ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രവേശനം

ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻ.എൽ.യു.) ബി.എ.എൽഎൽ.ബി. (ഓണേഴ്സ്), എൽഎൽ.എം., പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ല/തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ ഭിന്നശേഷിക്കാർക്ക് 40 ശതമാനം) ജയിച്ചവർക്ക് ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെയുള്ള (പട്ടിക) ഭിന്നശേഷിക്കാർക്ക് 45 ശതമാനം) എൽ.എൽ.ബി/തുല്യ നിയമബിരുദം ആണ് എൽ.എൽ.എമ്മിനുവേണ്ട യോഗ്യത. 2022ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

എൽഎൽ.എം./തുല്യ നിയമബിരുദം 55 ശതമാനം മാർക്കോടെ (പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) നേടിയവർക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അർഹതയുണ്ട്. മൂന്നുപ്രോഗ്രാമുകളിലെയും പ്രവേശനം ജൂൺ 26ന് രാവിലെ 10 മുതൽ 11.30 വരെ ഓഫ് ലൈനായി നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) വഴിയാണ്. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. ബി.എ.എൽഎൽ.ബി. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ് ഭാഷ, കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്, ലോജിക്കൽ റീസണിങ് എന്നിവയിൽനിന്ന് ഒരുമാർക്കുവീതമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം നഷ്ടപ്പെടും.

എൽഎൽ.എം. പ്രവേശനപരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളിൽ ചോദ്യങ്ങളുണ്ടാകും. സെക്ഷൻ എ യിൽ ഇംഗ്ലീഷ് ഭാഷ, ലീഗൽ റീസണിങ് എന്നിവയിൽനിന്ന് 50 വീതം ചോദ്യങ്ങളുണ്ടാകും. സെക്ഷൻ ബി യിൽ നിയമത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും എട്ടുമുതൽ 10 വരെ ചോദ്യങ്ങളുണ്ടാകും. പിഎച്ച്. ഡി. പ്രവേശനപരീക്ഷയ്ക്കും രണ്ടുസെക്ഷനിൽനിന്ന് ചോദ്യങ്ങളുണ്ടാകും.
പരീക്ഷകളുടെ വിശദാംശങ്ങൾ
https://nationallawuniverstiydelhi.in/cob ൽ.അപേക്ഷ ഈ സൈറ്റ് വഴി മേയ് 25 വരെ നൽകാം. അപേക്ഷാഫീസ് 3050 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1050 രൂപ. പട്ടികവിഭാഗങ്ങളിലെ ബി.പി.എലുകാർക്ക് അപേക്ഷാഫീസില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മരുന്നുകളുടെ വില കൂട്ടി ദേശീയ ഔഷധവില നിയന്ത്രണസമിതി

വിലനിയന്ത്രണത്തിലുള്ള അവശ്യമരുന്നുകളുടെ മൊത്തവ്യാപാര സൂചിക പ്രകാരമുള്ള വില ദേശീയ ഔഷധവില നിയന്ത്രണസമിതി പ്രഖ്യാപിച്ചു. 872 രാസമൂലകങ്ങളുടെ വിലയാണ് പുതുക്കിയിരിക്കുന്നത്. ബ്രാൻഡുകളുടെ
അടിസ്ഥാനത്തിലാകുമ്പോൾ 30,000 മരുന്നിനങ്ങൾക്കാണ് വിലകൂടുക.

ചരക്ക്-സേവന നികുതി ഇല്ലാതെയുള്ള വിലയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്തനാർബുദ ചികിത്സയിൽ കീമോ തെറാപ്പി അടക്കമുള്ള പല ഘട്ടത്തിലും വ്യാപകമായി ഉപയോഗിക്കുന്നതാണ് ട്രാസ്റ്റുസുമാബ്. ആമാശയത്തിലെ രോഗബാധയ്ക്കെതിരേയും ഫലപ്രദമാണിത്. ട്രാസ്റ്റുസുമാബ് 440 എം.ജി./50 മില്ലി കുത്തിവെപ്പ് മരുന്ന് ഒരു പായ്ക്കറ്റിന് 60,298.66 രൂപയായിരുന്നു. ഇപ്പോൾ 66,790.46 രൂപയായി.

ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന രണ്ടിനം സ്റ്റെന്റുകളുടെ വിലയിലും മാറ്റമുണ്ട്. മരുന്നുനിറച്ച വിഭാഗത്തിന് 30,811 രൂപയിൽനിന്ന് 34,128.13 ആയി. ബെയർ മെറ്റൽ സ്റ്റെന്റിന്റെ വില 8462 രൂപയായിരുന്നത് 9373.03 ആയി. പലതരം ഉപകരണങ്ങൾ, ചില പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണത്തിലായ മരുന്നുകൾ എന്നിവയുടെ വിലയും കൂട്ടി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാക്സിൻ നിർമാണത്തിന് തയ്യാറായി കേരളം

സംസ്ഥാനത്ത് വിവിധ വാക്സിനുകളുടെ നിർമാണയൂണിറ്റ് തുടങ്ങാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികൾ. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിർചൗ ബയോടെക് എന്നീ കമ്പനികളാണിത്. ഇവയുടെ പ്രവർത്തനം, വാക്സിൻ ഉത്പാദനത്തിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നൽകി. ഇനി ഈ കമ്പനികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകണം. വ്യവസായവികസന കോർപ്പറേഷൻ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ ധനവകുപ്പിന്റെ പരിശോധനയിലാണ്.

ഏതുരീതിയിൽ ഭൂമിയും അടിസ്ഥാനസൗകര്യവും നൽകണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയ്യാറായി വരുന്ന കമ്പനികളായതിനാൽ ടെൻഡർ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബി.ഒ.ടി., പാട്ടവ്യവസ്ഥ എന്നിവയെല്ലാമാണ് പരിഗണനയിലുള്ളത്. സർക്കാർ അംഗീകാരം നൽകുന്നതോടെ, ഇരുകമ്പനികൾക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കരാറുണ്ടാക്കും. കെ.എസ്.ഐ.ഡി.സി.യുമായിട്ടായിരിക്കും കരാർ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിദേശ ഉപരിപഠനത്തിന് മികച്ച സൗകര്യമൊരുക്കി ഇന്റർസൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ

തദ്ദേശ വിദേശ യാത്രാ സേവന രംഗത്ത് നേതൃസ്ഥാനമുള്ള കൊച്ചി ആസ്ഥാനമായുള്ള ഇന്റർ സൈറ്റ് ഹോളിഡേയ്സിന്റെ വിദേശ ഉപരിപഠന വിഭാഗമായ ഇന്റർസൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ പുതുതായി പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഡൽഹി, മുംബൈ, ചെന്നൈ,ഹൈദ്രാബാദ്, ലഖ്നൗ, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തും ഓഫീസുകളുള്ള ഇന്റർ സൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി മാർഗനിർദ്ദേശം, അഡ്മിഷൻ സജ്ജീകരിക്കൽ, പരിശീലനം എന്നീ സേവനങ്ങൾ നൽകുന്നു.

29 രാജ്യങ്ങളിലായി 700ൽ പരം യൂണിവേഴ്സിറ്റികളുമായി ഉഭയകക്ഷി ധാരണയുള്ള ഇന്റർസൈറ്റിന് യൂറോപ്പിലേയും യൂറേഷ്യയിലേയും പ്രമുഖ യൂണിവേഴ്സിറ്റികളിൽ പഠന സൗകര്യം ഒരുക്കാനാകുമെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഏബ്രഹാം ജോർജ് പറഞ്ഞു. യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കാനുള്ള സഹായം, അഡ്മിഷൻ സജ്ജമാക്കൽ, വിസയും യാത്രാ രേഖകളും തയ്യാറാക്കൽ, ഹോസ്റ്റൽ സൗകര്യമൊരുക്കൽ തുടങ്ങി ആദ്യാവസാനം വരെയുള്ള സമ്പൂർണ സേവനങ്ങളാണ് ഇന്റർ സൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ ലഭ്യമാക്കുന്നത്

ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ ചിലവുകളുമായി തുലനം ചെയ്യുമ്പോൾ ഉപരിപഠന ചിലവ് കുറവായ എന്നാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഡബ്ളിയു.എച്ച്.ഒ., യുനെസ്കോ എന്നിവയുടെ അംഗീകാരമുള്ള യൂറോപ്യൻ യൂണിയനിലെ യൂണിവേഴ്സിറ്റികളിൽ പഠന സൗകര്യമൊരുക്കാൻ ഇന്റർസൈററിന് സജ്ജീകരണങ്ങളുണ്ട്. വിദേശ രാജ്യങ്ങളിൽ ഓഫീസ് സംവിധാനമുള്ള കമ്പനിക്ക് വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങളെല്ലാം നേരിട്ട് ലഭ്യമാക്കാനും പഠനത്തിനു ശേഷമുള്ള സ്റ്റേ ബാക്ക് കാലയളവിലും ഇവർക്കാവശ്യമുള്ള പിന്തുണ നൽകാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൺപ്ലസ് 10 പ്രോ 5ജി എത്തി: 80 വാട്ട് ചാർജിങ്, 150 ഡിഗ്രി വൈഡ് ക്യാമറ

വൺപ്ലസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണായ വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ഫോൺ പുറത്തിറക്കി. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 66999 രൂപയിൽ വില തുടങ്ങുന്ന ഫോണിന് 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. ഏപ്രിൽ അഞ്ച് മുതൽ വിൽപന ആരംഭിക്കും. 8ജിബി + 1285 ജിബി പതിപ്പിന് 66999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 71999 രൂപയും ആണ് വില.രണ്ടാം തലമുറ ഹാസിൽ ബ്ലാഡ് ക്യാമറ, അതിവേഗ ചാർജിങ്, മികച്ച പ്രവർത്തനക്ഷമത എന്നിവയെല്ലാമാണ് വൺപ്ലസ് 10 പ്രോയുടെ മുഖ്യ സവിശേഷത.

 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനിൽ മെച്ചപ്പെട്ട എൽടിപിഒ സാങ്കേതികവിദ്യയാണുള്ളത്. ഡ്യുവൽ കളർ കാലിബ്രേഷനുമുണ്ട്. ഹൈ ബൂസ്റ്റ് ഗെയിമിങ് എഞ്ചിന്റെ സഹായത്താൽ പുതിയ ഒരുകൂട്ടം ഗെയിമിങ് ഫീച്ചറുകളും ഫോണിലുണ്ട്. ഫോണിനൊപ്പം വൺപ്ലസ് ബുള്ളറ്റ് വയർലെസ് സെഡ്2 ഇയർഫോണും ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്.48 എംപി സോണി ഐഎംഎക്സ് 789 പ്രധാന സെൻസറും, 50 എംപി ഐഎസ്ഒ സെൽ 150 ഡിഗ്രി വീക്ഷണകോണുള്ള അൾട്രാ വൈഡ് ക്യാമറ, ഒഐഎസ് സംവിധാനമുള്ള 8 എംപി 3.3x ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണിതിന്.

സെൽഫിയ്ക്കായി 32 എംപി സോണി ഐഎംഎക്സ്615 സെൻസർ നൽകിയിരിക്കുന്നു. മികച്ച നൈറ്റ് മോഡ് ഇതിലുണ്ട്. ഹാസിൽ ബ്ലാഡുമായി സഹകരിച്ച് എക്സ്പാൻ മോഡ്, ഹാസിൽ ബ്ലാഡ് നേച്ചറൽ കളർ ഓപ്റ്റിമൈസേഷൻ സംവിധാനങ്ങളുണ്ട്. ഡോൾബി അറ്റ്മെസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിൽ നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8ജെൻ വൺ പ്രൊസസർ ശക്തിപകരുന്ന ഫോണിൽ അഞ്ച് പാളികളുള്ള ത്രിഡി പാസീവ് കൂളിങ് സംവിധാനമുണ്ട്. ഫോൺ ചൂടാവാതെ സംരക്ഷിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനമാണിത്.

80 വാട്ട് സൂപ്പർവൂക് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. 5000 എംഎഎച്ച് ബാറ്ററി 32 മിനിറ്റു കൊണ്ട് ഫുൾച്ചാർജ് ചെയ്യാൻ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 50 വാട്ട് എയർലൂക്ക് വയർലെസ് ചാർജിങും വൺപ്ലസ് 10 പ്രോ പിന്തുണയ്ക്കും. ഇതുവഴി 47 മിനിറ്റിൽ ബാറ്ററി ഫുൾചാർജ് ചെയ്യാനാവും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഓഎസ് 12.1 ആണിതിൽ. മൂന്ന് ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിൽ ലഭിക്കും.വോൾകാനിക് ബ്ലാക്ക്, എമറാൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എയർഫോഴ്സിൽ സിവിലിയൻ ഒഴിവ്

എയർഫോഴ്സിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം. വിവിധ സ്റ്റേഷനുകളിലാണ് ഒഴിവുള്ളത്. ഒഴിവുള്ള സ്റ്റേഷൻ, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.

> ഹൗസ് കീപ്പിങ് സ്റ്റാഫ് 1 (എയർഫോഴ്സ് സ്റ്റേഷൻ ബറെയ്ലി); പത്താംക്ലാസ് പാസായിരിക്കണം.

jaico 1

> കുക്ക് 1 (എയർഫോഴ്സ് സ്റ്റേഷൻ ഗൊരഖ്പുർ): പത്താംക്ലാസ് പാസായിരിക്കണം. കാറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

> കാർപെന്റർ 1 (എയർഫോഴ്സ് സ്റ്റേഷൻ ഭോവാലി) : പത്താംക്ലാസ്സും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ട്രേഡ് സർട്ടിഫിക്കറ്റും.

afjo ad

> മൾട്ടി ടാസ്സിങ് സ്റ്റാഫ് 1 (എയർഫോഴ്സ് സ്റ്റേഷൻ ഗൊരഖ്പുർ): പത്താംക്ലാസ് പാസായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

