അച്ഛന്റെ വിയോഗം താങ്ങാൻ ആവാതെ മാറി മാറി ചുംബിച്ച് മക്കൾ അമൃതയും അഭിരാമി സുരേഷും

അന്തരിച്ച ഓടക്കുഴൽ കലാകാരനും ഗായകരായ അമൃതയുടെയും അഭിരാമിയുടെയും പിതാവുമായ പി.ആർ.സുരേഷിന്റെ മൃതദേഹം അലിയിപ്പിക്കുന്ന കാഴ്ച്. നെഞ്ചുപൊട്ടി കരയുന്ന ഭാര്യ ലൈലയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. അച്ഛന്റെ ദേഹത്തു മാറി മാറി ചുംബിച്ചു പൊട്ടിക്കരഞ്ഞ അമൃതയും അഭിരാമിയും ചുറ്റുമുള്ളവരെയും  കരയിപ്പിച്ചു.

അമൃതയെ ചേർത്തുപിടിച്ച്  ഭർത്താവും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തിൽ വാവിട്ടു കരയുന്ന അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പി.ആർ.സുരേഷ് കഴി‍ഞ്ഞ ദിവസമാണ് മരിച്ചത്.