വന്ദേ ഭാരത് ട്രെയിനുകളിൽ സീറ്റുകൾ കാലിയാകുന്നു; മറ്റ് ട്രെയിനുകളിൽ തിക്കും തിരക്കും: ഉയർന്ന നിരക്കിനെ വിമർശിച്ച് കോൺഗ്രസ്.

രാജ്യത്തെ വിവിധ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഈടാക്കുന്നത് ഉയർന്ന നിരക്കാണെന്നും ഇത് ബുക്കിംഗിനെ ബാധിക്കുന്നുണ്ടെന്നും യുഡിഎഫ്. ഐആർസിടിസി ബുക്കിംഗ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം. വന്ദേ ഭാരത് ട്രെയിനുകളിൽ 50 ശതമാനത്തിലധികം സീറ്റുകളും ശൂന്യമോ ഭാഗികമോ ആയാണ് സർവീസ് നടത്തുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. 

“ട്രെയിൻ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐആർസിടിസിയിൽ നിന്ന് ലഭിച്ച ഈ ഡാറ്റ തത്കാൽ ബുക്കിംഗ് ഒഴികെയുള്ള പൊതു വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകളാണ്. അവധിക്കാലമായതിനാൽ രാജ്യവ്യാപകമായി കുടുംബങ്ങൾ യാത്ര ചെയയുമ്പോഴും വന്ദേ ഭാരത് ബുക്കിംഗ് കുറയുന്നത് ഞെട്ടിക്കുകയാണ്” അവർ പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കി. കൂടാതെ, ഈ ഡാറ്റ സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട ഒരു പ്രവണത കൂടി ഉയർത്തിക്കാട്ടുന്നു. സമ്പന്നർക്ക് മാത്രമാണ് വന്ദേ ഭാരതിൻ്റെ ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയൂ എന്നും ഇത് വ്യക്തമാക്കുന്നു. അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ ഈ ചിലവ് താങ്ങാൻ പാടുപെടുന്നു,” പാർട്ടി ട്വീറ്റ് ചെയ്തു.

Verified by MonsterInsights