16 വർഷം ഗുഹയിൽ താമസവും, ഭക്ഷണം ചവറ്റുകുട്ടയിൽ നിന്നുമാക്കിയ ‘സ്യൂലോ’

ന്യൂയോർക്ക്: ജീവിതച്ചെലവ് കൂടുന്ന സാഹചര്യത്തിൽ വർഷങ്ങളായി ഗുഹയിൽ താമസമാക്കിയ വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡാനിയൽ ഷെല്ലാബാർഗർ അഥവാ സ്യൂലോ എന്ന വ്യക്തിയാണ് വർഷങ്ങൾക്ക് മുമ്പ് ഈ വിചിത്ര തീരുമാനമെടുത്തത്.

കൈയ്യിൽ പണം ഇല്ലാതായതോടെയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു. അതു തന്നെയാണ് തന്നെ ഗുഹാ മനുഷ്യനായി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ തീരുമാനത്തിന് പിന്നീൽ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്.

ആധുനിക ജീവിതരീതികൾ തന്നെ വല്ലാത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. വാസ്തവത്തിൽ ആ ജീവിതം കാരണം തന്റെ ജീവിതം അവസാനിപ്പിക്കുന്നതിനെപറ്റി വരെ ആലോചിച്ചിരുന്നു.

ആ സാഹചര്യത്തിലാണ് നാടോടി ജീവിതം തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഇതോടെ വിഷാദത്തിൽ നിന്ന് തനിയ്ക്ക് മോചനം ലഭിച്ചെന്നും ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും സ്യൂലോ പറയുന്നു.

തൊണ്ണൂറുകളിലാണ് സ്യൂലോ തന്റെ വിചിത്ര തീരുമാനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. വാടക വീട്ടിലെ ജീവിതം അവസാനിപ്പിച്ച് യൂട്ടയിലെ മൊവാബിന് അടുത്തുള്ള ഒരു ഗുഹയിലേക്ക് താമസം മാറാൻ തീരുമാനിക്കുകയായിരുന്നു.

ചവറ്റുകുട്ടയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ഗുഹയ്ക്ക് സമീപം നട്ടുവളർത്തിയ പച്ചക്കറികൾ എന്നിവ ഉപയോഗിക്കാണ് സ്യൂലോ ജീവിച്ചിരുന്നത്. സർക്കാർ സഹായങ്ങളും സ്യൂലോയ്ക്ക് ലഭിച്ചിരുന്നില്ല. ആധുനിക ജീവിതം ഉപേക്ഷിച്ചെങ്കിലും തന്റെ വിശേഷങ്ങൾ ബ്ലോഗിലൂടെ അറിയിക്കാൻ അദ്ദേഹം ഒരു ലൈബ്രറി കംപ്യൂട്ടർ ഉപയോഗിച്ചിരുന്നു. പിന്നീടാണ് ഗുഹയിൽ സ്ഥിരമായി താമസിക്കുന്നതിനെപ്പറ്റി അദ്ദേഹം ആലോചിച്ചത്. 2009 വരെ അത് നടന്നില്ല. പിന്നീട് തന്റെ എല്ലാ സ്വത്തുക്കളും ഡാനിയേൽ ഉപേക്ഷിച്ചു.

കൈയിലുണ്ടായിരുന്ന മുഴുവൻ പണവും എടുത്ത് പെൻവാനിയയിലെ ഒരു ഫോൺ ബൂത്തിൽ നിക്ഷേപിച്ചു. ആരെങ്കിലും അത് എടുക്കും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്” ഡാനിയൽ പറഞ്ഞു.

എന്നാൽ 2016ൽ ആധുനിക ജീവിതത്തിലേക്ക് ഡാനിയേലിന് മടങ്ങേണ്ടി വന്നു. ആധുനിക ജീവിതത്തോടുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല. തന്റെ മാതാപിതാക്കളെ സഹായിക്കാനായിരുന്നു സ്യൂലോയുടെ ഈ തിരിച്ചുവരവ്.

Verified by MonsterInsights