ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: വിവിധ ടീം സെലക്ഷൻ ട്രയൽസ്

അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ വിവിധ ടീമുകളുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 17ന് നടക്കും. അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ബാസ്‌ക്കറ്റ് ബാൾഅണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫുഡ്ബാൾഅണ്ടർ 18 പെൺകുട്ടികളുടെ വോളിബാൾ ടീമുകളുടെ സെലക്ഷൻ ട്രയലുകളാണ് നടക്കുന്നത്. പെൺകുട്ടികളുടെ ബാസ്‌ക്കറ്റ് ബാൾ ടീം സെലക്ഷൻ രാവിലെ എട്ടിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും ആൺകുട്ടികളുടേത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും നടക്കും. 

പെൺകുട്ടികളുടെ ഫുഡ്ബാൾ ടീം തിരഞ്ഞെടുപ്പ് രാവിലെ 8ന് എറണാകുളം പനമ്പിള്ളിനഗർ സ്റ്റേഡിയത്തിലും ആൺകുട്ടികളുടെ ടീം തിരഞ്ഞെടുപ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും നടക്കും. വോളിബാൾ ടീം തിരഞ്ഞെടുപ്പ് രാവിലെ എട്ടിന് എറണാകുളം കൊച്ചിൻ റിഫൈനറി വോളിബാൾ കോർട്ടിൽ നടക്കും. 2004 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. ജനന സർട്ടിഫിക്കറ്റ്ആധാർകായിക ഇനത്തിൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾവിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്സ്‌കൂൾകോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം.

Verified by MonsterInsights