അത്ഭുതപ്പെടേണ്ട, ഇടുക്കിയിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. ഫുട്‍ബോളർ ഐഎം വിജയൻ ഇന്ന് മൂന്നുമണിക്ക് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോൾ മത്സരത്തിന് മുന്നോടിയായി ബസ് ഫ്ലാഗ്ഓഫ് ചെയ്യും.പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ്ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Verified by MonsterInsights