സംസ്ഥാനത്തെ റേഷൻ കാർഡുകളിൽ ഉൾപ്പെടുന്ന നീല, വെള്ള റേഷൻ കാർഡുകൾക്ക് ഉള്ള വിതരണം കുറഞ്ഞേക്കും. സംസ്ഥാനത്തെ ടൈഡ് ഓവർ റേഷൻ വിഹിതം കൂട്ടി നൽകാൻ സാധിക്കേല്ലെന്നു കേന്ദ്രം അറിയിച്ചതോടെയാണ് വിഹിതം കുറയ്ക്കുമെന്ന സൂചന ഉറപ്പിച്ചത്.
നീല, വെള്ള കാർഡ് ഉള്ളവരുടെ എണ്ണം ഈ സർക്കാരിന്റെ കാലത്ത് 3 ലക്ഷത്തിലേറെ കൂടിയതോടെ ടൈഡ് ഓവർ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സചിരുന്നെങ്കിലും അനിവാദിച്ചു തന്നിരുന്നില്ല. നിലവിൽ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കാണ് കേന്ദ്രം സബ്സിഡിയോടെ അരി നൽകുന്നത്. നിലവിൽ മുൻഗണനാ വിഭാഗത്തിലെ തൊണ്ണൂറ്റി ആറു ശതമാനത്തിലേറെ പേർ റേഷൻ കൈപറ്റുന്നതിനാൽ ഇതിൽ കാര്യമായ നീക്കിയിരുപ്പു വരുന്നില്ല.
സംസ്ഥാനത്തെ ടൈഡ് ഓവർ വിഹിതം കൂടുതൽ ചോദിച്ചതിനുള്ള പ്രധാന കാരണം ബിപിഎൽ വിഭാഗമായ നീല കാർഡ് അംഗങ്ങൾക്ക് 2 കിലോനൽകി വരുന്നത് വർധിപ്പിക്കാൻ വേണ്ടിയായിരുന്നു. കേരളത്തിന് ആകെ കേന്ദ്രം പ്രതിവർഷം നൽകുന്നത് 14.25 ലക്ഷം ടൺ അരിയാണ് എങ്കിൽ ഇതിൽ 4.8 ലക്ഷം ടൺ സംസ്ഥാനത്തെ തെന്നെ നെല്ലു അരിയാക്കി മാറ്റി കേന്ദ്രത്തിനു കൊടുക്കുന്നതാണ്.”