മുടിയുടെ ആറോഗ്യവും കരുത്തും നിലനിറുത്തുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം, സൺ പ്രൊട്ടക്ഷൻ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ പുറത്ത് പോവുമ്പോൾ തൊപ്പിയോ ഷാളോ അല്ലെങ്കിൽ സൺ പ്രോട്ടക്ഷനോ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.മുടിയുടെ ആരോഗ്യത്തിനും കറുത്ത നിറം നിലനിർത്തുന്നതിനും ഈ മാർഗംമികച്ചതാണ്.
മാനസികസമ്മർദ്ദവും മുടി നരക്കുന്നതിലേക്ക് നയിക്കും. പലപ്പോഴും മെച്ചപ്പെട്ട മുടിയുടെ ആരോഗ്യത്തിന് വേണ്ടി സ്‌ട്രെസ് ലെവൽ നിയന്ത്രിക്കേണ്ടതുണ്ട്. പൊതുവേ മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ഹെഡ് മസ്സാജ് പോലെയുള്ളവ ശീലമാക്കണം.
നരയുണ്ടാകുന്നത് പ്രതിരോധിക്കുന്നതിനായി മുടി മോയ്ചുറൈസ് ചെയ്യുന്നതിൽ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് നര ഇല്ലാതാക്കുകയും മുടിക്ക് നിറവും കരുത്തും നൽകുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുടിക്ക് ജലാംശം നൽകുന്ന ഷാമ്പൂവും കണ്ടിഷണറും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക, ഇത് കൂടാതെ സെറമോ എണ്ണയോ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതെല്ലാം മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.