ഉത്സവകാലത്തെ വരവേറ്റ് ലുലു ബഹ്റൈന്‍

ഇന്ത്യൻ വിളവെടുപ്പ് ഉത്സവങ്ങളെ വരവേൽക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക വിലക്കുറവിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിൽപ്പനയ്ക്കെത്തി. വടക്കേ ഇന്ത്യക്കാർ ആഘോഷിക്കുന്ന ലൊഹ്രി, തെക്കേ ഇന്ത്യയിലെ തൈപ്പൊങ്കൽ, മകര സംക്രാന്തി തുടങ്ങിയ ഉത്സവങ്ങൾ പ്രമാണിച്ചാണ് പ്രത്യേക വില്പന. പാരമ്പര്യ രീതികളിലുള്ള ഭക്ഷണങ്ങളും മറ്റു ഉപഭോക്തൃ വസ്തുക്കളും വളരെ കുറഞ്ഞ വിലയിൽ നൽകുന്നുവെന്ന് ലുലു അധികൃതർ അറിയിച്ചു.

കരിമ്പ്, മഞ്ഞൾ ഇലകൾ, മാവിലകൾ, വേരോടു കൂടിയ മഞ്ഞൾ തുടങ്ങി വാതിലുകൾ അലങ്കരിക്കുന്ന ഈറ്റ പോലുള്ള സാധനങ്ങളും പ്രത്യേകമായി ഇന്ത്യയിൽ നിന്നും എത്തിച്ചിരിക്കുന്നു. ശുദ്ധമായ നെയ്യിൽ പാകപ്പെടുത്തിയ മധുര പലഹാരങ്ങളും തൈര് സാദം, തേങ്ങാ ഉപയോഗിച്ചുള്ള ചോറ്, ആലൂ പൊറോട്ട തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണ പദാർഥങ്ങളും കൂടിയായപ്പോൾ നാട്ടിലാണെന്ന തോന്നൽ തന്നെ ഉപഭോക്താവിന് വരുത്തുകയെന്ന ലക്ഷ്യവും നിറവേറി.

കൂടാതെ വിവിധ തരത്തിലുള്ള സാരികൾ, സൽവാർ കമ്മീസ്, ലെഹങ്ക, കുട്ടികളുടെ പട്ടുപാവാടയും ബ്ലൗസും, പുരുഷന്മാർക്കായുള്ള വിവിധതരം വസ്ത്രങ്ങൾ തുടങ്ങി ഒരു വിപുല ശേഖരമാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. രണ്ടു സാധനങ്ങൾ വാങ്ങിക്കുമ്പോൾ ഒന്ന് സൗജന്യം എന്ന വില്പനയും ലുലുവിൽ തുടരുന്നു. കൂടാതെ പച്ചക്കറികളും പഴവർഗങ്ങളും വൻവിലക്കുറവിൽ ലഭ്യമാണ്. പ്രത്യേക വില്പന പ്രമാണിച്ചു ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകത്തേറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ജപ്പാനും സിംഗപ്പൂരും മുന്നിൽ. 192 ആണ് ഈ രണ്ട് രാജ്യങ്ങളുടെയും വീസ ഫീ സ്കോർ. ജാപ്പനീസ്, സിംഗപ്പൂർ പൗരന്മാർക്ക് ലോകമെമ്പാടുമുള്ള 192 രാജ്യങ്ങളിലെ വീസ ഫീ അല്ലെങ്കിൽ വീസ്-ഓൺ അറൈവൽ ആക്സസ് ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാം. 190 സ്കോറുമായി ദക്ഷിണ കൊറിയയും ജർമനിയും രണ്ടാംസ്ഥാനം പങ്കിടുന്നു. ഇന്ത്യ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥാനം മെച്ചപ്പെടുത്തി.

