ബാങ്കുകൾക്ക് ഇനി ശനിയും അവധി.

ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങളിൽ ഇനി ആഴ്ചയിൽ അഞ്ചുദിവസം എല്ലാ ശനിയും അവധിയായിരിക്കും. ഇത് സംബന്ധിച്ച് വൈകാതെ റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിക്കും.

 ഇന്ത്യൻ ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷനും രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനകൾ ആയ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും അടങ്ങുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണ് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാൻ തീരുമാനിച്ചത്.

 ഇതിനുവേണ്ടി അവധി ദിനങ്ങൾ നിർണയിക്കുന്ന നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 25ആം വകുപ്പ് ഭേദഗതി ചെയ്യേണ്ടി വരുമെന്നാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ അറിയിച്ചു . എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങൾ ആക്കാൻ പ്രത്യേക ഉത്തരവിറക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

 സഹകരണ ബാങ്കുകൾ ,ഗ്രാമീൺ ബാങ്കുകൾ ,സ്വകാര്യബാങ്കുകൾ  എന്നിവയ്ക്കും തീരുമാനം ബാധകമാണ്. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ പുതിയ പ്രവർത്തി ദിവസങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിൻറെ അനുമതിയോടുകൂടി ആയിരിക്കും റിസർവ് ബാങ്ക് ഉത്തരവിറക്കുക. ശനിയാഴ്ച   അവധി ദിവസം ആക്കുന്നതിനാൽ ജീവനക്കാർ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യണം. ഇതനുസരിച്ച് രാവിലെ 9 45 മുതൽ വൈകിട്ട് 5 30 വരെ ആയിരിക്കും ബാങ്കുകളുടെ പ്രവർത്തി സമയം ഇപ്പോൾ ഒന്നിടവിട്ട ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധിയുണ്ട്.

Verified by MonsterInsights