അരളിച്ചെടിയെ സൂക്ഷിക്കണം’; കൃഷിക്കും ഉത്പാദനത്തിനും വിലക്കേർപ്പെടുത്തി യുഎഇ

യുഎഇയിലെ അബുദബിയിൽ അരളിച്ചെടിയുടെ കൃഷിക്കും ഉത്പാദനത്തിനും നിരോധനം. അബുദബി അ​ഗ്രികൾച്ചർ ആൻ്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ)യുടേതാണ് ഉത്തരവ്. അരളി ചെടി ഭക്ഷിക്കുന്നത് മൂലമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്നും ജനങ്ങളെയും പക്ഷികളെയും മൃ​ഗങ്ങളേയും സംരക്ഷിക്കാനാണ് നിരോധനമെന്നും എഡിഎഎഫ്എസ്എ വ്യക്തമാക്കി. യുഎഇയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അരളിച്ചെടി.

സൗന്ദര്യവത്ക്കരണത്തിനായാണ് സാധാരണ അരളിച്ചെടികൾ റോഡരികിൽ വച്ചുപിടിപ്പിക്കാറുള്ളത്. പൂവും കായും ഇലയുമുൾപ്പെടെ അരളിച്ചെടിയുടെ എല്ലാ ഭാ​ഗങ്ങളിലും വിഷ പദാർത്ഥവും അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ പോലും അരളിച്ചെടിയുടെ ഏതെങ്കിലും ഭാ​ഗം ഭക്ഷിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനും വരെ ഇടയാക്കും. ഈ ചെടികളെ അറിയാതെ തൊടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നും എഡിഎഎഫ്എസ്എ നിർദ്ദേശിച്ചു. അരളിച്ചെടികൾ സുരക്ഷിത സ്ഥാനത്തേക്ക് നീക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

Verified by MonsterInsights