ലണ്ടൻ ആസ്ഥാനമായുള്ള ആഗോള പൗരത്വ, റസിഡൻസ് അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് തയാറാക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ഈ വർഷത്തെ പട്ടിക പുറത്തിറക്കി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നൽകുന്ന എക്സ്ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്പോർട്ട് സൂചിക പുറത്തിറക്കുന്നത്. വീസ ഫീ സ്കോർ 189 ഉള്ള ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്. യഥാക്രമം 26, 28 എന്നിങ്ങനെ വീസ ഫീ സ്കോർ ഉള്ള അഫ്ഗാനിസ്ഥാനും (റാങ്ക് 111) ഇറാഖും (റാങ്ക് 110) ലോകത്തെ ഏറ്റവും മോശം പാസ്പോർട്ടുകളായി.

വീസ ഫീ സ്കോർ 60 ഉള്ള ഇന്ത്യ ഇക്കുറി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നിലാണ്. നേരത്തെ 90-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ, ഇക്കുറി ഏഴ് സ്ഥാനങ്ങൾ മുന്നിലേക്ക് കയറി 83-ാം സ്ഥാനത്താണ്. റുവാണ്ടയ്ക്കും ഉഗാണ്ടയ്ക്കും പിന്നിലായി, മധ്യ ആഫ്രിക്കയിലെ സാവോ ടോം, പ്രിൻസിപെ എന്നിവരുമായാണ് ഇന്ത്യ ഈ സ്ഥാനം പങ്കുവയ്ക്കുന്നത്. യുഎസ്എയും യുണൈറ്റഡ് കിംഗ്ഡവും ഇക്കുറി ഒരു റാങ്ക് ഉയർന്ന് ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്.

വിസയില്ലാതെ പാസ്പോർട്ട് മാത്രമോ വിസ ഓൺ അറൈവൽ സൗകര്യമോ ഉപയോഗിച്ച് സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കിയാണ് ഹെൻലി പാസ്പോർട്ട് സൂചികയിൽ റാങ്കിംഗ് നൽകുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വിസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്.

• 2022-ൽ ലോകത്തിലെ ഏറ്റവും മികച്ച പാസ്പോർട്ടുകൾ

1. ജപ്പാൻ, സിംഗപ്പൂർ (192)

2. ജർമനി, ദക്ഷിണ കൊറിയ (190)

3. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ (189)

4. ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ (188)

5. അയർലൻഡ്, പോർച്ചുഗൽ (187)

6. ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (186)
7. ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട (185)

8. പോളണ്ട്, ഹംഗറി (183)

9. ലിത്വാനിയ, സ്ലൊവാക്യ (182)

10. എസ്തോണിയ, ലാത്വിയ, സ്ലോവേനിയ (181)

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി. സർക്കാർ കലണ്ടർ അനുസരിച്ച് നാളെ അവധി നൽകാനാണ് തീരുമാനിച്ചിരുന്നത്.

ഇത് ഇന്നത്തേക്ക് മാറ്റണമെന്ന് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ അപേക്ഷിച്ചിരുന്നു.തുടർന്ന് കേന്ദ്ര, തമിഴ്നാട് സർക്കാരുകളുടെ കലണ്ടറിലെ അവധിയുമായി സമന്വയിപ്പിച്ചാണ് മാറ്റം വരുത്തിയത്. ജില്ലകളിൽ നാളെ പ്രവർത്തി ദിവസം ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് നിയമങ്ങൾ തെറ്റിച്ചാൽ :ശമ്പളം വെട്ടിക്കുറയ്ക്കും

കോവിഡ് സുരക്ഷാനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അജ്മാൻ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. അജ്മാനിലെ മാനവവിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചു. നിയമലംഘനം സ്ഥിരമായി ആവർത്തിക്കുന്നവരുടെ 10 ദിവസത്തെവരെ ശമ്പളം വെട്ടിക്കുറയ്ക്കും.ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ നിന്നായിരിക്കും കുറവ് വരുത്തുന്നത്. കൂടാതെ ജോലിസ്ഥലത്തോ വീടിനുപുറത്തോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന അജ്മാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക ക്വാറന്റീൻ അവധിയോ അസുഖ അവധിയോ നൽകില്ല.

