ഐഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻകുതിപ്പ്; ഏപ്രിലിൽ മാത്രം 9,000 കോടി രൂപയുടെ കയറ്റുമതി.

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി ഇരട്ടിയായി. ഈ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസം 1.1 ബില്യണ്‍ ഡോളര്‍ അഥവാ 9,000 കോടി രൂപയുടെ ഐഫോണ്‍ കയറ്റുമതിയാണ് രാജ്യത്ത് നടന്നത്. 2023 ഏപ്രിലില്‍ ഇത് 580 മില്യണ്‍ ഡോളറായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി കയറ്റുമതി എന്ന നേട്ടം ആപ്പിള്‍ സ്വന്തമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Verified by MonsterInsights