മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. സര്‍ക്കാര്‍ ടെന്‍ഡറോ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വലിയ ഓര്‍ഡറോ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുക. നിങ്ങള്‍ കൂടുതല്‍ സമയം മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടും. മുടങ്ങി കിടന്ന പേയ്മെന്റ് ലഭിക്കും. അമിത ജോലിഭാരം മൂലം സമ്മര്‍ദത്തിലാകാന്‍ സാധ്യതയുണ്ട്.
മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ജീവനക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് ജോലിയെ പ്രതികൂലമായി ബാധിച്ചേക്കും. വലിയ ഓര്‍ഡര്‍ നിങ്ങള്‍ക്ക് ലഭിക്കും.
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയത്തെക്കുറിച്ച് ഫോണിലൂടെയോ മീറ്റിംഗിലൂടെയോ ചര്‍ച്ചകള്‍ നടക്കും. അത് നിങ്ങള്‍ക്ക് ഉപകാരപ്പെടും. ഓഫീസില്‍ ഗെറ്റ്ടുഗെതര്‍ നടത്തും.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ജോലികള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് വിജയം ഉണ്ടാകും. കഠിനാധ്വാനം നിങ്ങള്‍ക്ക് വിജയം നേടിത്തരും. സമയം അനുകൂലമാണ്, അത് ശരിയായി ഉപയോഗിക്കുക. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലി കണ്ടെത്തുന്നതിന് പകരം നിലവിലെ ജോലിയിൽ മാത്രം ശ്രദ്ധ പുലര്‍ത്തുക. പങ്കാളിത്തത്തില്‍ പരസ്പരം സുതാര്യത നിലനിര്‍ത്തുക. അല്ലാത്തപക്ഷം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. മാര്‍ക്കറ്റിംഗിലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും കൂടുതല്‍ സമയം ചെലവഴിക്കുക. ചിട്ടി കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ബിസിനസ് നല്ലരീതിയില്‍ മുന്നോട്ട് പോകും.
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അശ്രദ്ധ മൂലം സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രശ്‌നത്തിലാകാന്‍ സാധ്യതയുണ്ട്. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റുളളവരെ വിശ്വസിക്കുന്നതിന് പകരം അന്വേഷിച്ചതിന് ശേഷം തീരുമാനം എടുക്കുക. ജോലിയില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും.
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ്, പരിചയസമ്പന്നരുമായി കൂടിയാലോചിക്കുക. ഗവണ്‍മെന്റ് സര്‍വീസിലുള്ളവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ തേടിയെത്തും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. അവ നന്നായി ഉപയോഗിക്കുക. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് എതിരെ നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പുരോഗതിക്കും പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും ഇന്ന് അനുകൂലമായ സമയമാണ്. ജോലി ചെയ്യുന്നവര്‍ക്ക് നല്ല വാര്‍ത്തയോ ബോണസോ ലഭിക്കും.
ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഏതൊരു സുപ്രധാന തീരുമാനവും എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നരായവരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കുക. സര്‍ക്കാര്‍ ജോലിയുള്ളവര്‍ തങ്ങളുടെ ജോലിയില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.