മുഖാവരണം ധരിക്കാതിരിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ പോവുക, ഹസ്തദാനം നൽകുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവ കോവിഡ് സുരക്ഷാനിയമലംഘനങ്ങളാണ്. കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി രൂപകല്പന ചെയ്തിരിക്കുന്ന നിയമങ്ങൾ ജീവനക്കാർ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കോവിഡ് സുരക്ഷാനിയമങ്ങൾ തെറ്റിക്കുന്ന അജ്മാൻ സർക്കാർ ജീവനക്കാർക്ക് ആദ്യതവണ മുന്നറിയിപ്പ് നൽകും. രണ്ടാംതവണയും നിയമലംഘനം ആവർത്തിച്ചാൽ ഒരു ദിവസത്തെയും മൂന്നാംതവണ ആവർത്തിച്ചാൽ രണ്ടുദിവസത്തെയും ശമ്പളം വെട്ടിക്കുറയ്ക്കും.

ജീവനക്കാർ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് സൂപ്പർവൈസർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ സൂപ്പർവൈസർക്ക് അശ്രദ്ധയുണ്ടായാൽ ആദ്യതവണ മുന്നറിയിപ്പ് നൽകും. രണ്ടാമത് ഒരു ദിവസത്തെ ശമ്പളം കുറയ്ക്കും. മൂന്നാംതവണയും സൂപ്പർവൈസർ പരാജയപ്പെട്ടാൽ മൂന്നുദിവസത്തെ ശമ്പളമായിരിക്കും അടിസ്ഥാനശമ്പളത്തിൽനിന്ന് കുറയ്ക്കുക. കോവിഡ് രോഗിയുമായി അടുത്തബന്ധമുള്ളവർ ഏഴുദിവസത്തേക്ക് സെൽഫ് ക്വാറന്റീനിൽ പോകണം. സാധ്യമെങ്കിൽ തൊഴിലിന്റെ സ്വഭാവമനുസരിച്ച് വർക്ക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താം.രോഗിയുമായി സമ്പർക്കം പുലർത്തുന്ന ജീവനക്കാർക്ക് അവരുടെ ക്വാറന്റീൻ ദിനങ്ങൾ വാർഷിക അവധിയായി കണക്കാക്കും. വാർഷിക അവധി തീർന്നുപോയവർക്ക് ക്വാറന്റീൻ ദിനങ്ങൾ ശമ്പളമില്ലാത്ത അവധിയായും കണക്കാക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റബറിനു പുതിയ നിയമം

റബർ ഇറക്കുമതി കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ മാത്രമാക്കി പുതിയ നിയമം നടപ്പാക്കുന്നു. ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത തരത്തിലാണു പുതിയ വ്യവസ്ഥകൾ. റബർ ബോർഡിന്റെ ശിപാർശ ഇല്ലാതെ തന്നെ കേന്ദ്രസർക്കാരിനു റബറിനു കുറഞ്ഞതും കൂടിയതുമായ വില നിർണയിക്കാനും സാധിക്കും. റബർ കയറ്റുമതി, ഇറക്കുമതി കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം പൂർണമായും കേന്ദ്രസർക്കാരിനു മാത്രമായിത്തീരും.

സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയിൽ കൂട്ടിയോ റബ്ബർ വാങ്ങുകയോ വിൽക്കുകയോ കരാറിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ, തടവും പിഴയും ഒരുമിച്ചോ ലഭിക്കാവുന്ന വ്യവസ്ഥയും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1947 ലെ റബർ ആക്ടും റദ്ദാക്കി റബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം എന്ന പേരിലാണ് പുതിയ വ്യവസ്ഥകൾ. ബില്ലിന്റെ കരട് രൂപം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരടു ബില്ലിന്മേൽ പൊതു ജനങ്ങൾക്ക് ജനുവരി 21 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഇതോടൊപ്പം തന്നെ 1953ലെ ടി ആക്ടും റദ്ദാക്കി ടി (ആൻഡ് ഡെവലപ്മെന്റ്) ബില്ലിന്റെ കരടും പ്രസിദ്ധികരിച്ചിട്ടുണ്ട്.

1947ലെ റബർ നിയമം 1954, 1960, 1982, 1994, 2010 വർഷങ്ങളിൽ ഭേദഗതി ചെയ്തിരുന്നു. റബർ, റബർ അനുബന്ധ മേഖലകളിൽ രാജ്യത്തെ വ്യവസായിക, സാമ്പത്തിക സാഹചര്യങ്ങൾ പാടേ മാറിയിരിക്കുന്നു എന്നാണ് പുതിയ നിയമത്തെക്കുറിച്ചു സർക്കാർ നൽകുന്ന വിശദീകരണം. റബർ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം. റബർ മേഖലയെ പുരാതന രീതികൾ നീക്കം ചെയ്തു വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും റബർ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ സ്വഭാവം നൽകുകയുമാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കണമെന്നും പറയുന്നു.

ബില്ലിന്റെ ലക്ഷ്യം

* ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുക ളിൽ ഉൾപ്പെടെ റബർ വിൽ പ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക.

* രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തും കയറ്റുമതി ചെയ്യുന്നതുമായി റബറിന്റെ ഗുണനിലവാരം വർധിപ്പിക്കുക.

* റബർ കയറ്റുമതി വർധിപ്പിക്കുക.

* ചെറുകിട കർഷകർ ഉൾപ്പെടെ റബർ മേഖലയിലെ മുഴുവൻ കർഷകരെയും പ്രോത്സാഹിപ്പിക്കുക.

* കയറ്റുമതിക്കാരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുക.

* ചെറുകിട കർഷകർക്കു സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യകളും നൽകുക.

* റബർ കർഷകർക്കു മതിയായി വില ഉറപ്പു വരുത്തുക.

* റബർ മേഖലയിലെ തൊഴിലാളികളുടെ താത്പര്യങ്ങൾ

സംരക്ഷിക്കുക.

* റബർ മേഖലയിലെ സാമ്പത്തി കശാസ്ത്രീയ സാങ്കേതിക ഗവേഷണം വർധിപ്പിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ

അഞ്ചുവർഷംകൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദാരിദ്ര്യ സർവേ നടത്തിയത്. രാജ്യത്താദ്യമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരമൊരു സർവേ. നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എൽ.) കുടുംബങ്ങളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. രൂക്ഷമായ ദാരിദ്ര്യമനുഭവിക്കുന്നവരുടെ പട്ടിക തയ്യാറാവുന്നത് ഇപ്പോഴാണ്. സർവേയുടെ അന്തിമ ഫലം 20-ന് തദ്ദേശസ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും.2015-16 അടിസ്ഥാനവർഷമാക്കി അടുത്തിടെ നീതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യസൂചികയിൽ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്- 0.7 ശതമാനം മാത്രം.

ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയത്. രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ലയെന്ന് നീതി ആയോഗ് പ്രഖ്യാപിച്ച കോട്ടയത്ത് അതിദാരിദ്ര്യമുള്ള 1119 കുടുംബങ്ങളുണ്ട്. കേരളത്തിൽ കോട്ടയത്താണ് ഏറ്റവും കുറവ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ-16,055.

