ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പോകുന്ന ഏതൊരു യാത്രയും നിങ്ങളുടെ ഭാവിയിൽ വിലപ്പെട്ടതായി മാറും. കൂടാതെ ഈ വേളയിൽ നിങ്ങൾക്ക് ചില പുതിയ നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ ഒരു തരത്തിലുള്ള അശ്രദ്ധയും വരുത്താതിരിക്കുക. ദോഷ പരിഹാരം – ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായി ഈ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. ഇന്ന് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെങ്കിലും നിങ്ങൾക്ക് തന്നെ ആ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കും. ജോലി ചെയ്യുന്നവർ അവരുടെ ഓഫീസ് ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഭാവിയിൽ ഇതിലൂടെ നിങ്ങൾക്ക് പുരോഗതി കൈവരും. ദോഷ പരിഹാരം – മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പബ്ലിക് റിലേഷൻസ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും. മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും സുപ്രധാന കരാറുകൾക്ക് അവസരം ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ജോലിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുക. ദോഷ പരിഹാരം : ഗണപതിയെ ആരാധിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ഒരു സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. നികുതി, വായ്പ തുടങ്ങിയ കാര്യങ്ങളിൽ സങ്കീർണതകൾ നേരിടും. അതിനാൽ ഇന്ന് ഈ കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ഓഫീസിലെ മേലധികാരികളോടും ഉദ്യോഗസ്ഥരോടും സൗഹാർദ്ദപരമായി ഇടപഴകാൻ സാധിക്കും. ദോഷ പരിഹാരം- സൂര്യദേവന് ജലം സമർപ്പിക്കുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ്സ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം നിങ്ങൾക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. ഓഫീസിൽ നിങ്ങളുടെ മികച്ച പ്രവർത്തങ്ങളാൽ സ്വന്തം പ്രതിച്ഛായയും പ്രശസ്തിയും വർദ്ധിപ്പിക്കാൻ സാധിക്കും. നിങ്ങൾക്ക് ചില പ്രധാന അധികാരങ്ങൾ വന്നുചേരും. ദോഷ പരിഹാരം – സൂര്യദേവന് ജലം സമർപ്പിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സിൽ വളരെയധികം ഉത്തരവാദിത്തങ്ങളും ജോലിഭാരവും ഏറ്റെടുക്കേണ്ടതായി വരും. അതിനാൽ തന്നെ നിങ്ങളുടെ കുടുംബത്തിലെ സങ്കീർണതകളിൽ നിന്ന് ശ്രദ്ധ തിരിച്ച് നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിൽ മേഖലയിലുള്ള ആളുകൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് സ്ഥലം മാറ്റം ലഭിക്കും. അതിനാൽ നിങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുക. ദോഷ പരിഹാരം – ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിലവിൽ ചെയ്യുന്ന ബിസിനസ് പ്രവർത്തനങ്ങളിൽ ഒരു മാറ്റത്തിന് സാധ്യതയില്ല. എന്നാൽ പങ്കാളിത്തത്തോടു കൂടി ചെയ്യുന്ന ബിസിനസ്സിൽ വിജയം നേടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ പണം ഒരു പദ്ധതിക്കായും ചെലവഴിക്കരുത്. ചെലവ് ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയിൽ മേലധികാരികാളുമായും സഹപ്രവർത്തകരുമായും മികച്ച രീതിയിലുള്ള ബന്ധം നിലനിർത്താനാകും. ദോഷ പരിഹാരം – മഹാവിഷ്ണുവിനെ ആരാധിക്കുക.
സ്കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലിസ്ഥലത്ത് സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുന്നത് നിങ്ങൾക്ക് ജോലിയിൽ ഗുണം ചെയ്യും. ഒപ്പം പങ്കാളിത്തത്തോടു കൂടിയ വിഷയങ്ങളിൽ ചർച്ചകളും നടക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിന് ഇന്ന് ചില തടസ്സങ്ങൾ നേരിടാം. ദോഷ പരിഹാരം – വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് തിരക്ക് അനുഭവപ്പെടും. അപകടകരമായ പ്രവർത്തനങ്ങളിൽ സമയവും പണവും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഈ ദിവസം നഷ്ടത്തിനും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർ തങ്ങളുടെ ജോലിയിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്. ദോഷ പരിഹാരം – ഉറുമ്പുകൾക്ക് ഭക്ഷണം നൽകുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സമീപത്തെ കച്ചവടക്കാരിൽ നിന്നുള്ള മത്സരം മൂലം കച്ചവടം ചെയ്യുന്നവർക്ക് അല്പം മന്ദഗതി അനുഭവപ്പെടും. എങ്കിലും നിങ്ങൾക്ക് വിജയ സാധ്യത കൂടുതലാണ് .അതിനാൽ തന്നെ ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും കൂടുതൽ കഠിനാധ്വാനത്തിലൂടെ ജോലിയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യും. ലാഭത്തിനുള്ള മികച്ച സാധ്യതയും ഉണ്ട്. ദോഷ പരിഹാരം – മഞ്ഞനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ് പ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ട് പോകും. നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങൾക്ക് ചില പ്രത്യേക കരാറുകൾക്കുള്ള അവസരം വന്നുചേരും . മേൽ ഉദ്യോഗസ്ഥരുടെ സഹായം അനിവാര്യമായി വരും. ഓഫീസിൽ സമാധാന അന്തരീക്ഷം രൂപപ്പെടും. ദോഷ പരിഹാരം: ശിവലിംഗത്തിൽ ജലം സമർപ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബിസിനസ് കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. പെട്ടെന്നുള്ള വിജയങ്ങൾക്കുവേണ്ടി തെറ്റായ വഴികൾ തിരഞ്ഞെടുക്കരുത്. ഇന്ന് നിങ്ങളുടെ ജോലി മികച്ച രീതിയിൽ പൂർത്തിയാക്കാനാകും. പക്ഷേ കഠിനാധ്വാനം ആവശ്യമായി വന്നേക്കും. അതിനാൽ ഈ ദിവസത്തിന്റെ ആദ്യ പകുതിയിൽ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതായിരിക്കും ഉചിതം. ദോഷ പരിഹാരം: ശ്രീകൃഷ്ണനെ പ്രാർത്ഥിക്കുക.