അമേരിക്കയിൽ പഠനവും ഗവേഷണവും; ഫുൾബ്രൈറ്റ് ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

യുഎസിൽ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024-25 അധ്യയന വർഷത്തേക്കുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്കാണ് അപേക്ഷിക്കാനവസരം.
 
ധനശാസ്ത്രം, പൊതുജനാരോഗ്യം, റീജനൽ പ്ലാനിങ് ,ആർട്സ് & കൾചർ, മാനേജ്മെന്റ്, പരിസ്ഥിതി, രാജ്യാന്തരനിയമം, മ്യൂസിയം  തുടങ്ങിയ വിഷയങ്ങളിൽ യുഎസിലെ മികച്ച സ്ഥാപനങ്ങളിൽ പഠനഗവേഷണം നടത്താനാണ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ് നൽകുന്നത്. അപേക്ഷകർ അമേരിക്കയിലെ ബാച്‌ലർ ബിരുദത്തിനു തുല്യമായ യോഗ്യത 55% മാർക്കോടെ നേടിയവരും മൂന്നു വർഷത്തെയെങ്കിലും പ്രഫഷനൽ പരിചയമുള്ളവരുമായിരിക്കണം. ഇതിനായി ഇന്ത്യയിലെ നാലുവർഷ ബിരുദമോ പിജി ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുക. ഇതു കൂടാതെ നേതൃഗുണവും സംഘാടന മികവുമുണ്ടായിരിക്കണം. ഫെലോഷിപ്പ് കാലയളവിൽ കൂടുതൽ ശേഷികൾ ആർജിച്ചു ജന്മനാട്ടിൽ മടങ്ങിയെത്തി പ്രവർത്തിക്കാൻ താൽപര്യമുള്ളവരായിരി ക്കണം. പരമാവധി 2 വർഷം വരെയാണ്  സഹായം ലഭിക്കുക. വീസ, യാത്ര, പഠനം, താമസം എന്നിവയ്‌ക്കുൾപ്പെടെയുള്ള ചെലവിന്റെ ഗണ്യമായ പങ്ക് ഫെലോഷിപ്പായി നൽകും. ഫുൾബ്രൈറ്റ്–നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന്  മേയ് 17 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.
 
മറ്റു ചില ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ
 
ഫുൾബ്രൈറ്റ്–നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പ് കൂടാതെ മറ്റു ചില ഫെലോഷിപ്പുകളും നൽകി വരുന്നുണ്ട്.
 
1.അക്കാദമിക് & പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്പ്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി :ജൂലൈ 17
 
2.ഡോക്ടറൽ റിസർച് ഫെലോഷിപ്പ്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി : ജൂലൈ 17
 
3.പോസ്റ്റ്–‍ഡോക്ടറൽ റിസർച് ഫെലോഷിപ്പ്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി :ജൂലൈ 17
 
4. വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി : ഓഗസ്റ്റ് 14
 
5.വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് എമറി യൂണിവേഴ്സിറ്റി
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി : ഓഗസ്റ്റ് 14
 
6.ഫോർ അക്കാദമിക് & പ്രഫഷനൽ എക്സലൻസ്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി : ജൂലൈ 17
 
7.ക്ലൈമറ്റ് ഫെലോഷിപ് ഫോർ ഡോക്ടറൽ റിസർച്ച്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി : ജൂലൈ 17
 
8.ക്ലൈമറ്റ് ഫെലോഷിപ് ഫോർ പോസ്റ്റ്–ഡോക്ടറൽ റിസർച്ച്
 
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി  : ജൂലൈ 17
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും