കാനഡയില്‍ ട്രക്ക് ഡ്രൈവറാകാം: ലക്ഷങ്ങള്‍ സമ്പാദിക്കാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കാനഡ തൊഴില്‍ അവസരങ്ങളുടെ രാജ്യമാണ്. വിദേശത്തൊരു ജോലിക്കായി താല്‍പര്യപ്പെടുന്നവര്‍ ഏറ്റവും ആശ്രയിക്കുന്നതും കാനഡയെയാണ്. പല മേഖലകളിലായി ധാരാളം വിദേശ ജോലിക്കാര്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് വിദേശ ജോലിയില്‍ താല്‍പര്യമുണ്ടെങ്കില്‍, കാനഡയില്‍ കൈനിറയെ അവസരങ്ങളുണ്ട്. 

വിദേശത്ത് വാഹനമോടിക്കാനുള്ള ലൈസന്‍സ് നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ ട്രക്ക് ഡ്രൈവറാകാന്‍ കാനഡയില്‍ അവസരമൊരുങ്ങും. നിരവധി ഒഴിവുകളും ഇക്കാര്യത്തിലുണ്ട്. ശമ്പളം തുച്ഛമാണെന്ന് കരുതുകയേ വേണ്ട. ചിന്തിക്കാവുന്നതിനും അപ്പുറത്താണ് ഈ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം.

കാനഡയിലെ ക്യൂബെക് പ്രവിശ്യയിലാണ് ട്രക്ക് ഡ്രൈവര്‍മാരെ ധാരാളം ആവശ്യമുള്ളത്. വിദേശ ജോലി ആഗ്രഹമുള്ളവര്‍ക്ക് ഇന്ന് തന്നെ അപേക്ഷിക്കാം. 315 ഒഴിവുകളാണ് ട്രക്ക് ഡ്രൈവര്‍ക്ക് ക്യൂബെക്കിലുള്ളത്. നിങ്ങളുടെ കൈവശം ക്ലാസ് വണ്‍ ലൈസന്‍സ് ഉണ്ടായാല്‍ മാത്രം മതി.

ഇതിന് സമാനമായ ലൈസന്‍സ് നമ്മുടെ നാട്ടില്‍ ഉണ്ടായാലും അതൊരു യോഗ്യതയായി കണക്കാക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യകത മാത്രമാണ് കുറയാതിരുന്നത്. 2021ല്‍ 323 ഒഴിവുകളാണ് വന്നത്. അതിന് ശേഷം മുന്നൂറിന് മുകളാണ് അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

ഇമ്രിഗേഷന്‍ സിഎയുടെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓപ്ഷനുണ്ട്. അതില്‍ പേരും, ഏത് രാജ്യക്കാരനാണെന്നും, എത്ര പരിചയസമ്പത്തുണ്ടെന്നും, ഡ്രൈവിംഗ് ലൈസന്‍സുണ്ടോ എന്നും അടക്കം രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വലളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഈ അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കാം.

അവസരങ്ങള്‍ ധാരാളം

ക്യൂബെക്കിലെ ഗ്രേറ്റര്‍ മോണ്ട്‌റിയല്‍, മോണ്ടിറെഗി മേഖലകളാണ് ട്രക്കിംഗ് ഡ്രൈവര്‍ ജോലി ധാരാളമായി നല്‍കുന്നത്. ഈ രണ്ട് പ്രദേശങ്ങളില്‍ മാത്രമായി ജൂണ്‍ മാസത്തില്‍ 120 ഒഴിവുകളാണ് ഉള്ളത്.”ഗ്രേറ്റര്‍ മോണ്ട്‌റിയലില്‍ 48 ഒഴിവുകളാണ് ഉള്ളതെന്ന് തൊഴില്‍ ബാങ്കിലെ രേഖകള്‍ പറയുന്നു. മോണ്ടിറെഗയില്‍ 72 ഒഴിവുകളാണ് ഉള്ളത്.

മോണ്ട്‌റിയല്‍ ദ്വീപിലെ ഏറ്റവും ഗതാഗത തിരക്കേറിയ മേഖലയാണ് മോണ്ടിറെഗ. ഇവിടെ ധാരാളം ട്രക്ക് ഡ്രൈവര്‍മാര്‍ എപ്പോഴുമുണ്ടാവും. പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന ഭാഗം ഇവിടെയാണ് ഉള്ളത്.

SAP TRAINING

പോക്കറ്റ് നിറയ്ക്കും ശമ്പളം

ക്യൂബെക്കില്‍ ട്രക്ക് ഡൈവര്‍മാര്‍ക്കുള്ള ശരാശരി വേതനം 22 ഡോളറാണ്. മണിക്കൂര്‍ 16 മുതല്‍ 30 ഡോളര്‍ വരെ ലഭിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുമുണ്ട്. അതായത് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു മണിക്കൂറില്‍ പരമാവധി 2469 രൂപ നേടാന്‍ സാധിക്കും.കാനഡയിലെ ജോലി നിലവാരം അനുസരിച്ച് ആഴ്ച്ചയില്‍ 37.5 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരും. അതിലൂടെ 58500 ഡോളര്‍ ശമ്പളവും നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ 48 ലക്ഷത്തില്‍ അധികം വരുമിത്.

എന്നാല്‍ ക്യൂബെക്കില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കിലോമീറ്ററില്‍ ബോണസുകളും നല്‍കാറുണ്ട്. ഈ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ലഭിക്കും.

friends catering
Verified by MonsterInsights