> ഹിന്ദി ടൈപ്പിസ്റ്റ് 1 (എയർഫോഴ്സ് ക്യാമ്പ് ന്യൂഡൽഹി കന്റോൺ മെന്റ്): പന്ത്രണ്ടാം ക്ലാസ് വിജയവും ഇംഗ്ലീഷിൽ 35 ടൈപ്പിങ് വേഗവും ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗവും. പ്രായപരിധി: 18 -25 വയസ്സ്.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കാം http://employmentnews.gov.in/NewEmp/Home അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഏപ്രിൽ 24

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയ്ക്ക് 35 ഡോളർ വിലക്കിഴിവിൽ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്ത് റഷ്യ

വൻ വിലക്കുറവിൽ ഇന്ത്യക്ക് റഷ്യ അസംസ്കൃത എണ്ണ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. യുദ്ധത്തിന് മുമ്പുള്ള വിലയിൽ നിന്ന് ബാരലിന് 35 ഡോളർ വരെ കിഴിവ് നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

യുക്രൈൻ അധിനിവേശത്തെതുടർന്ന് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമുള്ള വിതരണം തടസ്സപ്പെട്ടതിനാൽ ക്രൂഡ് ഓയിൽ ഏഷ്യയിൽ വിറ്റഴിക്കാനാണ് റഷ്യയുടെ ശ്രമം. ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയിലേയ്ക്കും വൻതോതിൽ എണ്ണ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. റഷ്യയുടെ പണമിടപാട് സംവിധാനമായ എസ്പിഎഫ്എസ് വഴി റൂബിൾ-രൂപ ഇടപാടിനും റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കൂടുതൽ സുഗമമാക്കാൻ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഇക്കാര്യം ചർച്ചചെയ്തേക്കും. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാൾട്ടിക് കടൽവഴിയുള്ള ഷിപ്പിങ് തടസം മറികടക്കാൻ കിഴക്കൻ റഷ്യയുടെ വ്ളാഡിവോസ്റ്റോക് തുറമുഖംവഴി എണ്ണ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് 20 ദിവസംകൊണ്ട് ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള എണ്ണശുദ്ധീകരണ ശാലകളിൽ എണ്ണ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ, ആയുധങ്ങൾ എന്നിവ വാങ്ങുന്നതിലൂടെയുണ്ടാകാനിടയുള്ള വ്യാപാര വ്യത്യാസം മറികടക്കാൻ മരുന്നുകൾ, എൻജിനിയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ റഷ്യയിലേയ്ക്കുള്ള കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചതുമുതൽ ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ നൽകാൻ റഷ്യ ശ്രമംനടത്തുന്നുണ്ടെങ്കിലും രാജ്യങ്ങൾ വിട്ടുനിൽക്കുകയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മെറ്റൽ ഓഹരികൾ നേട്ടത്തിൽ; ഐടി ഓഹരികളിൽ നഷ്ടം

യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെൻസെക്സ് 42 പോയന്റ് നഷ്ടത്തിൽ 58,526ലും നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്.

എൻടിപിസി, പവർഗ്രിഡ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലാണ്. ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ടൈറ്റാൻ, അൾട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, നെസ്ലെ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക്, എനർജി, റിയാൽറ്റി സൂചികകളാണ് നേട്ടത്തിൽ. ഐടി, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഷെൽ കമ്പനികൾവഴി 800 കോടി രൂപ തട്ടിയെടുത്തതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെതുടർന്ന് ഹീറോ മോട്ടോർകോർപിന്റെ ഓഹരി വിലയിൽ അഞ്ചുശതമാനം ഇടിവുണ്ടായി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സ്കൂൾകുട്ടികൾക്ക് അവധിക്കാല ശാസ്ത്രപഠനപരിപാടി

jaico 1

കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് പൊതുവേ ലഭ്യമാകാൻ സാധ്യതയില്ലാത്ത ശാസ്ത്ര അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികൾക്കാണ് പ്രവേശനം. ഫീസ്: 7,000/(കോഴ്സ് ഫീ പഠനോപകരണങ്ങൾ സഹിതം). വിവരങ്ങൾക്ക്: 0484 2575039, 2575552, 9188219863, csis@cusat.ac.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നീട്ടി

പാൻ കാർഡ്  ആധാറുമായി  ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ കൊടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട  അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്. 

2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ  ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT)  അറിയിച്ചു. ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അത് ഉടൻ ലിങ്ക് ചെയ്യണമെന്ന് CBDT അറിയിച്ചു. അല്ലാത്തപക്ഷം, ഈ തീയതിക്ക് ശേഷം, ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights