നിറം കണ്ട് വീഴല്ലേ.. ഞെട്ട് നോക്കി അറിയാം വ്യാജനെ, മാങ്ങ വാങ്ങും മുന്‍പേ ഇക്കാര്യങ്ങള്‍ പരിശോധിക്കണേ..

മാമ്പഴക്കാലമാണിപ്പോള്‍.. വീടുകളിലും വിപണിയിലും താരം മാങ്ങ തന്നെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാമ്പഴ പ്രിയരാണ്. വീട്ടുമുറ്റത്തില്ലെങ്കിലും രുചിയിലും നിറത്തിലും മതിമറന്ന് മാര്‍ക്കറ്റില്‍ നിന്നും മാങ്ങ വാങ്ങുന്നത് മലയാളികളുടെ പതിവു ശീലമാണ്. പക്ഷേ ഇത്തരത്തില്‍ വാങ്ങികഴിക്കുന്ന മാങ്ങ സാധാരണ രീതിയില്‍ തന്നെ പഴുത്തതാണോ അല്ലെങ്കില്‍ പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കാറുണ്ടോ.

മാര്‍ക്കറ്റുകളില്‍ കാണുമ്പോള്‍ ചാടിക്കേറി മാങ്ങ വാങ്ങുന്നതിന് മുന്‍പേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കഴിക്കുന്നതാണ്.

മാങ്ങ പഴുപ്പുക്കുന്നതിന് പലപ്പോഴും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട് എന്ന് നമുക്കറിയാം.വിപണയിലേക്ക് മാങ്ങ എത്തുന്നതിന് മുന്‍പ് തന്നെ മാങ്ങ പച്ചയോടെ പറിച്ചെടുത്ത് കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്താണ് പഴുക്കുന്നതിന് വേണ്ടി വെക്കുന്നത്. ഇത് കൂടാതെ എഥിലീന്‍ എന്ന രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. മാങ്ങ അധികം പഴുക്കാതിരിക്കുന്നതിനും ചീഞ്ഞ് പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടകരമാണ്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മാങ്ങ പെട്ടെന്ന് ചീഞ്ഞ് പോവാതിരിക്കുന്നതിനും അധികം പഴുക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇത് കൂടാതെ പഴത്തിന്റെ ആകര്‍ഷണീയത നിലനിര്‍ത്തുന്നതിനും പല വിധത്തിലുള്ള രാസവസ്തുക്കള്‍ ചേരുന്നുണ്ട്. എന്നാല്‍ ഇത് ഒറ്റനോട്ടത്തില്‍ മനസ്സിലാവണം എന്നില്ല.

ഇനി ജൈവീകമായി പഴുത്തതും കൃത്രിമ രീതിയിലൂടെ പഴുപ്പിച്ചതുമായ മാങ്ങ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.


 നിറം മാറ്റം നോക്കി നമുക്ക് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങ മനസ്സിലാക്കാന്‍ സാധിക്കും. കൃത്രിമമായി പഴുത്ത മാങ്ങയില്‍ പച്ച നിറത്തിലുള്ള പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഇവ മഞ്ഞ നിറത്തില്‍ നിന്ന് പച്ച നിറത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ സാധാരണയായി പഴുത്ത മാമ്പഴത്തില്‍ നിന്ന് പച്ചയും മഞ്ഞയും ചേര്‍ന്ന നിറം കാണാന്‍ സാധിക്കില്ല. ഇത് സ്വാഭാവികമായും പഴുത്ത് കഴിഞ്ഞാല്‍ മഞ്ഞ നിറം തന്നെയായിരിക്കും. ഇനി പൂര്‍ണമായും പഴുത്ത മാമ്പഴമാണ് എന്നുണ്ടെങ്കില്‍ പോലും കൃത്രിമമായി പഴുപ്പിച്ചതെങ്കില്‍ അസ്വാഭാവിക തിളക്കമുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടാവുക.
പഴുത്ത മാങ്ങ മുറിക്കുമ്പോള്‍, അതിന്റെ ഉള്ളില്‍ തിളക്കമുള്ള മഞ്ഞ നിറമായിരിക്കും, എന്ന് മാത്രമല്ല മാമ്പഴത്തിന്റെ ഉള്‍ക്കാമ്പില്‍ അത് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നുണ്ട്. എന്നാല്‍ കൃത്രിമമായി പഴുത്ത മാമ്പഴമാണെങ്കില്‍, അതിന്റെ ഉള്‍ഭാഗം ഇളം മഞ്ഞ നിറമായിരിക്കും.
മാങ്ങയുടെ വലിപ്പം നോക്കിയും അത് കെമിക്കലിട്ട് പഴുപ്പിച്ചതാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. സാധാരണ പഴുത്ത മാങ്ങയേക്കാള്‍ ചെറിയ മാങ്ങകള്‍ ആണ് കാണുന്നതെങ്കില്‍ ഇവ കൃത്രിമമായി പഴുപ്പിച്ചതാകും.

.

friends travels

മാങ്ങ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പുറത്ത് ജ്യൂസ് ഒലിച്ച് നില്‍ക്കുന്നതായി കാണുകയാണെങ്കില്‍ അതിനകത്ത് മരുന്ന് ഇഞ്ചക്ട് ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കാം.
മാങ്ങ തൊട്ടു നോക്കുമ്പോള്‍ നല്ല സോഫ്റ്റായ രീതിയിലാണ് കാണുന്നത് എങ്കില്‍ അതില്‍ കെമിക്കലുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം. അതേസമയം അത്യാവശ്യം ബലത്തിലാണ് മാങ്ങയുടെ തൊലി ഇരിക്കുന്നത് എങ്കില്‍ ഉറപ്പായും അതില്‍ കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാകും.


 മാങ്ങയുടെ അറ്റത്തുള്ള ചെറിയ ഞെട്ട് മണത്ത് നോക്കുമ്പോള്‍ അതിന് പഴുത്തമാങ്ങയുടെ ഗന്ധമാണ് ഉള്ളതെങ്കില്‍ അത് സ്വാഭാവികമായി തന്നെ പഴുത്തതാണെന്ന് മനസ്സിലാക്കാം. അതല്ല ചെറിയ രീതിയില്‍ ഒരു പുളിക്കുന്ന മണം അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌മെല്ലാണ് വരുന്നത് എങ്കില്‍ അതില്‍ വിഷം അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താവുന്നതാണ്.