അന്ന് ഒരു ദിവസം, ഇന്ന് 1461 ദിവസങ്ങൾ; നാലാം പിറന്നാളിന് ഇസുവിന് ഡൈനോ പാർട്ടി ഒരുക്കി കുഞ്ചാക്കോ ബോബൻ

എത്ര വേഗമാണ് കാലം മുന്നോട്ടുപോകുന്നത് എന്ന് ആശ്ചര്യപ്പെടുകയാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). 14 വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറന്ന ഉണ്ണിയായ ഇസു എന്ന് വിളിക്കുന്ന ഇസഹാക്ക് ബോബൻ കുഞ്ചാക്കോയ്ക്ക് (Izahaak Boban Kunchacko) നാല് വയസ്സ് തികഞ്ഞിരിക്കുന്നു. മകൻ പിറന്ന ദിവസം അവനെ കയ്യിലെടുത്തിരിക്കുന്ന ചിത്രവും 1461 ദിവസങ്ങൾക്കു ശേഷം അവനെ അതുപോലെ കയ്യിലെടുത്ത ചിത്രവും ചേർത്താണ് ചാക്കോച്ചൻ പിറന്നാൾ ആശംസ പോസ്റ്റ് ചെയ്തത്.

എല്ലാത്തവണയും പോലെ ഇക്കുറിയും ചാക്കോച്ചൻ ഇസുവിനു അവന്റെ ഇഷ്‌ടകഥാപാത്രങ്ങൾ അണിനിരന്ന തീമിലെ പിറന്നാൾ ആഘോഷമൊരുക്കി. നോഹയുടെ പേടകത്തിൽ തുടങ്ങിയ തീം, ഇക്കുറി വന്നു നിൽക്കുന്നത് ഡൈനോ വേൾഡിലാണ്

അച്ഛനും അമ്മ പ്രിയ ആൻ സാമുവലും ഇരുവശത്തും നിൽക്കുന്ന ഫാമിലി ഫോട്ടോ ഇസൂന്റെ വേൾഡിൽ നിന്നും വരികയായി. ചുറ്റും അവന്റെ പ്രിയപ്പെട്ട ദിനോസറുകളുമുണ്ട്

ഉഷ്ണകാലത്ത് ഇസുവിന് ചെയ്തിരിക്കുന്ന ഹെയർസ്റ്റൈലും ഡൈനോ ലോകത്തിനു ചേരുന്നതാണ്. ഇസു ഇട്ടിരിക്കുന്ന കുപ്പായത്തിലും ഒരു ദിനോസറിനെ കാണാം

കുറച്ചു ദിവസങ്ങൾ മുൻപാണ് ഇസുവിന്റെ അമ്മ പ്രിയയുടെ ജന്മദിനം കഴിഞ്ഞത്. അതും കുഞ്ചാക്കോ ബോബൻ കുടുംബസമേതം ആഘോഷമാക്കിയിരുന്നു

പിറന്നാൾ ദിവസം മറ്റൊരു ലുക്കിൽ ഇസഹാക്. ചാക്കോച്ചന്റെ പോസ്റ്റിൽ ഒട്ടനവധി ആരാധകർ ഇസുവിന് ജന്മദിനാശംസ നേർന്നു.

 

Verified by MonsterInsights