ആറ് ഗ്രഹങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ പ്രതിഭാസം പ്ലാനെറ്റ് പരേഡ് ജൂണ്‍ മൂന്നിന്; ശക്തിയേറിയ ബൈനോക്കുലറുകള്‍ വഴി വ്യക്തമായി ദൃശ്യമാകും.

ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് ആകാശത്ത് ദൃശ്യമാവുന്ന, പ്ലാനറ്റ് പരേഡ് എന്ന അപൂര്‍വ പ്രതിഭാസം ജൂണ്‍ മൂന്നിന്. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും.

വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ദൂരദര്‍ശിനി, ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവുക. ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്ന് സ്റ്റാര്‍വാക്ക് സ്പേസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത് കാണാനാവുക. ചില പ്രദേശങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക.

എവിടെയാണെന്നറിയാന്‍ സ്റ്റാര്‍വാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ ആഗസ്ത് 28ന് വീണ്ടും പ്ലാനറ്റ് പരേഡ് കാണാം.

 

ഒന്നിലധികം ഗ്രഹങ്ങളെ സാധാരണയായി നിരയായി കാണാറുണ്ട്. എന്നാല്‍ ആറ് ഗ്രഹങ്ങളെ നിരയായി കാണാം എന്നതാണ് ജൂണിലെ പ്ലാനറ്റ് പരേഡിന്റെ സവിശേഷത.

Verified by MonsterInsights