ഭോപാൽ എൻ.ഐ.ടി.ടി.ടി.ആറിൽ ഗവേഷണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിൽ ഭോപാലിൽ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എൻ.ഐ.ടി.ടി.ടി.ആർ.), വിവിധ സ്കൂളുകളിൽ നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഇൻ സർവീസ് ടീച്ചേഴ്സ്, വർക്കിങ് പ്രൊഫഷണലുകൾ/ഇൻഡസ്ട്രി പേഴ്സണലുകൾ, താത്‌പര്യമുള്ള മറ്റുള്ളവർ എന്നിവർക്ക് പ്രവേശനം തേടാം.

.സ്കൂൾ ഓഫ് സയൻസസ് -ഡിപ്പാർട്ട്മെൻറ് ഓഫ് അപ്ലൈഡ് സയൻസസ് എജുക്കേഷൻ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്); ബന്ധപ്പെട്ട സയൻസ് സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.

.സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി: സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ് എജുക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എജുക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് എൻജിനിയറിങ് എജുക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് എജുക്കേഷൻ), മെക്കാനിക്കൽ എൻജിനിയറിങ് എജുക്കേഷൻ; ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.
.സ്കൂൾ ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ്: മാനേജ്മെൻറ് എജുക്കേഷൻ; ബന്ധപ്പെട്ട സ്ട്രീമിൽ മാസ്റ്റേഴ്സ് ബിരുദം.

.സ്കൂൾ ഓഫ് ക്രിയേറ്റീവ് എജുക്കേഷൻ ആൻഡ് ലിബറൽ ആർട്സ്: കരിക്കുലം ഡിവലപ്‌മെൻറ്്‌ ആൻഡ് അസസ്‌മെൻറ്്‌ എജുക്കേഷൻ, മീഡിയ റിസർച്ച് ആൻഡ് ഡിവലപ്മെൻറ് എജുക്കേഷൻ, ട…

എല്ലാവർക്കും മാസ്റ്റേഴ്സ് പ്രോഗ്രാമിൽ 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. വേണം. ഓരോ സ്കൂളിലെയും ഗവേഷണമേഖലകളുടെ വിശദാംശങ്ങൾ nitttrbpl.ac.in-ലെ പി.എച്.ഡി. അഡ്മിഷൻ ലിങ്കിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂലായ് 12 വരെ നൽകാം.

Verified by MonsterInsights