ഒന്നാം സമ്മാനം 70 ലക്ഷം രൂപ. നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 244 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ND 736426  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NB 143845  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും

jaico

ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

for global

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി വസന്തം

ഇലവീഴാപൂഞ്ചിറയ്ക്കു സമീപത്തെ ചക്കിക്കാവ് മലനിരകളിൽപെട്ട ആലുങ്കപ്പാറ ഹിൽസിലും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സാധാരണ നീലക്കുറിഞ്ഞി പൂത്തുവന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നും 400 മീറ്റർ മാത്രം ഉയരമുള്ള
ആലുങ്കപ്പാറ ഹിൽസിൽ നീലക്കുറിഞ്ഞി പൂത്തത് അദ്ഭുതത്തോടെയാണ് ഏവരും നോക്കികാണുന്നത്.

കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ സർക്കാർ ഭൂമിയാണ് ആലുങ്കപ്പാറ ഹിൽസ്. കാഞ്ഞാർ ചക്കിക്കാവിൽനിന്നു പൂണ്ടിക്കുളം നിരപ്പിൽ എത്തിയ ശേഷം രണ്ടുകിലോമീറ്ററോളം മലഞ്ചെരുവിലെ ദുർഘട പാതയിലൂടെ കാൽനടയായി സഞ്ചരിച്ചു വേണം ഇവിടെയെത്താൻ.സമീപവാസിയായ വിദ്യാർഥിയാണ് ഇവിടെ നീലക്കുറിഞ്ഞി പൂത്ത വിവരം പുറംലോകത്തെ അറിയിച്ചത്.മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ നീലക്കുറിഞ്ഞി പൂത്തതു സംബന്ധിച്ച് വിശദമായ പഠനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നെഹ്റു ട്രോഫി ഈ വർഷം നടത്തുമെന്ന് മന്ത്രി;വള്ളംകളി പ്രേമികളും ബോട്ട് ക്ലബ്ബുകളും ആവേശത്തിൽ

ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്‌റു റ്രോഫി മത്സരവള്ളംകളി ഈ വർഷം നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ വള്ളംകളി പ്രേമികളും ക്ലബ്‌ ഭാരവാഹികളും ആവേശത്തിലായി. ആലപ്പുഴ ടൂറിസം ഓഫീസിൽ കൂടിയ വള്ളംകളി ഭാരവാഹികളുടെയും വിനോദ സഞ്ചാര വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ വർഷം നെഹ്റുട്രോഫി നടത്തുമെന്ന് ഉറപ്പു നൽകിയത്.2018, 2019 വർഷങ്ങളിലെ നെഹ്‌റു ട്രോഫി പ്രളയത്തെ തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നതും കഴിഞ്ഞവർഷം കോവിഡ് മൂലം മത്സരം ഉപേക്ഷിച്ചതും ക്ലബ്ബുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. കടക്കെണിയിലായ ക്ലബുകൾക്ക് ഇനിയും കളിവളം എടുത്ത് മത്സരസജ്ജമാകാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ വർഷം തുഴഞ്ഞ ചുണ്ടൻ വള്ളങ്ങൾതന്നെ കൊണ്ടുവന്നു തുഴയാനാണു ക്ലബ്ബുകൾ ശ്രമിക്കുന്നത്.

alluras

 കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, എൻസിഡിസി കൈപ്പുഴമുട്ട് തുടങ്ങിയ ക്ലബ്ബുകളാണു കുമരകത്തുനിന്ന് കഴിഞ്ഞവർഷം ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്തിയത്. സിബിഎൽ നടത്താനായി സർക്കാർ 20 കോടി രൂപ മാറ്റിവച്ചതു ക്ലബ്ബുകൾക്ക് ഏറെ ആശ്വാസകരമാണ്. നെഹ്രു ട്രോഫിയെ തുടർന്ന് സിബിഎൽ മത്സരം നടത്തിയെങ്കിൽ മാത്രമേ കടക്കെണിയിലായ ക്ലബ്ബുകൾക്കു പിടിച്ചു നിൽക്കുവാനാകൂ
എന്നാണ് ക്ലബ് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചത്. കോവിഡിനെ തുടർന്നു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒരു മത്സരജലമേളയും നടത്താൻ കഴിയാതിരുന്നതിനാൽ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഗ്രാൻഡ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിയമസഭാ മാധ്യമ അവാർഡ്.

മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ നൽകുന്ന ‘ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ‘ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ്, ‘ജി.കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്’ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.

eldho

അച്ചടി-ദൃശ്യമാധ്യമ വിഭാഗങ്ങൾ ഓരോന്നിനും മൂന്നു വീതം ആകെ ആറ് അവാർഡുകൾ ഉണ്ടായിരിക്കും. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ. 2020 ജനുവരി ഒന്നിനും 2020 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികൾക്കാണ് അവാർഡ്.

hill monk ad

അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം എന്നിവ അടങ്ങുന്ന സ്‌കീം, വിജ്ഞാപനം എന്നിവ www.niyamasabha.org യിൽ ലഭ്യമാണ്.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിരുവോണം ബമ്പർ നറുക്കെടുപ്പ് 19 ന്.

