കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു എൽ.ഡി.ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ 30നകം ലഭിക്കണം
28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in
ഉത്തർപ്രദേശിലെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സിവിൽ സർവീസുകളിലേക്ക് എൻട്രി ലെവൽ നിയമനങ്ങൾക്കായി സിവിൽ സർവീസ് പരീക്ഷ നടത്താൻ അധികാരമുള്ള സംസ്ഥാന ഏജൻസിയാണ് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. ഏജൻസിയുടെ ചാർട്ടർ അനുവദിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്സി) സ്റ്റാഫ് നഴ്സ് / സിസ്റ്റർ ഗ്രേഡ് -2 തസ്തികയിലേക്ക് നിയമനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യുപിപിഎസ്‌സി സ്റ്റാഫ് നഴ്‌സ് ആപ്ലിക്കേഷൻ ലിങ്ക് യുപിപിഎസ്സി വെബ്‌സൈറ്റിൽ 2021 ഓഗസ്റ്റ് 16 വരെ ലഭ്യമാണ്.
Points to Remember Starting of submission of online application – 16 July 2021 Last date for online application – 16 August 2021 Last date of online application fee – 12 August 2021 Total Posts – 3012 Organisation Uttar Pradesh Public Service Commission Name of Post Staff Nurse Location Uttar Pradesh Salary Rs. 9300-34800, Grade Pay Rs. 4600/- (Revised Pay Scale Level-7 Pay Matrix Rs. 44900 – 142400/-). Age Limit Minimum Age : 21 Years. Maximum Age : 40 Years Last Date 16-07-2021 up to 05.00 PM
Qualification Staff Nurse (Male)
(Medical and Health Services Department, Medical Education and training Department) – A candidate for direct recruitment to the post of Staff Nurse (Male) Must-(i) Have passed High School Examination with Science and passed Intermediate Examination of the Board of High School and Intermediate Education, Uttar Pradesh or an Examination recognised by the Government as equivalent thereto. (ii) Possess diploma in General Nursing and Midwifery or B.Sc Degree in Nursing registrable with the U.P. Nurses and Midwives Council or possess diploma in Psychiatry registrable with the U.P. Nurses and Midwives Council (iii) Possess registration certificate from U.P. Nurses and Midwives Council as Nurse and Psychiatry or Possess registration certificate as Nurse and Midwives From the U.P. Nurses and Midwives Council
Staff Nurse (Female)
(Medical and Health Services Department, Medical Education and training Department – A candidate for direct recruitment to the post of Staff Nurse(Female) Must-(i) Have passed High School Examination with Science and passed Intermediate Examination of the Board of High School and Intermediate Education, Uttar Pradesh or an Examination recognised by the Government as equivalent thereto. (ii) Possess diploma in General Nursing and midwifery or B.Sc Degree in Nursing registrable with the U.P. Nurses and Midwives Council.
Sister Grade 2
Diploma in General Nursing and midwifery from a recognized institute or equivalent qualification for male Nurse. Preference to those having 3 years exp. in large hospital or Medical College or B.Sc. Nursing Should be a registered “A” Grade Nurse and Midwife with a State Nursing Council or equivalent Qualification for Male nurses How to Apply Open the Official Site..After entering onto the Home Page..Check the Advertisement on the Home Page..Download and read the information present in the Advertisement Carefully..If you are eligible and interested in the above posts, then fill the Online Application Form..Pay the Application Fee.And upload all the information and documents required..Submit the Application Form before the last date.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്കുലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിൽ ഉൾപ്പെട്ടിട്ടുള്ള റാങ്ക് ഹോൾഡേഴ്‌സ് സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തീയതി ജൂലൈ22. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള മുഖ്യപരീക്ഷ നടത്തുന്നത്. 2021 ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലായ് 3 എന്നീ അഞ്ച് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മുഖ്യപരീക്ഷകൾ നടത്തുന്നത്.
പ്രാഥമിക പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും പ്രത്യേകം ചുരുക്കപ്പട്ടികകൾ സെപ്തംബറിൽ പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട പരീക്ഷയ്ക്ക് പ്രത്യേകമായി സ്ഥിരീകരണം നൽകേണ്ടതില്ല. ഓരോ തസ്തികയുടെയും ജോലിസ്വഭാവം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ച് പരീക്ഷകൾ നടത്തുന്നതോടൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ സിലബസും നിശ്ചയിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ പരീക്ഷാകലണ്ടറിൽ നൽകിയിട്ടുള്ള സിലബസ് ലിങ്കിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഇത് ലഭ്യമാകും
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരളസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്)സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ബി.എസ്.സി/ബികോം ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കന്നഡയും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം. 18നും 41നുമിടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 27,800 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ (കാഴ്ച പരിമിതർ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കാഴ്ച പരിമിതരുടെ അഭാവത്തിൽ മൂക/ബധിര/അസ്ഥിവൈകല്യം ഉള്ളവരെയും പരിഗണിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഡോക്ടറേറ്റും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ തസ്തികയിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ആയിരിക്കും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുക.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും ഇന്റര്‍വ്യൂവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, 500 വാക്കില്‍ കവിയാത്ത ഗവേഷണ പ്ലാന്‍ എന്നിവ ജൂലൈ 28-നു മുമ്പ് wsc.cusat@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യണം. ‘ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് റിസര്‍ച്ച് അസോസിയേറ്റ്/റിസര്‍ച്ച് അസിസ്റ്റന്റ’ എന്ന് മെയില്‍ സബ്ജക്ടില്‍ വ്യക്തമാക്കിയിരിക്കണം
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കോട്ടയം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ജൂലൈ 19ന് കോട്ടയത്തെത്തും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും മന്ത്രി നേരിൽ കാണും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതികളും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും എഴുതി തയ്യാറാക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ dickotm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ നൽകണം. ഇതിൻ്റെ പകർപ്പ് meettheminister@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും അയയ്ക്കണം.
പരാതികള്‍ നൽകുന്നവരെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിക്കും. പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്റ്റർ, ജില്ലാ കലക്റ്റർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുക്കും
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.