പരീക്ഷയെഴുതേണ്ട, സർക്കാർ സർവീസിൽ ജോലി നേടാം; 50,200 രൂപവരെ ശമ്പളം.

പരീക്ഷയില്ലാതെ തന്നെ സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാരിന്റെ ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ ഔഷധിയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആകെ അഞ്ച് തസ്‌തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്‌കാലിക നിയമനമാണ്. റിസപ്‌ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ് എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 20നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. 14,600 രൂപയാണ് ശമ്പളം.ബോയിലർ ഓപ്പറേറ്റർഒരു ഒഴിവ്. ഫസ്റ്റ് ക്ളാസ്/ സെക്കന്റ് ക്ളാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്. ശമ്പളം: 19,740 രൂപ.പ്രൊഡക്ഷൻ സൂപ്പർവൈസർരണ്ട് ഒഴിവുകൾ. കെമിസ്‌ട്രി, ബയോ കെമിസ്‌ട്രി, ബോട്ടണി, ബയോടെക്‌നോളജി എന്നിവയിൽ ബിഎസ്‌സി, ബിടെക്, ബിഫാം, ആയുർവേദം. ശമ്പളം: 15,600 രൂപ.കോസ്റ്റ് അക്കൗണ്ടന്റ്ഒരു ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, സിഎംഎ യോഗ്യത, മാനുഫാക്‌‌ചറിംഗ് സ്ഥാപനത്തിൽ സൂപ്പർവൈസറി കേഡറിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 50,200 രൂപ.റിസർച്ച് അസോസിയേറ്റ്അഞ്ച് ഒഴിവുകൾ. ബോട്ടണി, ബയോടെക്‌നോളജി, മൈക്രോബയോളജി എന്നിവയിൽ ബിരുദം. ശമ്പളം: 31,750 രൂപ.കൂടുതൽ വിവരങ്ങൾക്ക് https://www.oushadhi.org/careers എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫെബ്രുവരി 15 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.

Verified by MonsterInsights