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് സെപ്റ്റംബർ 19 ന് നടക്കും. തിരുവനന്തപുരം ഗോർഖീഭവനിൽ ഉച്ചയ്ക്ക് രണ്ടിന്  ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. ചടങ്ങിൽ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശിന് നൽകി നിർവഹിക്കും. വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും.

12 കോടി രൂപയാണ് തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം  സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതമാണ.് അഞ്ച് ലക്ഷം വീതം 12 പേർക്ക്, ഒരു ലക്ഷം വീതം 108 പേർക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.
മുൻ  വർഷം തിരുവോണം ബമ്പർ 44 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയും 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതിൽ 23 കോടി രൂപ ലാഭമായും ലഭിച്ചു.

webzone

രൂക്ഷമായ കോവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാൻ സാധിച്ചു. ഈ വർഷം 54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ മൊത്തം 30,54,98,504 രൂപ ലാഭമാണ്.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒരു വീട്ടിൽ ഒരു തെങ്ങിൻതൈ. ആദ്യ തൈ നട്ട് സുരേഷ് ഗോപി.

കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം പി. ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം തെങ്ങിന്‍തൈകള്‍ നട്ടു.തെങ്ങിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം അതതു വീട്ടുകാര്‍ക്കുതന്നെയാണെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു. തെങ്ങ് എങ്ങനെ പരിചരിക്കണമെന്ന് സിനിമാ സ്റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ ഉപദേശം.

FAIRMOUNT

നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍ തൈകളുടെ പരിപാലം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ്ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.കേരളത്തിലുടനീളം തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്‌.

webzone

ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിൻ തൈകളും വിത്തിനങ്ങളുമുണ്ട്. അതിലൊന്നും ഞാൻ കൈവയ്ക്കില്ല. നമ്മുടെ നാടൻ തൈകൾ എട്ടോ പത്തോ വർഷം കായ്ക്കുന്നവയാണവ. അതിന്റെ പൊരുളെന്താണെന്ന് ഈ ശാസ്ത്രജ്ഞർക്ക് മുഴുവനറിയാം. – സുരേഷ് ഗോപി പറഞ്ഞു.എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാൻ തയ്യാറായാൽ തന്നെ ഇവിടെ ഒരു കോടി തെങ്ങിൻ തൈകൾ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാൻ സാധിക്കും.കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കുറ്റ്യാടി തെങ്ങിൻ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്- സുരേഷ് ഗോപി പറഞ്ഞു.

SAP
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിസബാവയുടെ മൃതദേഹം ഖബറടക്കി.

: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു.മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുളളവ ഒഴിവാക്കി. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഡബ്ബിങ് ആർടിസ്റ്റായും തിളങ്ങി.

gba

രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അമ്പത്തഞ്ച് റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ  രോഗത്തിന് ചികിൽസയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ  സ്വാതി തിരുനാൾ നാടകത്തിലെ സ്വാതി തിരുനാളിന്‍റെ വേഷം നാടകപ്രേമികൾക്കിടയിൽ പരിചിതനാക്കി.  1984ൽ വിഷുപ്പക്ഷിയെന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഈ  ചിത്രം പുറത്തുവന്നില്ല. പിന്നെയും ആറുവർഷങ്ങൾ കഴിഞ്ഞ് 1990ൽ പുറത്തിറങ്ങിയ ഡോ. പശുപതി എന്ന ചിത്രത്തിലെ നായകതുല്യമായ വേഷം റിസബാവയെന്ന നടന്  തിരശീലയിൽ തുടക്കമായി.

സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽപ്പിറന്ന ഇൻ ഹ‍രിഹ‍ർ നഗർ ചിത്രത്തിലെ ജോൺ ഹോനായി എന്ന സൗമ്യനായ വില്ലൻ  വേഷം റിസവബാവയ്ക്ക് താരപരിവേഷമുണ്ടാക്കി.  പിന്നീടുളള വ‍ർഷങ്ങൾ നിരവധി സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തതോടെ കുടുംബസദസുകൾക്കും പ്രിയങ്കരനായി. പ്രണയം സിനിമയിൽ അനുപം ഖേറിന് ശബ്ദം നൽകിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ൽ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. സിനിമയിലും സീരിയലിലും സജീവമായി നിന്നപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയത്. കഴിഞ്ഞ കുറേ നാളുകളായി ചികിൽസയിലായിരുന്നു. മലയാള സിനിമ എക്കാലവും ഓർക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയിൽ അഭിനയിച്ച് ഫലിപ്പിച്ചാണ് റിസബാവയെന്ന നടൻ അരങ്ങൊഴിയുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്.

ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി.  ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടും.

FAIRMOUNT

ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് ആരംഭിച്ചു.

കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നല്‍കി. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലെ കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബിഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും കഴക്കൂട്ടം സൈനിക സ്‌കൂള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പെണ്‍കുട്ടികളെ വരവേല്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പുതിയ വീടിന്റെയും ഡോര്‍മിട്ടറിയുടേയും നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.

webzone

2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്‌കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ഇത് പെണ്‍കുട്ടികളെ സായുധസേനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും സ്ത്രീശാക്തീകരണത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു.തന്റെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം.

സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സിൽവർ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോൾഡൺ പ്ലേ ബട്ടൺ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ, മീഡിയ കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  .

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights