എഐ തനിമയുള്ള അള്‍ട്രാ പ്രീമിയം നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി ടിവികള്‍ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ്. ബംഗളൂരുവിലെ സാംസങ് ഓപ്പറ ഹൗസില്‍ അണ്‍ബോക്‌സ് ആന്‍ഡ് ഡിസ്‌കവര്‍ എന്ന് പേരിട്ടിരുന്ന ചടങ്ങില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സാംസങ് ടി വികള്‍ അവതരിപ്പിച്ചത്.ഉത്പന്നങ്ങളിലെല്ലാം സാംസങ് എഐയുടെ പരിവര്‍ത്തന ശക്തി ഉപയോഗപ്പെടുത്തുകയാണെന്നും അതിനാലാണ് ഹോം എന്റര്‍ടെയ്ന്‍മെന്റുമായി എഐ മികവ് സംയോജിപ്പിച്ചിരിക്കുന്നതെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ ജെ ബി പാര്‍ക്ക് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന ദൃശ്യാനുഭവം നല്‍കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 2024 റേഞ്ചിലെ നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി എന്നീ ടിവികള്‍ ഹോം എന്റര്‍ടെയ്ന്‍മെന്റിന് പുതിയ അനുഭവം നല്‍കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.