7 പേര്‍ക്ക് സുഖയാത്ര, അഡാര്‍ സേഫ്റ്റിയുള്ള എസ്‌യുവി 1.5 ലക്ഷം രൂപ കുറവില്‍ വിറ്റഴിച്ച് മഹീന്ദ്ര.

ഇന്ത്യന്‍ കാര്‍ വിപണിയിലെ ജനപ്രിയ മോഡലായിരുന്ന XUV500-യുടെ പിന്‍ഗാമിയായി എത്തിയ മോഡലായിരുന്നു മഹീന്ദ്ര XUV700. ട്രെന്‍ഡിംഗ് ഫീച്ചറുകളും മികച്ച യാത്രസുഖത്തിനും പേരുകേട്ട ഈ എസ്‌യുവി ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ മോഡലുകളില്‍ ഒന്നാണ് ADAS ഫീച്ചര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗാക്കിയ ഈ എസ്‌യുവി വാങ്ങാന്‍ ഒരു സമയത്ത് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പുതുവര്‍ഷം ആരംഭിച്ച് ആറ് മാസത്തിന് ശേഷവും മഹീന്ദ്രയ്ക്ക് MY2023 സ്‌റ്റോക്കുകള്‍ ഇനിയും വിറ്റുതീര്‍ക്കാനുണ്ട്. നിങ്ങള്‍ ഓഫറില്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ മഹീന്ദ്ര XUV700 ഇപ്പോള്‍ മികച്ച ഡീലില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

മഹീന്ദ്ര ഇപ്പോള്‍ തങ്ങളുടെ യാര്‍ഡില്‍ അവശേഷിക്കുന്ന MY23 സ്റ്റോക്കിന് വന്‍ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 2023-ല്‍ XUV700 എസ്‌യുവിക്ക് പുറമേ 2023-ല്‍ നിര്‍മ്മിച്ച XUV400 ഇവി, സ്‌കോര്‍പിയോ N തുടങ്ങിയ മോഡലുകള്‍ക്കും ഈ മാസം ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് മഹീന്ദ്ര. MY2023 മഹീന്ദ്ര XUV700 എസ്‌യുവി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എത്ര രൂപ ലാഭിക്കാം എന്ന് പറഞ്ഞുതരാം.


മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700-ക്ക് മെയ് മാസത്തില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന അതേ കിഴിവുകള്‍ ലഭിക്കുന്നു. XUV700-ന്റെ എല്ലാ വേരിയന്റുകള്‍ക്കും 1.5 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡീസല്‍-എംടി, ഡീസല്‍-എടി, പെട്രോള്‍-എംടി രൂപത്തിലുള്ള AX5 7-സീറ്റര്‍ വേരിയന്റിന് 1.3 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. കിഴിവുകള്‍ ഓരോ നഗരത്തിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. അതുകൊണ്ട് XUV700 എസ്‌യുവിയുടെ കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകള്‍ അറിയാന്‍ നിങ്ങളുടെ തൊട്ടടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. മഹീന്ദ്ര XUV700-ന്റെ വില 13.99 ലക്ഷം മുതല്‍ 27.14 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. തുടക്കത്തില്‍ പറഞ്ഞത് പോലെ 12 മാസത്തിലധികം നീണ്ടുനിന്നിരുന്ന എസ്യുവിയുടെ കാത്തിരിപ്പ് കാലാവധി ഒരു പാദത്തില്‍ പകുതിയായി കുറയ്ക്കാന്‍ മഹീന്ദ്ര കഠിനമായി പരിശ്രമിച്ചിരുന്നു.

 

Verified by MonsterInsights