എ.എഫ്.സി.ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ നേരിടും.

കൊല്‍ക്കത്ത: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ നേരിടും. ജൂണ്‍ എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. കംബോഡിയയേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ ലോകറാങ്കിങ്ങില്‍ കംബോഡിയ 71-ാം സ്ഥാനത്താണ്. ഇന്ത്യ 106-ാം സ്ഥാനത്താണ്. ഇന്ത്യയും കംബോഡിയയും ഗ്രൂപ്പ് ഡി യിലാണ് മത്സരിക്കുന്നത്. അഫ്ഗാനിസ്താന്‍, ഹോങ് കോങ് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. കംബോഡിയയ്‌ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യ ജൂണ്‍ 11 ന് അഫ്ഗാനിസ്താനെയും ജൂണ്‍ 14 ന് ഹോങ് കോങ്ങിനെയും നേരിടും..

Verified by MonsterInsights