ലേഡീ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ സീതാലയം പ്രൊജക്ടില്‍ ഒഴിവുള്ള ലേഡീ സൈക്കോളജിസ്റ്റ് താല്‍ക്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂണ്‍ 23ന് രാവിലെ 10.30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള നം.34 ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, നിംഹാന്‍സിന് തുല്യമായ ക്ലിനിക്കല്‍ സൈക്കോളജിയിലെ എം.ഫില്‍. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ അന്നേ ദിവസം ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അസലും പകര്‍പ്പുകളുമായി നേരില്‍ ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഫോണ്‍: 0487 2366643

 
Verified by MonsterInsights