അലഹാബാദ് എൻ.ഐ.ടി.യിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം

അലഹാബാദ് മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എൻ.എൻ.ഐ.ടി.) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലൂടെ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്) അല്ലെങ്കിൽ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർ കോഴ്സിന്റെ അന്തിമപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് കാറ്റ് 2021ലെ സാധുവായ സ്കോർ ഉണ്ടാകണം. ഈ സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.

കാറ്റ് പെർസന്റെൽ, അക്കാദമിക് മികവ്, പ്രവൃത്തിപരിചയം, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ സ്കോർ എന്നിവ അടിസ്ഥാനമാക്കി പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും. അപേക്ഷ academics.mnnit.ac.in/fresh_mba/ മാർച്ച് 20 വരെ നൽകാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാർച്ച് 30ന് വൈകീട്ട് 5.30നകം സ്ഥാപനത്തിൽ ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights