നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ജലം എന്ന് നമുക്ക് അറിയാം. കൃത്യസമയത്ത് മതിയായ അളവിൽ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ വർധിപ്പിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും. ഇത് ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ചുമ്മാ 8 ക്ലാസ് വെള്ളം കുടിച്ചാൽ മതിയോ? ഇത് എപ്പോഴാണ് കൊടുക്കേണ്ടത്? വെള്ളം കുടിക്കുന്ന സമയത്തിനും അതിന്റെ പ്രവർത്തനത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ്വിദഗ്ധർ പറയുന്നത്. ഉദാഹരണത്തിന് ഉണർന്ന ഉടനെ വെറും വയറ്റിൽ നമ്മൾ കുടിക്കുന്ന വെള്ളം നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നതിലൂടെ നമ്മൾ കുറച്ചു ഭക്ഷണം മാത്രം കഴിക്കുകയും അതിലൂടെ കലോറി ഇൻടേക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ഉമിനീർ, ഗ്യാസ്ട്രിക് ജ്യൂസുകൾ തുടങ്ങിയ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും .
ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ഗ്യാസ്ട്രിക് ആസിഡിനെ നേർപ്പിക്കുകയും പ്രോട്ടീനുകളുടെയും മറ്റ് മാക്രോ ന്യൂട്രിയൻ്റുകളുടെയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ആവശ്യമായ അളവിൽ അല്ലാതെ അമിതമായി വെള്ളം കുടിക്കരുത് എന്ന് സാരം. കൂടാതെ ഭക്ഷണത്തിന് മുമ്പുള്ള ജല ഉപഭോഗം ഉപാപചയ നിരക്ക് വർദ്ധിപ്പിക്കും. ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. എങ്കിലും ഭക്ഷണത്തോടൊപ്പവും ഭക്ഷണത്തിനു ശേഷവും വെള്ളം കുടിക്കുന്നത് വലിയഅപകടം ഒന്നും വരുത്തില്ലെന്ന് ആണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിനു ശേഷവും ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുമെന്നും എന്നാൽ ഇതിൽ ഏറ്റവും നല്ല രീതി ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നതാണെന്നുമാണ് വിദഗ്ധാഭിപ്രായം.