കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം

കാനഡയിൽ ജോലി ചെയ്യുന്ന വിദേശ ജോലിക്കാർക്ക് സന്തോഷവാർത്ത. കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കൾക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. ഓപ്പൺ വർക്ക് പെർമിറ്റുള്ള (OWP)വിദേശികളുടെ ബന്ധുക്കൾക്ക് വർക്ക് പെർമിറ്റ് യോഗ്യത നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അനുമതി നിലവിൽ വരും. തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം.

 

OWPയുള്ള വിദേശ പൗരന്മാർക്ക് കാനഡയിൽ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. ഇതനുസരിച്ച് ഓപ്പൺ വിസയുള്ളവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്കും ജോലി ലഭിക്കും. നേരത്തേ, അപേക്ഷകർ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ പങ്കാളികൾക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ.

സുപ്രധാന മാറ്റത്തിലൂടെ, രണ്ട് ലക്ഷത്തിലേറെ പേരുടെ കുടുംബാംഗങ്ങൾക്കാണ് കാനഡയിൽ തൊഴിലവസരം ലഭിക്കുക. രണ്ട് വർഷത്തേക്കാണ് താത്കാലികമായി അനുമതി ലഭിക്കുക.

Verified by MonsterInsights