സർവേയും ഫോക്കസ് ഗ്രൂപ്പിന്റെ വിലയിരുത്തലും ഗ്രാമസഭകളുടെ പരിശോധനയും കഴിഞ്ഞ് അതിദരിദ്രമെന്ന് തിങ്കളാഴ്ചവരെ സബ്കമ്മിറ്റി അംഗീകരിച്ചത് 84,138 കുടുംബങ്ങളെയാണ്. ചില ജില്ലകളിൽ പരിശോധനകൾ പൂർത്തിയായി അന്തിമഫലം വരുമ്പോൾ ഏറ്റക്കുറച്ചിലുണ്ടാവാം. ഈ കുടുംബങ്ങളിലേറെയും ഒരംഗംവീതമാണുള്ളത്. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ കുടുംബങ്ങൾ 78.53 ലക്ഷമാണ്. പുതിയ സർവേഫലം അനുസരിച്ച് കേരളത്തിൽ ഒരു ശതമാനത്തിലേറെ കുടുംബങ്ങൾ അതിദാരിദ്ര്യം അനുഭവിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് SEBI.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ  120 ഗ്രേഡ് എ ഓഫീസര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.    ജനറല്‍, നിയമ, വിവര സാങ്കേതിക വിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷാ സ്ട്രീമുകളാണ് ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയില്‍ ഉള്‍പ്പെടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sebi.gov.in സന്ദര്‍ശിച്ച് ജനുവരി 24 നുള്ളില്‍ അപേക്ഷിക്കാം.

ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ (Online Exam) ഫെബ്രുവരി 20 ന് നടക്കും. രണ്ടാം ഘട്ട പരീക്ഷകള്‍ മാര്‍ച്ച് 20 നും ഏപ്രില്‍ 3 നുമായാണ് നടക്കുക. മൂന്നാം ഘട്ടമായ അഭിമുഖ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. ‘ഓഫീസര്‍ ഗ്രേഡ് എ’ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊബേഷന്‍ കാലയളവിലെ പ്രകടനം തൃപ്തികരമാണെങ്കില്‍ സെബിയിലെ ഉദ്യോഗം സ്ഥിരപ്പെടുത്തുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നത്.

സെബി റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍

ആകെ 80 ഒഴിവുകള്‍

ലീഗല്‍ – 16

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി – 14

ഗവേഷണം – 7

ഔദ്യോഗിക ഭാഷ – 3

സെബി റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം  ;                         പ്രായപരിധി:

 

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2021 ഡിസംബര്‍ 31 ന് 30 വയസ്സ് തികയാന്‍ പാടില്ല. അതായത് ഉദ്യോഗാര്‍ത്ഥി 1992 ജനുവരി 1നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

 

വിദ്യാഭ്യാസ യോഗ്യത:

ജനറല്‍ സ്ട്രീം: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നിയമത്തില്‍ ബിരുദം, ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം, CA, CFA, CS, CWA എന്നിവ.

ലീഗല്‍ സ്ട്രീം: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിയമത്തില്‍ ബിരുദം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: എഞ്ചിനീയറിംഗില്‍ ബിരുദം (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്). അല്ലെങ്കില്‍ കംപ്യൂട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 2 വര്‍ഷത്തെ കാലയളവ്).

റിസര്‍ച്ച് സ്ട്രീം: സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / കൊമേഴ്സ് / ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സ്) / ഇക്കണോമെട്രിക്സ് എന്നിവയില്‍ അംഗീകൃത യൂണിവേഴ്സിറ്റി / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം.

ഔദ്യോഗിക ഭാഷ: ഒരു അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതം/ ഇംഗ്ലീഷ്/ സാമ്പത്തിക ശാസ്ത്രം/ കൊമേഴ്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുചരിത്രം രചിച്ച് അമേരിക്കൻ ഡോക്ടർമാർ

ഹൃദയ ശസ്ത്രക്രിയാരംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടർമാർ. ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിർണായക നേട്ടം ഇവർ കൈവരിച്ചത്. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്.

