തെന്മല: കിഴക്കന്‍ മേഖലയിലെത്തുന്ന സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പാക്കേജുകള്‍ ഉഷാറാക്കി ശെന്തുരുണി ഇക്കോടൂറിസം. സഞ്ചാരികളുടെ വര്‍ധനയെത്തുടര്‍ന്ന് കര്‍ണാടകത്തിലെ ഹൊഗനക്കലില്‍നിന്ന് ആറു പുതിയ കുട്ടവഞ്ചികള്‍ കഴിഞ്ഞദിവസമെത്തിച്ചു. വെള്ളമുയരുമ്പോള്‍ ബോട്ടുകളിലാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാറുള്ളത്. ഈ ദ്വീപില്‍നിന്ന് നോക്കിയാല്‍ അണക്കെട്ടും വൃഷ്ടിപ്രദേശവും നന്നായി ആസ്വദിക്കാം. കൂടാതെ കാട്ടാന, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ കാഴ്ചകളും.പരപ്പാറില്‍ ജലനിരപ്പു കുത്തനെ കുറഞ്ഞ് മൊട്ടക്കുന്നുകള്‍ തെളിഞ്ഞത് ആസ്വദിക്കാനും സഞ്ചാരികളെത്തുന്നുണ്ട്.