സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ. സമാന തസ്തികയിൽ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ 10നകം ലഭ്യമാക്കേണ്ട വിലാസം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ. ഭവൻ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം–695 001.ttis, pulvinar dapibus leo.