റിലയന്‍സ് ജിയോ ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ പുറത്തിറക്കി. ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് ഈ പ്ലാന്‍. മാസം 888 രൂപ വരുന്ന പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും 30 എം.ബി.പി.എസ് ഡൗണ്‍ലോഡിംഗ് സ്പീഡും ലഭിക്കും. 15 ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ഈ പ്ലാനിലൂടെ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ്, ജിയോസിനിമ പ്രീമിയം, ആമസോണ്‍ പ്രൈംവീഡിയോ എന്നിവ ഉള്‍പ്പെടെയാണ് പുതിയ പാക്കേജ്. വ്യത്യസ്ത ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഒരൊറ്റ പാക്കേജിലൂടെ ജിയോ അവസരമൊരുക്കുന്നു.
കൂടുതല്‍ ഡേറ്റ, ചാനലുകള്‍
അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാന്‍ ആണെന്ന് കമ്പനി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ജിയോ ഫൈബറില്‍ 1,000 ജി.ബി ജിയോ എയര്‍ഫൈബറില്‍ 3,3000 ജി.ബി എന്നിങ്ങനെയാണ് പരിധി. എല്ലാ പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ചേര്‍ത്ത് ജിയോ നല്കുന്ന ഏറ്റവും മികച്ച പ്ലാനാണ് 888 രൂപയുടേത്. നിലവിലുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അനായാസം ഈ പ്ലാനിലേക്ക് മാറാം.
800ലേറെ ടി.വി ചാനലുകളും പുതിയ പ്ലാനിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും. ഒ.ടി.ടി പ്ലാറ്റ്ഫോമുകളെല്ലാം ഓരോന്നായി സബ്സ്ക്രൈബ് ചെയ്താല്‍ ജിയോ നല്കുന്ന പ്ലാനിനേക്കാള്‍ ഇരട്ടിയിലധികം രൂപ മുടക്കേണ്ടി വരും. ഈ പ്ലാന്‍ സ്വന്തമാക്കുന്നവര്‍ക്ക് 50 ദിവസത്തെ സൗജന്യ ഇന്റര്‍നെറ്റും ലഭിക്കും.
ജിയോയുടെ പുതിയ പാക്കേജില്‍ ലഭിക്കുന്ന പ്രധാനപ്പെട്ട ഒ.ടി.ടി പ്ലാറ്റ്ഫോമുകള്- നെറ്റ്ഫ്ളിക്സ്, പ്രൈംവീഡിയോ, ജിയോ സിനിമ പ്രീമിയം, ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ5, സണ്‍നെസ്റ്റ്, ഡിസ്കവറി പ്ലസ്, എറോസ് നൗ, ഇ.ടിവി വിന് എന്നിവയാണ്.