ശസ്ത്രക്രിയ പൂർത്തിയാക്കി മൂന്നുദിവസം പിന്നിടുമ്പോൾ രോഗി സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡിൽ പിടിപ്പിച്ചത്. ശസ്ത്രക്രിയ ഏകദേശം എട്ടു മണിക്കൂർ നീണ്ടുനിന്നു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തിൽ ഉടനടി പ്രവർത്തിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതർ പറഞ്ഞു. 48 മണിക്കൂർ കൂടി യന്ത്രസഹായത്തോടെയാകും ഡേവിഡ് ജീവിക്കുക. അതിനു ശേഷമാകും പൂർണ ആരോഗ്യവാനായി അദ്ദേഹത്തിനു ജീവിക്കാൻ കഴിയുമോ എന്നുള്ള അന്തിമ വിലയിരുത്തലിലേക്കു പോകാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വളരെ ഉയർന്ന നിരക്കിലാണ്. പക്ഷേ അതിനനുസരിച്ച് ദാതാക്കളെ കിട്ടാനില്ലാത്തതു കൊണ്ടാണ് ഇത്തരം ഒരു പുതിയ പരീക്ഷണത്തിന് വൈദ്യശാസ്ത്രം തയാറായത്. മനുഷ്യ ശരീരരവുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ നാലു പ്രാവശ്യം ജനികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇപ്പോൾ ഡേവിഡിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസം കൂടി കഴിഞ്ഞാലേ ഈ ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് പൂർണമായി പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആദ്യ ദിനം കരുതൽ ഡോസ് വാക്സിനേഷൻ 30,895

കുട്ടികളുടെ വാക്സിനേഷൻ മൂന്നിലൊന്ന് കഴിഞ്ഞു
സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂർ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂർ 1,461, കാസർഗോഡ് 877 എന്നിങ്ങനെയാണ് കരുതൽ ഡോസ് നൽകിയത്.

e bike2

സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികൾക്ക് (35 ശതമാനം) വാക്സിൻ നൽകാനായി. ആകെ 5,36,582 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. ഇന്ന് 51,766 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂർ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂർ 4,808, കാസർഗോഡ് 177 എന്നിങ്ങനെയാണ് കുട്ടികളുടെ വാക്സിനേഷൻ.
ഇന്ന് ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്സിൻ സ്വീകരിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദുബായ് ടാക്സി നിരയിലേക്ക് 2200 – ൽ അധികം പുതിയ വാഹനങ്ങൾ

ദുബായ് ടാക്സി കോർപ്പറേഷന്റെ (ഡി.ടി.സി.) നിരയിലേക്ക് 1775 ഹൈബ്രിഡ് വാഹനങ്ങളുൾപ്പെടെ 2219 പുതിയ വാഹനങ്ങൾകൂടി ചേർക്കുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ.)യാണ് ഇക്കാര്യമറിയിച്ചത്. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങൾ.

ദുബായ് ടാക്സി നിരയിലെ മൊത്തം ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം ഇപ്പോൾ 4105 ആണ്. ഇത് ഡി.ടി.സി. നടത്തുന്ന മൊത്തം വാഹനങ്ങളുടെ 71 ശതമാനമാണ്. ദുബായ് ടാക്സി സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്നതിനുമായാണ് മികച്ച യാത്രാനുഭവം നൽകാനുള്ള ഈ ശ്രമങ്ങൾ.ലിമോസിൻ, എയർപോർട്ട് ടാക്സികൾ, സ്ത്രീകൾക്കും കുടുംബങ്ങൾക്കുംവേണ്ടിയുള്ള പ്രത്യേക വാഹനങ്ങൾ എന്നിവയുൾപ്പെടെ ടാക്സി സേവനങ്ങളുടെ മികച്ച നിര ദുബായിലുണ്ട്. 2021-23 വർഷത്തിൽ 51 സംരംഭങ്ങളാണ് ഡി.ടി.സി. നടപ്പാക്കാനുദ്ദേശിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights