ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റാവാം; 43,600 രൂപ ശമ്പളം; കേരള സര്‍ക്കാര്‍ സ്ഥിര നിയമനം.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിരവധി ഒഴിവുകളാണുള്ളത്. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ്. ആകെ എട്ട് ഒഴിവുകള്‍. 

കാറ്റഗറി നമ്പര്‍: 473/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,000 രൂപ മുതല്‍ 43,600 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

ഒരു അംഗീകൃത സര്‍വകലാശാലയില്‍ / സ്ഥാപനത്തില്‍ നിന്ന് ലഭിച്ച അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി ബിരുദം. അല്ലെങ്കില്‍ എംഎസ് സി (ബോട്ടണി) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ അഗ്രി കള്‍ച്ചറല്‍ അസിസ്റ്റന്റിനായി നടത്തുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് വിജയിക്കണം. 

(10 മിനുട്ടില്‍ 1600 മീറ്റര്‍ ഓട്ടം, 1 മണിക്കൂറില്‍ 0.4 ആര്‍ സ്ഥലം കിളയ്ക്കല്‍)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 15 ആണ്. 

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights