സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. 97 ഓഫീസർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവുകൾ. ഔദ്യോഗിക വെബ്സെറ്റ് വഴി അപേക്ഷിക്കാം.
തസ്തികകളും വിവരങ്ങളും
ജനറൽ:
62 ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത- ലോ/എൻജിനീയറിങ് ബിരുദം/സിഎ/ സിഎഫ്എ/ സിഎസ്/കോസ്റ്റ് അക്കൗണ്ടന്റ്
ഐടി
24 ഒഴിവുകൾ, യോഗ്യത: എൻജിനിയറിങ് ബിരുദം/എംസിഎ ഏതെങ്കിലം വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ഐടിയിൽ പിജിയും
റിസർച്ച്:
2 ഒഴിവുകൾ, യോഗ്യത- സ്റ്റാറ്റിസ്റ്റിക്സ്/ഇക്ണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)പിജി
ഒഫീഷ്യൽ ലാംഗ്വേജ്
2 ഒഴിവുകൾ, യോഗ്യത-ഹിന്ദിയിൽ പിജി
ശമ്പളം44500 -89150 രൂപ വരെ ഇതോടൊപ്പം മറ്റ് അലവൻസുകളും ഉണ്ടായിരിക്കും.
രണ്ടുഘട്ടമായുള്ള ഓൺലൈൻപരീക്ഷയും ശേഷം ഇന്റർവ്യൂവും ഉണ്ടായിരിക്കും.
പരീക്ഷ കേന്ദ്രങ്ങൾ– തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
അപേക്ഷഫീസ്- 1000 രൂപ പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ അപേക്ഷ ഫീസ്