ഫറോക്ക്: കുണ്ടായിതോട്ടില്‍ 15 വര്‍ഷംമുമ്പ് തുടങ്ങിയ ഫൂട്ട്വേര്‍ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. യന്ത്രസഹായമില്ലാതെ
മനുഷ്യനിര്‍മിത ഫാന്‍സി ചെരിപ്പുനിര്‍മാണത്തിന്റെ പ്രവര്‍ത്തനവും പരിശീലനവുമാണ് പുതിയതായി തുടങ്ങുന്നത്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെയും സ്ത്രീകളുടെയും കൈനിര്‍മിത ഫാന്‍സി ചെരിപ്പ് നിര്‍മാണപദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 20 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കിയത്. കുണ്ടായിത്തോട് ഫൂട്ട്വേര്‍ നിര്‍മാണ യൂണിറ്റിലാണ് പദ്ധതിയുടെ ആദ്യഘട്ടം. നടക്കുന്നത്. പരിശീലന ഉദ്ഘാടനം ഓഗസ്റ്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു.
എല്ലാ സ്ത്രീകള്‍ക്കും വ്യവസായസ്ഥാപനങ്ങളില്‍പോയി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല. അതിനാല്‍ അവരുടെ വീട് തന്നെ നിര്‍മാണശാലയാക്കുകയെന്നതാണ് ലക്ഷ്യം. മുബൈയിലെ തക്കരപ്പയിലും മറ്റ് കോളനികളിലേയും സ്ത്രീകള്‍ അവരുടെ വീടുകള്‍ തുടങ്ങിയ ചെരിപ്പുനിര്‍മാണത്തിന്റെ മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കുകയാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്ന് എഫ്.ഡി.ഡി.സി. ഡയറക്ടര്‍ ഹാഷിം പറഞ്ഞു.