“ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ”

ഡിജിറ്റൽ യുഗത്തിൽ മാറ്റം അതിവേഗമാണ് സംഭവിക്കുന്നത്. ഒന്നോ രണ്ടോ വർഷം കൊണ്ട് സർവമേഖലകളും മാറുന്നു. പേരന്റിങ് രീതികൾക്കും മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ കടുത്ത സമ്മർദത്തിലേക്ക് മാതാപിതാക്കളും കുട്ടികളും വീണു പോകും. ഡിജിറ്റൽ ലോകത്തെ കുറിച്ച് യാതൊരു അറിവുമില്ലെങ്കിൽ മാതാപതാക്കൾക്ക് കുട്ടികളെ മനസ്സിലാക്കാനും അവരുടെ ലോകവുമായി ബന്ധപ്പെടാനും സാധിക്കാതെ വരും. കൂടാതെ മാറുന്ന ലോകത്ത് ആവശ്യമായ ഡിജിറ്റൽ നൈപുണ്യം മനസ്സിലാക്കാനും അതു മക്കളിൽ വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്തിൽ കുട്ടികളെ വളർ‌ത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.”

1. മാതൃക – മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി ഇരിക്കണം. ഡിജിറ്റൽ ലോകത്ത് നിരവധി മാതൃകകൾ ലഭ്യമാണ്. പലരുടെയും ഇൻഫ്ലുവൻസ് വളരെ ശക്തവുമാണ്. ഇതിൽ വീണു പോകാതിരിക്കാൻ ശക്തവും പോസിറ്റീവുമായ ഒരു മാതൃകയായി മാതാപിതാക്കൾ നിലകൊള്ളണം.

“2. സ്മാർട്ട് ആകാം – ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ടിരിക്കുക. അതിലെ ചതിക്കുഴികളെ കുറിച്ചും ചൂഷണ സാധ്യതകളെ കുറിച്ചും മക്കൾക്ക് അവബോധം നൽകുക. 

3. സ്ക്രീൻ ടൈം- ബലമായി സ്ക്രീൻ ടൈം കുറയ്ക്കാൻ സാധിക്കില്ല. പൂർണമായി ഇവ ഒഴിവാക്കുകയും സാധ്യമല്ല. അതിനാൽ സ്ക്രീനുകൾക്ക് പുറത്തുള്ള ലോകത്തേക്ക് അവരെ കൂട്ടി കൊണ്ടു പോവുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ മാതൃകയാവേണ്ടത് നിർബന്ധമാണ്. 

4. പഠിക്കാനും വളരാനും അവസരം ഒരുക്കണം- ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ പഠിക്കാനും അവ വളർച്ചയ്ക്കായി ഉപയോഗിക്കാനും മക്കൾക്ക് അവസരം ഒരുക്കുക. സാങ്കേതിക വിദ്യ പരിധികൾ ഭേദിച്ച് കുതിക്കുന്ന ഈ ലോകത്ത് ആവശ്യമായ അറിവില്ലെങ്കിൽ മക്കൾക്ക് നിരവധി അവസരങ്ങൾ നഷ്ടമാകും. അതൊഴിവാക്കാൻ മാതാപിതാക്കളുടെ ക്രിയാത്മകമായ പ്രവർത്തനം ആവശ്യമാണ്. 

“5. കേൾക്കുക – കാലം എത്ര മാറിയാലും മക്കളെ കേൾക്കുക എന്നത് സുപ്രധാനമാണ്. എല്ലാ ദിവസവും അവർക്കൊപ്പം സമയം ചെലവിടുക. സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ കേൾക്കാൻ കൂടുതൽ സമയം ചെലവിടേണ്ടത് അനിവാര്യമാണ്. 

6. സ്വന്തം സമയം – സ്വന്തം പരിചരണത്തിനു വേണ്ടി മാതാപിതാക്കൾ സമയം ചെലവിടണം. സമ്മർദം കുറയ്ക്കാനും ഊർജം വീണ്ടെടുക്കാനും ഇത് സഹായിക്കും. മാതാപിതാക്കളുടെ മാനസികാരോഗ്യം കുട്ടികളെ സ്വാധീനിക്കും. അതിവേഗത്തിൽ മുന്നേറുന്ന ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കൾക്ക് സമ്മർദം കൂടാനും ശ്രദ്ധ തെറ്റാനും സാധ്യത ഏറെയാണ്. ഇതൊഴിവാക്കാൻ സഹായിക്കുന്ന കാര്യങ്ങൽ ജീവിതത്തിന്റെ ഭാഗമാക്കാം”

Verified by MonsterInsights