ബിരുദധാരിയാണോ? ഐഡിബിഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; 600 ഒഴിവ്

20-25 പ്രായപരിധിയിലുള്ള ബിരുദധാരികളായവർക്കാണ് അവസരം.

ഐ.ഡി.ബി.ഐ. ബാങ്കിൽ 600 ഒഴിവ്. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. www.idbibank.in വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷ്നൽ എന്നിവിടങ്ങളിലാണ് കോഴ്സ്.

കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പത്ത് വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്.

പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍ 20-നായിരിക്കും പരീക്ഷ. ലോജിക്കൽ റീസണിങ്, ഡേറ്റാ അനാലിസിസ് & ഇന്റർ പ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി ബാങ്കിങ് അവെയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. ഒരുവര്‍ഷത്തെ കോഴ്സിന് : 3 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.1000 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്.

 

Verified by MonsterInsights