AI ക്യാമറകൾ ഇന്ന് മുതൽ പണിതുടങ്ങും; പിടിവീഴുക ആർക്കൊക്കെ? അറിയേണ്ടതെല്ലാം

: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകള്‍ ഇന്നു മുതൽ പ്രവർത്തിച്ച് തുടങ്ങും. സംസ്ഥാന ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 നിർമിത ബുദ്ധിയുള്ള (AI) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്
 പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി..

: കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ്.

   നിയമലംഘങ്ങൾ.ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും.  പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല.

: പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.

പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരു പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു.

 പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴുകയും ചെയ്യും. സ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണ‍ര്‍ എസ് ശ്രീജിത്ത് വ്യക്തമാക്കി.

Verified by MonsterInsights