മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടിയോളം രൂപ(14 ദശലക്ഷം പൗണ്ട്). ടിപ്പു സുൽത്താന്റെ ആയുധങ്ങളിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന് സംഘാടകർ വിശദീകരിക്കുന്നു.
പ്രതീക്ഷിച്ചതിലപം ഏഴുമടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ ലേലത്തിൽ വിറ്റു പോയതെന്ന് സംഘാടകർ പറയുന്നു. ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. 18–ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്.
ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ളതാണ് ഈ വാൾ. ടിപ്പുവിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ വാളിനോട്. കൂടാതെ ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നു” ലേലം നടത്തിയ ഒലിവർ വൈറ്റ് പറഞ്ഞു.
16-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ജർമ്മൻ വാളുകളുടെ രീതിയിലാണ് ഈ വാളിന്റെ നിർമ്മാണം. “വാളിന് അസാധാരണമായ ചരിത്രവും സമാനതകളില്ലാത്ത കരകൗശലവുമുണ്ട്. വാൾ വലിയ തുകയ്ക്ക് വിറ്റു പോയതിൽ സന്തുഷ്ടരാണ്”ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഗ്രൂപ്പ് മേധാവി നിമ സാഗർച്ചി പറഞ്ഞു.