ കോഡിലൂടെ ലഭ്യമാകുന്നത്.